For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ കൊണ്ടു വെളുക്കും മുത്തശ്ശി വിദ്യ

വെളുക്കാന്‍ വെളിച്ചെണ്ണ ഉപയോഗിയ്‌ക്കേണ്ട പല വഴികളുമുണ്ട്, ഇവയെക്കുറിച്ചറിയൂ,

|

വെളിച്ചെണ്ണയ്ക്ക് ആരോഗ്യഗുണങ്ങളുണ്ട്, ഇതുപോലെ സൗന്ദര്യഗുണങ്ങളും.

പണ്ടു മുതല്‍ തന്നെ, അതായത് നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ കാലത്തു മുതല്‍ ചര്‍മ, മുടി സംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഒന്നാണ് വെളിച്ചെണ്ണ.

വെളിച്ചെണ്ണ ചര്‍മത്തില്‍ പുരട്ടുന്നതു കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാം, ചര്‍മത്തിന് തിളക്കാ നല്‍കാം, എന്തിന് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുകയുമാകാം.

വെളുക്കാന്‍ വെളിച്ചെണ്ണ ഉപയോഗിയ്‌ക്കേണ്ട പല വഴികളുമുണ്ട്, ഇവയെക്കുറിച്ചറിയൂ, തികച്ചും ലളിതമായ, നമ്മുടെ മുത്തശിമാര്‍ പറഞ്ഞിരുന്ന നാടന്‍ വിദ്യകള്‍.കഷണ്ടിയില്‍ വരെ മുടി കിളിര്‍ക്കും പഴക്കൂട്ട്

മഞ്ഞള്‍

മഞ്ഞള്‍

വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കും. ചര്‍മത്തിലെ രോമവും നീങ്ങും.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ ഒരു നുള്ളു കുങ്കുമപ്പൂ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. മുഖത്തിനു പെട്ടെന്നു നിറം ലഭിയ്ക്കും. നിങ്ങളുടെ ചെവിയില്‍ രോമമുണ്ടോ, എന്നാല്‍....

വെളിച്ചെണ്ണയും പാല്‍പ്പാടയും തക്കാളിനീരും

വെളിച്ചെണ്ണയും പാല്‍പ്പാടയും തക്കാളിനീരും

വെളിച്ചെണ്ണയും പാല്‍പ്പാടയും തക്കാളിനീരും അല്‍പം കടലമാവും ചേര്‍ത്തു മുഖത്തു പുരട്ടാം.

വെളിച്ചെണ്ണയില്‍ ചന്ദനം

വെളിച്ചെണ്ണയില്‍ ചന്ദനം

വെളിച്ചെണ്ണയില്‍ ചന്ദനം ചാലിച്ചു മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.

വെളിച്ചെണ്ണ, കറ്റാര്‍ വാഴ

വെളിച്ചെണ്ണ, കറ്റാര്‍ വാഴ

വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ലഭിയ്ക്കും. ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

ചെറുനാരങ്ങാനീരു കലര്‍ത്തി

ചെറുനാരങ്ങാനീരു കലര്‍ത്തി

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി പുരട്ടാം. ഇത് നല്ല ബ്ലീച്ചിംഗ് ഇഫക്ട് നല്‍കും.

വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര്, ഒരു നുള്ളു കടലമാവ്

വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര്, ഒരു നുള്ളു കടലമാവ്

വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര്, ഒരു നുള്ളു കടലമാവ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

വെളിച്ചെണ്ണയില്‍ രക്തചന്ദനം

വെളിച്ചെണ്ണയില്‍ രക്തചന്ദനം

വെളിച്ചെണ്ണയില്‍ രക്തചന്ദനം കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കും. മാത്രമല്ല, മുഖത്തെ കറുത്ത പാടുകളും വടുക്കളുമെല്ലാം മാറുകയും ചെയ്യും.

വെളിച്ചെണ്ണയും തേങ്ങാപ്പാലും

വെളിച്ചെണ്ണയും തേങ്ങാപ്പാലും

വെളിച്ചെണ്ണയും തേങ്ങാപ്പാലും കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

വെളിച്ചെണ്ണയില്‍ പഞ്ചസാര ക

വെളിച്ചെണ്ണയില്‍ പഞ്ചസാര ക

വെളിച്ചെണ്ണയില്‍ പഞ്ചസാര കലര്‍ത്തി മുഖത്തു സ്‌ക്രബ് ചെയ്യാം. നിറം ലഭിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്.

 വെളിച്ചെണ്ണ കൊണ്ടു വെളുക്കും മുത്തശ്ശി വിദ്യ

വെളിച്ചെണ്ണ കൊണ്ടു വെളുക്കും മുത്തശ്ശി വിദ്യ

മുകളില്‍ പറഞ്ഞ മാര്‍ഗങ്ങള്‍ അടുപ്പിച്ചു ചെയ്യുക. എന്നാലേ പൂര്‍ണഗുണമുണ്ടാകൂ. ചര്‍മം വെളുപ്പിയ്ക്കാന്‍ മാത്രമല്ല, പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് മുകളില്‍ പറഞ്ഞവ.

English summary

Ancient Methods To Whiten Skin Using Coconut Oil

Ancient Methods To Whiten Skin Using Coconut Oil, read more to know about,
X
Desktop Bottom Promotion