സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തുപ്പോയാല്‍..

Posted By:
Subscribe to Boldsky

വേനല്‍ക്കാലം ചര്‍മത്തില്‍ സണ്‍സ്‌ക്രീന്‍ തേക്കാതെ പുറത്തുപ്പോയാല്‍ എന്ത് സംഭവിക്കും ? നിങ്ങള്‍ എന്തിനാണ് ചര്‍മത്തെ ചീത്തയാക്കിക്കൊണ്ടിരിക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മത്തെ ബോധപൂര്‍വ്വം സംരക്ഷിച്ചില്ലെങ്കില്‍ പിന്നീട് നിങ്ങള്‍ ദുഃഖിക്കും.

ചര്‍മം പ്രായത്തെ തോല്‍പ്പിക്കണം..

നിങ്ങളുടെ ചര്‍മത്തില്‍ പൊടിയും മാലിന്യങ്ങളും കൂടുതല്‍ പ്രവേശിക്കുന്ന സമയമാണിത്. അതോടൊപ്പം വെയിലും നന്നായി കൊള്ളുന്നു. എല്ലാം ഒരുമിച്ച് പ്രവേശിച്ചാല്‍ ചര്‍മം എന്തിന് കൊള്ളാം. സൂര്യപ്രകാശത്തില്‍ നിന്നെങ്കിലും നിങ്ങള്‍ ചര്‍മത്തെ രക്ഷിച്ചു നിര്‍ത്തേണ്ടതാണ്.

സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തുപ്പോകുന്നവര്‍ ശ്രദ്ധിക്കുക. എന്തൊക്കെ പ്രശ്‌നങ്ങള്‍ ചര്‍മത്തിനുണ്ടാകും എന്ന് ഇത് വായിച്ചാല്‍ മനസ്സിലാകും.

പ്രായം ആകുന്നതിനുമുന്‍പേ ചര്‍മത്തില്‍ ചുളിവ്

പ്രായം ആകുന്നതിനുമുന്‍പേ ചര്‍മത്തില്‍ ചുളിവ്

സൂര്യപ്രകാശം നേരിട്ട് പ്രവേശിച്ചുക്കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ചര്‍മം ചുളിഞ്ഞുപോകും. പ്രായം ആകുന്നതിനുമുന്‍പ് തന്നെ ചുളിഞ്ഞ ചര്‍മം ആകും ഫലം. അതുകൊണ്ട് നിര്‍ബന്ധമായും സണ്‍സ്‌ക്രീന്‍ പുരട്ടുക.

തവിട്ടുനിറം

തവിട്ടുനിറം

സൂര്യപ്രകാശം ഏല്‍ക്കുന്നത് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്‌നം ഇതാണ്. ചര്‍മത്തിന്റെ നിറം മങ്ങി തുടങ്ങും. തവിട്ടു നിറമായിരിക്കും ഫലം. പുറത്തുപോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ തേച്ചിരിക്കണം.

സൂര്യതാപം

സൂര്യതാപം

കൂടിയതോതില്‍ സൂര്യതാപം ഏറ്റാല്‍ നിങ്ങളുടെ ചര്‍മം ചുവന്ന് പൊള്ളിയ പോലെയിരിക്കും. വെയിലുക്കൊണ്ടു ചര്‍മം കരിഞ്ഞു പോകുന്നു എന്നാണ് ഇതിന് പറയുന്നത്. നിങ്ങളുടെ ചര്‍മം വേദനിക്കാന്‍ തുടങ്ങും.

നിറക്കൂടുതല്‍

നിറക്കൂടുതല്‍

നിങ്ങളുടെ ചര്‍മത്തില്‍ പെട്ടെന്ന് ഏതെങ്കിലും ഭാഗത്ത് നല്ല നിറ വ്യത്യാസം കാണുന്നുണ്ടോ? കറുത്ത നിറം, തവിട്ടു നിറം അങ്ങനെ എന്തെങ്കിലും. സണ്‍സ്‌ക്രീന്‍ തേക്കാതെ പോയതുകൊണ്ടാണ് ഇത്തരം പ്രശ്‌നം. മുഖം, കൈകള്‍, കാല്‍ എന്നിവിടങ്ങളിലാണ് ഇത് ഉണ്ടാവാന്‍ സാധ്യത കൂടുതല്‍.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

സൂര്യരശ്മികള്‍ നേരിട്ട് ചര്‍മത്തിലേല്‍ക്കുന്നത് സ്‌കിന്‍ ക്യാന്‍സര്‍ വരെ ഉണ്ടാക്കാം. അതുകൊണ്ട് നിങ്ങള്‍ ചര്‍മത്തെ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് സംരക്ഷിക്കൂ.

മുടി കേടാക്കും

മുടി കേടാക്കും

ചര്‍മത്തിനുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളുടെ മുടിക്കും ബാധിക്കാം. ഈ സൂര്യരശ്മികള്‍ നിങ്ങളുടെ മുടിയുടെ നിറം കെടുത്തുന്നു. മുടിയിലും സണ്‍സ്‌ക്രീന്‍ തേക്കുന്നതാണ് നല്ലത്. മുടി കേടുവരാതെ സൂക്ഷിക്കണം. അല്ലെങ്കില്‍ മുടിയെ നന്നായി കവര്‍ ചെയ്ത് പുറത്തിറങ്ങുക.

ചൊറിച്ചല്‍

ചൊറിച്ചല്‍

സൂര്യപ്രകാശം നേരിട്ട് പ്രവേശിക്കുന്നത് മൂലം പല കേടുപാടുകളും ചര്‍മത്തില്‍ ഉണ്ടാകാം. ചൊറിച്ചലാണ് പ്രധാന പ്രശ്‌നം.

English summary

some reason you should never step out without applying sunscreen

You need to add sunscreen to get protected from the rays. sunscreen would theoretically allow you to stay in the sun for 150 minutes without burning.
Story first published: Wednesday, April 8, 2015, 12:21 [IST]