സില്‍വര്‍ ഫേഷ്യല്‍ ചെയ്താല്‍..

Posted By:
Subscribe to Boldsky

ഓരോ ചര്‍മക്കാരും അതിനു യോജിക്കുന്ന ഫേഷ്യല്‍ വേണം തിരഞ്ഞെടുക്കാന്‍. എന്നാല്‍ സില്‍വര്‍ ഫേഷ്യല്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണ്. ബ്യൂട്ടിപാര്‍ലറില്‍ ചെന്നാല്‍ ഏത് ഫേഷ്യല്‍ ചെയ്യണമെന്ന കുഴപ്പത്തിലായിരിക്കും മിക്കവരും. സെന്‍സിറ്റീവായുള്ള ചര്‍മ്മമുള്ളവര്‍ക്ക് ചെയ്യാവുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത ഫേഷ്യലാണ് സില്‍വര്‍ ഫേഷ്യല്‍.

സൗന്ദര്യം കൂട്ടും ചില വിദ്യകള്‍..

ഏത് പ്രായക്കാര്‍ക്കും ഈ ഫേഷ്യല്‍ ചെയ്യാം. സില്‍വര്‍ ഫേഷ്യല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രീമില്‍ ഔഷധച്ചെടികളും, പൂക്കളും, കുങ്കുമപ്പൂവും, ബദാം ഓയിലും അടങ്ങിയിട്ടുണ്ട്. രാസവസ്തുക്കള്‍ കുറവായതിനാല്‍ ചര്‍മത്തിന് ദോഷം വരില്ല. സില്‍വര്‍ ഫേഷ്യല്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ നോക്കാം...

ചര്‍മത്തിന് ആരോഗ്യം

ചര്‍മത്തിന് ആരോഗ്യം

സില്‍വര്‍ ജെല്ലില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, സില്‍വര്‍ ലീഫ്, ബദാം ഓയില്‍ എന്നിവ ചര്‍മത്തിന് ആരോഗ്യവും തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും.

ചൂടുകാലത്ത്

ചൂടുകാലത്ത്

ചൂടുകാലത്ത് മുഖത്ത് കുളിര്‍മയേകാനും ഈ ഫേഷ്യല്‍ മികച്ചതാണ്.

ചൂടുകുരു

ചൂടുകുരു

ചൂടുകുരു, കറുത്തപാടുകള്‍ എന്നിവ മാറ്റാന്‍ സില്‍വര്‍ ഫേഷ്യല്‍ സഹായിക്കും.

പാടുകള്‍ മാറ്റാം

പാടുകള്‍ മാറ്റാം

മുഖത്ത് എന്തെങ്കിലും ട്രീറ്റ്‌മെന്റ് മൂലം ഉണ്ടാകുന്ന പാടുകള്‍ മാറ്റാനും ഈ ഫേഷ്യല്‍ ഉപകരിക്കും.

കോശങ്ങള്‍ക്ക് ബലം

കോശങ്ങള്‍ക്ക് ബലം

മുഖത്തെ പേശികള്‍ക്കും കോശങ്ങളിലുമുള്ള ബലം നിലനിര്‍ത്താന്‍ സില്‍വര്‍ ഫേഷ്യല്‍ ചെയ്യുന്നതാണ് നല്ലത്.

ചര്‍മത്തിന്

ചര്‍മത്തിന്

വീര്യം കുറഞ്ഞ രാസവസ്തുക്കളും ഔഷധച്ചെടികളുടെ നീരും ഉപയോഗിക്കുന്നതിനാല്‍ ചര്‍മത്തിന് ദോഷം ചെയ്യില്ല.

ചുളിവ് മാറ്റാന്‍

ചുളിവ് മാറ്റാന്‍

ചര്‍മത്തിലെ ചുളിവ് മാറ്റാനും സില്‍വര്‍ ഫേഷ്യല്‍ സഹായിക്കും.

വരണ്ട ചര്‍മത്തിന്

വരണ്ട ചര്‍മത്തിന്

പരുപരുത്ത വരണ്ട ചര്‍മത്തില്‍ സില്‍വര്‍ ഫേഷ്യല്‍ ചെയ്താല്‍ ചര്‍മം മിനുസ്സമാകും.

മുഖസൗന്ദര്യം

മുഖസൗന്ദര്യം

ഇതില്‍ വിറ്റാമിന്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് മുഖം വൃത്തിയാകുകയും ഇതുവഴി മുഖസൗന്ദര്യം വര്‍ദ്ധിക്കുകയും ചെയ്യും.

English summary

silver facial is done to detoxify and purify your skin.

This facial is done to detoxify and purify your skin. The silver facial consists of a glow scrub, gel, cream and pack that offers dull skin an instant lift.
Story first published: Tuesday, May 12, 2015, 17:50 [IST]