For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് വേണോ മികച്ച സ്‌കിന്‍ ഡയറ്റ്

By Sruthi K M
|

നിങ്ങളുടെ ചര്‍മസംരക്ഷണത്തിന് മികച്ച ഡയറ്റ് ആവശ്യമുണ്ടോ? സൗന്ദര്യം ആഗ്രഹിക്കുന്നവര്‍ക്ക് എന്തായാലും ആവശ്യവരും. ചില പച്ചക്കറികള്‍ നിങ്ങളുടെ ദിവസവും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം മതി. പോഷക ഗുണങ്ങളടങ്ങിയ ചില പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും സാലഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ചില പച്ചക്കറികളില്‍ ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മത്തിലെ എല്ലാം പ്രശ്‌നങ്ങളെയും നീക്കം ചെയ്ത് ആരോഗ്യകരമായ ചര്‍മം സമ്മാനിക്കും. ഇതിനായി നിങ്ങള്‍ തിരഞ്ഞെടുക്കേണ്ട പച്ചക്കറികളും പഴവര്‍ഗങ്ങളും എന്തൊക്കെയാണെന്ന് നോക്കാം...

കേല്‍

കേല്‍

കാബേജ് വര്‍ഗത്തില്‍പ്പെടുന്ന കേല്‍ ഒരു മികച്ച പച്ചക്കറിയാണ്. നിങ്ങളുടെ ചര്‍മ ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തുക. ഒമേഗ-3 ഫാറ്റി ആസിഡ്, കാത്സ്യം, വിറ്റാമിന്‍ സി എന്നിവയൊക്കെ ഇതില്‍ അടങ്ങിയിട്ടുണ്ട്. കേല്‍ എന്ന ഇല വര്‍ഗത്തില്‍ ആന്റിയോക്‌സിഡന്റ് വസ്തു അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തെ അയവുള്ളതാക്കുന്നു.

ചീര

ചീര

മറ്റ് ഇല വര്‍ഗങ്ങളെ അപേക്ഷിച്ച് ചീര മികച്ചതാണ്. ഫൈറ്റോന്യൂട്രിയന്‍സ് അയങ്ങിയ ഇവ നിങ്ങളുടെ ചര്‍മത്തെ ക്ലീനാക്കി വെക്കുന്നു.

ബ്രൊക്കോളി

ബ്രൊക്കോളി

വൈറ്റമിന്‍ സി, എ, പൊട്ടാസിയം എന്നിവ അടങ്ങിയ ബ്രൊക്കോളി പോഷകങ്ങളുടെ ഒരു കേന്ദ്രം ആണെന്ന് പറയാം. ബ്രൊക്കോളി ഒരു ടാറ്റാ ഹര്‍പ്പര്‍ പ്യൂരിഫയിംഗ് ക്ലീന്‍സര്‍ ആണ്. രോമ കൂപത്തില്‍ അടഞ്ഞികിടക്കുന്ന പൊടികളെയും അണുക്കളെയും നീക്കം ചെയ്യുന്നു. നിര്‍ജ്ജീവമായ കോശത്തെ നശിപ്പിക്കുന്നു.

ചിയ വിത്ത്

ചിയ വിത്ത്

പോഷകങ്ങള്‍ കൂടിയ തോതില്‍ ഉള്ള ഒരു പച്ചക്കറിയാണ് ചിയ. ഇതിന്റെ വിത്തും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒമേഗ-3, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയടങ്ങിയിരിക്കുന്നു. ഒരു മോയിസ്റ്ററിംഗ് ഭക്ഷ്യവസ്തുവായി ഇതിനെ ഉപയോഗിക്കാം. ദിവസവും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

അവോക്കാഡോ

അവോക്കാഡോ

ഒരു മോയിസ്റ്ററിംഗ് പഴവര്‍ഗമായി അവോക്കാഡോയെ ഉപയോഗിക്കാം. ഇത് നിങ്ങളുടെ ചര്‍മ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

പപ്പായ

പപ്പായ

ചര്‍മത്തിന് ഉണര്‍വ്വ് നല്‍കാന്‍ കഴിവുള്ള ഒരു പഴവര്‍ഗമാണ് പപ്പായ. നിങ്ങളുടെ ചര്‍മം മൃദുലമാക്കാനും കഴിവുള്ളതാണിത്.

ചാമോമൈല്‍

ചാമോമൈല്‍

ചാമോമൈല്‍ എന്ന ഒരു തരം ഔഷധച്ചെടി നിങ്ങളുടെ ചര്‍മ ഡയറ്റില്‍ ധൈര്യമായി ഉള്‍പ്പെടുത്താം. ഒരു ആന്റി ഇന്‍ഫഌമേറ്ററിയാണിത്. ചര്‍മത്തെ മിനുസവും ശാന്തവുമാക്കുന്നു. ഇതു കൊണ്ടുണ്ടാക്കിയ ലോഷന്‍ വിപണിയില്‍ സുലഭമാണ്.

മാതളനാരങ്ങ

മാതളനാരങ്ങ

ക്യാന്‍സറിനെ ചെറുത്തുനിര്‍ത്താന്‍ ശേഷിയുള്ള ഈ പഴവര്‍ഗം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ഗോതമ്പ്

ഗോതമ്പ്

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഗോതമ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒരു ആന്റിയോക്‌സിഡന്റായി പ്രവര്‍ത്തിക്കും. നിങ്ങളുടെ ശരീരത്തെ ശുദ്ധമാക്കിവെക്കാനും കഴിവുണ്ട്. നിങ്ങളുടെ തൊലിയില്‍ ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കും.

English summary

food for your skin, skincare to feed your face

use these food filled products to enrich and nourish your skin
Story first published: Tuesday, March 17, 2015, 11:10 [IST]
X
Desktop Bottom Promotion