For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലം നോ ടെന്‍ഷന്‍...

By Sruthi K M
|

വേനല്‍ക്കാലം എത്തിയതോടെ സുന്ദരികള്‍ ടെന്‍ഷനിലാണ്. കാത്തുസൂക്ഷിച്ച സൗന്ദര്യം പെട്ടെന്ന് ഇല്ലാതായി പോകുമോ എന്നോര്‍ത്ത് ഉറക്കം പോലും ഇല്ലാതായി. സുന്ദരികളേ...നിങ്ങള്‍ എന്തിന് ടെന്‍ഷനടിക്കണം. പ്രിതിവിധികള്‍ ഒട്ടനവിധിയുണ്ട്.

<strong>ടീയും ടീ ബാഗും സൗന്ദര്യത്തിന്...</strong>ടീയും ടീ ബാഗും സൗന്ദര്യത്തിന്...

പൊള്ളുന്ന വെയിലില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ പതിവ് സൗന്ദര്യ പരിചരണം പോരാതെ വരും. വേനല്‍ക്കാലത്തും നിങ്ങളുടെ തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ ഈ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കൂ...

കുളി

കുളി

രണ്ട് നേരം കുളിക്കുന്നതാണ് നല്ലത്. കുളിക്കുന്ന വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ക്കുന്നത് നല്ലതാണ്. പനിനീരും രാമച്ചവും ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നതും ചര്‍മത്തിന് കുളിര്‍മ നല്‍കും.

സ്‌ക്രബ്

സ്‌ക്രബ്

കുളിക്കുമ്പോള്‍ വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാവുന്ന സ്‌ക്രബ് തേക്കുന്നതാണ് നല്ലത്. തക്കാളി നീര്, പയര്‍പൊടി, തൈര്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ചാല്‍ നല്ലൊരു സ്‌ക്രബ് തയ്യാര്‍. 15 മിനിട്ട് മുഖത്ത് പുരട്ടി വെച്ച് കഴുകി കളയാം. കറുത്ത പാടുകള്‍ മാറി കിട്ടും.

കുളി കഴിഞ്ഞാല്‍

കുളി കഴിഞ്ഞാല്‍

കുളി കഴിഞ്ഞാല്‍ മുഴുവനായും മോയിചറൈസര്‍ പുരട്ടണം. ഇതും വീട്ടില്‍ നിന്നുണ്ടാക്കാം. ഏത്തപ്പഴം, റോസ് വാട്ടറുമായി പേസ്റ്റാക്കി പുരട്ടാം. 20 മിനിട്ട് കഴിഞ്ഞ് കഴുകാം.

കുളി കഴിഞ്ഞാല്‍

കുളി കഴിഞ്ഞാല്‍

കുളി കഴിഞ്ഞാല്‍ പുരട്ടാന്‍ മറ്റൊരു മോയിചറൈസര്‍ ഉണ്ടാക്കാം. ആപ്പിളും, തേനും, മുട്ടയുടെ വെള്ളയും ചേര്‍ത്ത് മിശ്രിതമാക്കി പുരട്ടാം.

പുറത്തിറങ്ങുമ്പോള്‍

പുറത്തിറങ്ങുമ്പോള്‍

പുറത്തിറങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പായി സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്.

വീട്ടില്‍ എത്തിയാല്‍

വീട്ടില്‍ എത്തിയാല്‍

വീട്ടില്‍ എത്തിയാല്‍ ഉടന്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറില്‍ ഗ്ലിസറിന്‍, വിനാഗിരി, തേന്‍ എന്നിവ ചേര്‍ത്താല്‍ നല്ലൊരു ക്ലെന്‍സറായി.

വെയിലേറ്റ് വാടിയ ഭാഗത്ത്

വെയിലേറ്റ് വാടിയ ഭാഗത്ത്

വെയിലില്‍ ചര്‍മം കരുവാളിച്ചിട്ടുണ്ടെങ്കില്‍ നാരങ്ങാനീരും വെള്ളരിക്കനീരും ഒരു സ്പൂണ്‍ മഞ്ഞള്‍പൊടിയും ചേര്‍ത്ത് തേക്കാം. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകികളയാം.

ചുണ്ടിന്

ചുണ്ടിന്

വേനല്‍ക്കാലം ചുണ്ടുകീറല്‍ തടയാന്‍ കിടക്കുന്നതിനുമുന്‍പ് നെയ്യ് പുരട്ടുക. പുറത്തു പോകുമ്പോള്‍ ലിപ് ബാം പുരട്ടുകയും ചെയ്യാം.

ചുണ്ടിന്

ചുണ്ടിന്

നാരങ്ങാനീരും വെള്ളരി നീരും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടി 15 മിനിട്ട് വെക്കുന്നത് നല്ലതാണ്. നിറവും തിളക്കവും കിട്ടും.

നിറവും തിളക്കവും ലഭിക്കാന്‍

നിറവും തിളക്കവും ലഭിക്കാന്‍

ഒരു ടീസ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ രണ്ട് തുള്ളി നാരങ്ങാനീരും റോസ് വാട്ടറും ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടാം.

നിറവും തിളക്കവും ലഭിക്കാന്‍

നിറവും തിളക്കവും ലഭിക്കാന്‍

നാല് ടീസ്പൂണ്‍ തൈര് രണ്ട് ടീസ്പൂണ്‍ തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് പുരട്ടി മസാജ് ചെയ്യുക.

നിറവും തിളക്കവും ലഭിക്കാന്‍

നിറവും തിളക്കവും ലഭിക്കാന്‍

നാല് ടീസ്പൂണ്‍ പാലില്‍ ഒരു ടീസ്പൂണ്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടി 15 മിനിട്ട് കഴിഞ്ഞ് കഴുകുക. എണ്ണമയമുള്ള ചര്‍മത്തിന് നല്ലതാണ്.

English summary

how to protect your skin from summer

How to Treat Summer Skin Problems.Here's our guide to treating the top summer skin irritations.
Story first published: Monday, April 13, 2015, 14:52 [IST]
X
Desktop Bottom Promotion