കുളിയ്ക്കു മുന്‍പും പിന്‍പും

Posted By:
Subscribe to Boldsky

കുളി ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ നല്ലത്. നല്ലൊരു കുളി നിങ്ങളുടെ ക്ഷീണമകറ്റും, ഉന്മേഷം നല്‍കും.

വരണ്ട ചര്‍മത്തിന് നേന്ത്രക്കായ് ഫേസ്പാക്

കുളിയ്ക്കു മുന്‍പും പിന്‍പുമെല്ലാം ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ചര്‍മസൗന്ദര്യത്തിന് ഇത് ഏറെ പ്രധാനവുമാണ്.

കുളിയെ സംബന്ധിയ്ക്കുന്ന ഇത്തരം ചില കാര്യങ്ങള്‍ എന്തെന്നു നോക്കൂ,

അധികസമയം കുളി

അധികസമയം കുളി

അധികസമയം കുളിയ്ക്കുന്നതു നല്ലതല്ല. ഇത് ചര്‍മത്തിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ചര്‍മം വരണ്ടതാക്കും.

ഷാംപൂ

ഷാംപൂ

തലയില്‍ ഷാംപൂ പുരട്ടി കഴുകിയാലുടന്‍ മുഖവും കഴുകണം. കാരണം തലയിലെ അഴുക്ക് മുഖത്താകാന്‍ സാധ്യതയേറെയാണ്. ഇത് മുഖചര്‍മത്തിന് നല്ലതല്ല.

വെള്ളത്തിന്റെ ചൂട്

വെള്ളത്തിന്റെ ചൂട്

വല്ലാതെ തണുത്ത വെള്ളവും കൂടുതല്‍ ചൂടുള്ള വെള്ളവും നല്ലതല്ല. ഇളം ചൂടുവെള്ളത്തില്‍, അല്ലെങ്കില്‍ നോര്‍മല്‍ ടെമ്പറേച്ചറുള്ള വെള്ളത്തില്‍ കുളിയ്ക്കുന്നതാണ് നല്ലത്.

മൃതകോശങ്ങള്‍

മൃതകോശങ്ങള്‍

കുളിയ്ക്കുന്ന സമയത്ത് മൃതകോശങ്ങള്‍ നീക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് കൂടുതല്‍ സൗകര്യപ്രദവും പ്രയോജനപ്രദവുമാകും.

മുടി

മുടി

മുടി ആദ്യം വൃത്തിയാക്കിയ ശേഷം ദേഹം കഴുകുന്നതാണ് നല്ലത്. മുടിയിലെ അഴുക്ക് ശരീരത്തിലാകാതിരിയ്ക്കാന്‍ ഇത് സഹായിക്കും.

ബ്ലാക് ഹെഡ്‌സ്

ബ്ലാക് ഹെഡ്‌സ്

ബ്ലാക് ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നല്ലത് കുളിയ്ക്കുന്ന സമയമാണ്. ഇത് കൂടുതല്‍ എളുപ്പം ചെയ്യാം. കാരണം ചര്‍മസുഷിരങ്ങള്‍ തുറക്കുന്നതു കാരണം.

വെള്ളമൊഴിയ്ക്കാന്‍

വെള്ളമൊഴിയ്ക്കാന്‍

മുഖചര്‍മത്തില്‍ അധികം മര്‍ദമേല്‍പ്പിയ്ക്കാതെ വേണം വെള്ളമൊഴിയ്ക്കാന്‍. ഇല്ലെങ്കില്‍ സെന്‍സിറ്റീവായ മുഖചര്‍മത്തിന് കേടുപാടുകള്‍ പറ്റാന്‍ സാധ്യതയേറെയാണ്.

മോയിസ്ചറൈസര്‍

മോയിസ്ചറൈസര്‍

കുളി കഴിഞ്ഞയുടന്‍ മോയിസ്ചറൈസര്‍ പുരട്ടേണ്ടത് അത്യാവശ്യം.

English summary

Tips To Follow Before And After Shower

Here is the before & after shower routine that one should follow on a daily basis. These beauty tips needs to be followed before & after shower,
Story first published: Saturday, April 11, 2015, 10:21 [IST]