ടീയും ടീ ബാഗും സൗന്ദര്യത്തിന്...

Posted By:
Subscribe to Boldsky

ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ നിങ്ങളുടെ സൗന്ദര്യത്തിന് മികച്ച ഗുണം ചെയ്യുന്നതാണ്. ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ടീ ബാഗ് നിങ്ങള്‍ ആവശ്യം കഴിഞ്ഞാല്‍ എന്താണ് ചെയ്യാറ്, വലിച്ചെറിയും അല്ലേ?

മുടിയും മുഖവും ഭംഗിയാക്കാന്‍ തേന്‍..

എന്നാല്‍ ഈ ടീ ബാഗ് കൊണ്ട് നിങ്ങള്‍ക്ക് വളരെയേറെ പ്രയോജനങ്ങള്‍ ഉണ്ട്. മികച്ച സൗന്ദര്യവര്‍ദ്ധക വസ്തുവാണ് ടീ ബാഗ്. ചര്‍മത്തിന് മാത്രമല്ല മുടിയഴകിനും ചായ സഹായകമാകും. ടീ ബാഗ് വലിച്ചെറിയുന്നതിനുമുന്‍പ് അതുകൊണ്ടുള്ള ഗുണങ്ങള്‍ ഒന്ന് അറിഞ്ഞിരിക്കൂ...

ടീ ബാഗ്

ടീ ബാഗ്

ഉപയോഗിച്ച് കഴിഞ്ഞാല്‍ ടീ ബാഗ് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. അതിനുശേഷം നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെ വ്യക്കുക. കണ്ണുകള്‍ക്ക് താഴെയുണ്ടാകുന്ന കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കും.

ടീ ബാഗ്

ടീ ബാഗ്

ടീ ബാഗ് കണ്ണിനടിയില്‍ വയ്ക്കുന്നത് കണ്ണിനുണ്ടാകുന്ന തടിപ്പ് ഇല്ലാതാക്കാനും സഹായിക്കും. മികച്ച മരുന്നായി പ്രവര്‍ത്തിക്കും.

ചായ

ചായ

ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ കണ്ണുകള്‍ക്ക് താഴെയുള്ള രക്ത ധമനികള്‍ ചുരുക്കുകയും തടിപ്പ് ഇല്ലാതാക്കുകയും ചെയ്യും.

ചായ

ചായ

മുടിയഴകിന് ചായ വളരെ മികച്ചതാണ്. കട്ടന്‍ചായയോ ഗ്രീന്‍ ടീയോ ഉപയോഗിച്ച് മുടി കഴുകുക.

കട്ടന്‍ചായ

കട്ടന്‍ചായ

കട്ടന്‍ ചായ കൊണ്ട് മുടി കഴുകുന്നത് മുടി പൊട്ടിപോകുന്നതിന് പരിഹാരം നല്‍കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി കഴുകിയാല്‍ മുടി നന്നായി വളരാന്‍ സഹായകമാകും.

ചായ

ചായ

തണുത്ത ചായ തലയില്‍ തേച്ച് പത്ത് മിനിട്ട് വയ്ക്കുക. ഇതിന് ശേഷം ഷാമ്പുവും കണ്ടീഷ്ണറും ഉപയോഗിച്ച് മുടി കഴുകുക. മുടിക്ക് നല്ല തിളക്കവും നല്ലതുമാണിത്.

ചായ

ചായ

ചൂട് ബ്ലാക്ക് ടീ വെള്ളത്തില്‍ ഒഴിച്ച് ഇതില്‍ കാല്‍ മുക്കി വെക്കുക. ചായ ആന്റി-ബാക്ടീരിയല്‍ ആയതിനാല്‍ കാല്‍ വിയര്‍ക്കുന്നത് ഒഴിവാകുകയും മണം ഇല്ലാതാക്കുകയും ചെയ്യും.

ടീ ബാഗ്

ടീ ബാഗ്

ഷേവ് ചെയ്താല്‍ ചര്‍മത്തിന് അസ്വസ്ഥതയും ചുവപ്പും ഉണ്ടാകുകയാണെങ്കില്‍ ഈ ഭാഗത്ത് തണുത്ത ബ്ലാക് ടീ ബാഗ് വെക്കുക.

ചായ

ചായ

വരണ്ട ചര്‍മ്മമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ തണുത്ത ഗ്രീന്‍ ടീ ഉപയോഗിച്ച് മുഖം കഴുകുക. ഇത് നിങ്ങളുടെ മുഖത്തെ മാലിന്യങ്ങള്‍ നീക്കി നല്ല ആശ്വാസം നല്‍കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു.

English summary

beauty benefits of used tea and tea bag

That's why it seems such a shame to throw out a tea bag after it's served its up our beauty regimens, homes, and even gardens with the help of a brewed tea bag.
Story first published: Monday, April 13, 2015, 12:03 [IST]