For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാതളനാരങ്ങ കൊണ്ട് ചില സൗന്ദര്യവിദ്യകള്‍

By Sruthi K M
|

മാതളനാരങ്ങ വയറുനിറയെ കഴിച്ചാലുള്ള ഗുണങ്ങളെപ്പറ്റി നിങ്ങളറിഞ്ഞു. ഇനി ഈ മാതളനാരങ്ങ സൗന്ദര്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ തരുമെന്ന് അറയണ്ടേ.. അതിനായി മാതളനാരങ്ങ ഫേസ്മാസ്‌ക്ക് വീട്ടില്‍ നിന്നുതന്നെ ഉണ്ടാക്കാം. നിങ്ങളുടെ ചര്‍മ കോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഇവയ്ക്ക് കഴിവുണ്ട്.

വീട്ടിലുണ്ടാക്കാം ആപ്പിള്‍ ഫേസ്പാക്ക്‌..

ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ്‌സ് ചര്‍മത്തിനാവശ്യമില്ലാത്ത റാഡിക്കലുകളെ ഇല്ലാതാക്കും. കൂടാതെ ചര്‍മത്തിലെ ചുളിവുകളും മാറ്റിതരും. പ്രായമാകുമ്പോള്‍ പ്രത്യക്ഷമാകുന്ന വരകള്‍, പാടുകള്‍ എല്ലാം തന്നെ ഇല്ലാതാക്കാന്‍ ഈ ഫേസ്മാസ്‌ക്കിന് സാധിക്കും.

തിളക്കത്തിന് കിവിഫ്രൂട്‌സ് ഫേസ്മാസ്‌ക്ക്

ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ, ബി, സി, മിനറല്‍സ് എന്നിവ നിങ്ങളുടെ ചര്‍മത്തിന് തിളക്കം നല്‍കുകയും സൂര്യപ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കുകയും ചെയ്യും. വീട്ടില്‍ നിന്ന് എളുപ്പം ചെയ്യാവുന്ന മാതളനാരങ്ങ ഫേസ്മാസ്‌ക്ക് പറഞ്ഞുതരാം...

ചെറുനാരങ്ങ ചേര്‍ത്ത്

ചെറുനാരങ്ങ ചേര്‍ത്ത്

അല്‍പം ചെറുനാരങ്ങാ നീര് മാതളനാരങ്ങാ പേസ്റ്റില്‍ ചേര്‍ക്കുക. നന്നായി യോജിപ്പിച്ചതിനുശേഷം മുഖത്ത് പുരട്ടൂ..30 മിനിട്ട് കഴിഞ്ഞ് പച്ചവെള്ളത്തില്‍ കഴുകാം.

ഗ്രീന്‍ ടീ ചേര്‍ത്ത്

ഗ്രീന്‍ ടീ ചേര്‍ത്ത്

ഒരു ടീസ്പൂണ്‍ തൈര് മാതളനാരങ്ങാ പേസ്റ്റില്‍ ചേര്‍ക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീയും ചേര്‍ക്കുക. കൂടാതെ തേനും ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിനുശേഷം മുഖത്ത് പുരട്ടാം.

തേന്‍ ചേര്‍ത്ത്

തേന്‍ ചേര്‍ത്ത്

മാതളനാരങ്ങാ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി നോക്കൂ. തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാം.

കൊക്കോ ചേര്‍ത്ത്

കൊക്കോ ചേര്‍ത്ത്

കൊക്കോ പൗഡര്‍ മാതളനാരങ്ങാ പേസ്റ്റില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം.

തൈര് ചേര്‍ത്ത്

തൈര് ചേര്‍ത്ത്

നിങ്ങളുടെ മുഖം മങ്ങിയിട്ടാണോ ഇരിക്കുന്നത്. എന്നാല്‍ ഈ ഫേസ്മാസ്‌ക്ക് നിങ്ങളെ സഹായിക്കും. ഒരു ടീസ്പൂണ്‍ തൈര് മാതളനാരങ്ങയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം.

മാതളനാരങ്ങ ഫേഷ്യല്‍

മാതളനാരങ്ങ ഫേഷ്യല്‍

രണ്ട് ടീസ്പൂണ്‍ തേനും, മാതളനാരങ്ങാ പേസ്റ്റും, ഓട്‌സും, രണ്ട് ടീസ്പൂണ്‍ മോര് ചേര്‍ത്ത് ഫേഷ്യല്‍ ഉണ്ടാക്കാം.

മാതളനാരങ്ങ ഫേഷ്യല്‍

മാതളനാരങ്ങ ഫേഷ്യല്‍

അഞ്ച് ടീസ്പൂണ്‍ മാതളനാരങ്ങാ ജ്യൂസും, റണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങാ നീരും, മൂന്ന് ടീസ്പൂണ്‍ ഗ്രീന്‍ ടീയും ചേര്‍ത്ത് ഫേഷ്യല്‍ ഉണ്ടാക്കാം.

English summary

simple ways to make pomegranate face mask

we are talking about pomegranate face mask here. Would you like to know more about it and how to prepare it at home? This post can help you.
Story first published: Monday, June 8, 2015, 12:38 [IST]
X
Desktop Bottom Promotion