സണ്‍സ്‌ക്രീന്‍ പാര്‍ശ്വഫലങ്ങള്‍

Posted By:
Subscribe to Boldsky

സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത് വെയിലില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. അന്തരീക്ഷത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതലേല്‍ക്കുമ്പോള്‍ ക്യാന്‍സര്‍ സാധ്യത തടയാനുള്ള ഒരു വഴി കൂടിയാണിത്.

ചര്‍മസംരക്ഷണത്തിന് സണ്‍സ്‌ക്രീന്‍ വളരെ പ്രധാനമാണെങ്കിലും ഇത് മറ്റു ചില പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

സണ്‍സ്‌ക്രീന്‍ പലര്‍ക്കും കണ്ണുകളില്‍ അസ്വസ്ഥതകളുണ്ടാക്കും. പ്രത്യേകിച്ച് ഇവ കണ്ണിനു ചുറ്റും പുരട്ടുന്ന ശീലമുണ്ടെങ്കില്‍. ഇവയിലെ കെമിക്കലുകളാണ് കാരണം.

Sunscrees 1

പല സണ്‍സ്‌ക്രീനുകളും ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കും. ഹൈപ്പോഅലെര്‍ജെനിക് എന്ന ലേബലോടു കൂടിയ സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. സിങ്ക ഓക്‌സൈഡ് അടങ്ങിയ സണ്‍സ്‌ക്രീനുകള്‍ പൊതുവെ ദോഷകരമല്ലെന്നു പറയും.

സണ്‍സ്‌ക്രീന്‍ പലരുടേയും ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കും. ഇത്തരം ഘട്ടങ്ങളില്‍ ഡെര്‍മറ്റോളജിസ്റ്റിന്റെ അഭിപ്രായം തേടുകയാണ് ഗുണകരം.

acne

മുഖക്കുരു പ്രശ്‌നങ്ങള്‍ അധികരിയിക്കാന്‍ സണ്‍സ്‌ക്രീനുകള്‍ കാരണമായേക്കും ഇവയിലെ എണ്ണമയമാണ് കാരണം. എണ്ണമയമില്ലാത്ത സണ്‍സ്‌ക്രീനുകള്‍ ഉപയോഗിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക് ചര്‍മത്തില്‍ പാടുകളും തടിപ്പുമെല്ലാം വരാനുള്ള സാധ്യതയേറെയാണ്.

sunscreen 3

രോമങ്ങളുള്ള സ്ഥലത്ത് സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കുന്നത് ചിലപ്പോള്‍ വേദനയുണ്ടാക്കാം. ഇവിടെ ക്രീമിനു പകരം ജെല്ലോ ലോഷനോ ഉപയോഗിയ്ക്കുന്നതാണ് ഗുണകരം.ചില പ്രമേഹധാരണകള്‍

English summary

Side Effects Of Sunscreen

The side effects of sunscreen includes allergies and irritation. Using natural products is safer. Read on to understand the side effects of using a sunscreen,
Story first published: Saturday, June 13, 2015, 11:29 [IST]