ഫെയര്‍നസ് ക്രീം ഉപയോഗിയ്ക്കുമ്പോള്‍...

Posted By:
Subscribe to Boldsky

ഫെയര്‍നസ് ക്രീം ധാരാളം സ്ത്രീകളും പുരുഷന്മാരും ഉപയോഗിയ്ക്കുന്ന ഒന്നാണ്. വെളുക്കാനുള്ള താല്‍പര്യമാണ് ഇതിനു പുറകില്‍. വെളുപ്പിയ്ക്കുമെന്നവകാശപ്പെട്ട് വിപണിയില്‍ ലഭ്യമാകുന്ന ക്രീമുകളും ധാരാളം.

വെളുക്കുമെന്നു കരുതി ദിവസവും ഇവ ഉപയോഗിയ്ക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ തുടര്‍ച്ചയായി ഇത്തരം ക്രീമുകള്‍ ഉപയോഗിയ്ക്കുന്നതിന് ദൂഷ്യങ്ങള്‍ ഏറെയാണ്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

fairness cream side effects

തുടര്‍ച്ചയായി ഫെയര്‍നസ് ക്രീമുകള്‍ ഉപയോഗിയ്ക്കുന്നത് ചര്‍മം ഫോട്ടോസെന്‍സിറ്റീവാക്കും. വെയിലിലിറങ്ങിയാല്‍ മുഖം ചുവക്കുക, ചര്‍മം ചൊറിയുക തുടങ്ങിയ അസ്വസ്ഥതകളുണ്ടാകും.

ഫെയര്‍നസ് ക്രീമുകള്‍ ഉപയോഗിയ്ക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

ഇവ ചര്‍മത്തിലുണ്ടാക്കുന്ന പ്രവര്‍്ത്തനങ്ങള്‍ ചര്‍മം പെട്ടെന്ന് അയഞ്ഞു തൂങ്ങാന്‍ ഇട വരുത്തും. പ്രായക്കൂടുതല്‍ വരുത്തും.

മിക്കവാറും ഫെയര്‍നസ് ക്രീമുകളില്‍ മെര്‍ക്കുറി, ഹൈഡ്രോക്വിനോന്‍, സ്റ്റിറോയ്ഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് തീരെ നല്ലതല്ല.

ചര്‍മത്തില്‍ പിഗ്മെന്റേഷന്‍ പ്രശ്‌നങ്ങള്‍ക്കും ഫെയര്‍നസ് ക്രീമുകള്‍ ഇട വരുത്തും.

ഇവ തുടര്‍ച്ചയായി ഉപയോഗിച്ച ശേഷം നിറുത്തുന്നതു ചര്‍മം പെട്ടെന്നു കരുവാളിയ്ക്കാനും ഇടയാക്കും. ബ്ലീച്ചു ചെയ്ത മുടിയ്ക്ക് സ്വാഭാവിക സംരക്ഷണം

English summary

Side Effects Of Fairness Creams

Over the recent years however a lot of debate arose due to certain publications that were published in many newspapers, research journals, beauty magazines that tried to educate people on the hidden ‘darkness’ in the fairness cremes.
Story first published: Friday, June 5, 2015, 12:26 [IST]