Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബ്ലീച്ചു ചെയ്ത മുടിയ്ക്ക് സ്വാഭാവിക സംരക്ഷണം
മുടിയിലെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലതാണ്. ഇതില്‍ ബ്ലീച്ചിംഗും കളറിംഗും സ്ട്രെയ്റ്റിനിംഗുമെല്ലാം ഉള്‍പ്പെടുന്നു. ഇവ മുടിയ്ക്ക് ഫാഷനും ഭംഗിയുമൊക്കെ നല്‍കുമെങ്കിലും മുടിയുടെ സ്വാഭാവിക ഭംഗിയ്ക്കും ആരോഗ്യത്തിനും ദോഷം വരുത്തുകയും ചെയ്യും.
മുടി ബ്ലീച്ച് ചെയ്യുന്നതും ഇത്തരം ഫാഷന്‍ പരീക്ഷണങ്ങളിലൊന്നാണ്. എന്നാല്‍ ബ്ലീച്ച് ചെയ്ത മുടി വരണ്ടതാകാനും പൊട്ടിപ്പോകാനും സാധ്യതകളുണ്ട്.
ബ്ലീച്ച് ചെയ്ത മുടിയുടെ സ്വാഭാവിക സംരക്ഷണത്തിനു വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

തൈര്, ഒലീവ് ഓയില്‍
എന്നിവ കലര്‍ന്ന മിശ്രിതം തലയില്‍ തേയ്ക്കുന്നത് ബ്ലീച്ച ചെയ്ത മുടിയുടെ സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കാന്‍ സഹായിക്കും. ഇത് മുടിയുടെ വരണ്ട സ്വാഭാവം മാറാനും നല്ലതാണ്.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ ബ്ലീച്ച് ചെയ്ത മുടിയ്ക്കുള്ള നല്ലൊരു സംരക്ഷണമാണ്. കറ്റാര്‍വാഴയുടെ ജെല്‍ മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് ഇത് കഴുകിക്കളയാം. ഇത് മുടിയ്ക്ക് തിളക്കവും മൃദുത്വവും നല്‍കും.

പനിനീര്
മില്‍ക് ക്രീം, പനിനീര് എന്നിവ കലര്‍ത്തിയ മിശ്രിതം തലയില്‍ തേയ്ക്കുന്നത് ബ്ലീച്ച് ചെയ്ത മുടിയ്ക്കുള്ള മറ്റൊരു ട്രീറ്റ്മെന്റാണ്. ഇത് മുടിയുടെ വരണ്ട സ്വഭാവം മാറ്റും.

ഹെന്ന
ഇത്തരം മുടിയ്ക്ക് ഹെന്ന പരിചരണവും നല്ലതാണ്. ഹെന്ന മുടിയില്‍ പുരട്ടി കുറച്ചു കഴിയുമ്പോള്‍ കഴുകിക്കളയാം. ഹെന്നയില്‍ ചെറുനാരങ്ങാനീര്, ആര്യവേപ്പ്, നെല്ലിക്ക എന്നിവ ചേര്‍ക്കുന്നതും ഗുണം ചെയ്യും.

ചെമ്പരത്തി
ചെമ്പരത്തി ഇല ഇടിച്ചു പിഴിഞ്ഞു താളിയാക്കി തേയക്കുന്നതും ബ്ലീച്ചിംഗ് കാരണം മാര്‍ദവം നഷ്ടപ്പെട്ട മുടിയ്ക്ക് സ്വാഭാവിക സൗന്ദര്യം നല്കുന്നതിനു സഹായിക്കും.



Click it and Unblock the Notifications
