For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം വിരല്‍ത്തുമ്പില്‍..

By Sruthi K M
|

മുഖം കണ്ണാടിയില്‍ നോക്കുമ്പോള്‍ നിങ്ങളുടെ ആത്മവിശ്വാസം ചോര്‍ന്നുപോകുന്നുണ്ടോ..? മുഖത്തുണ്ടാകുന്ന പുള്ളികള്‍ മാറി സുന്ദരമാകാന്‍ കൊതിക്കാത്തവര്‍ ആരുമുണ്ടാകില്ല. കണ്ണിന് കുളിര്‍മ ഏകുന്നതാകണം സൗന്ദര്യം. സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ബ്ലീച്ച് മിക്കവരും ചെയ്യുന്ന ഒന്നാണ്. എന്നാല്‍ കെമിക്കല്‍സ് അടങ്ങിയ ബ്ലീച്ച് ബ്യൂട്ടിപാര്‍ലറുകളില്‍ നിന്ന് ചെയ്തിട്ട് എന്തു ഗുണം.

എണ്ണമയമുള്ള മുഖത്തിന് ഫേസ്പാക്കുകള്‍

നിങ്ങള്‍ക്ക് ഇത് വീട്ടില്‍ നിന്നുതന്നെ ചെയ്യാകുന്നതേയുള്ളൂ.. ചര്‍മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ച് വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍. വീട്ടില്‍ നിന്ന് ബ്ലീച്ച് ഉണ്ടാക്കാനുള്ള വഴികള്‍ പറഞ്ഞുതരാം...

ഉരുളക്കിഴങ്ങ് ബ്ലീച്ച്

ഉരുളക്കിഴങ്ങ് ബ്ലീച്ച്

തക്കാളിയിലേക്ക് റോസ് വാട്ടര്‍ ഒഴിച്ച് പേസ്റ്റാക്കിയെടുക്കാം. നിങ്ങളുടെ ചര്‍മം വരണ്ടതാണെങ്കില്‍ ഇതിലേക്ക് തേനും ചേര്‍ക്കാം.

തക്കാളി ബ്ലീച്ച്

തക്കാളി ബ്ലീച്ച്

കുരു കളഞ്ഞ തക്കാളി പേസ്റ്റില്‍ അല്‍പം തൈര് ചേര്‍ക്കുക. ഇത് മുഖത്ത് തേക്കാം, ഉണങ്ങിക്കഴിഞ്ഞാല്‍ കഴുകാം.

കുക്കുമ്പര്‍

കുക്കുമ്പര്‍

കക്കുമ്പര്‍ ജ്യൂസാക്കി അതിലേക്ക് കറ്റാര്‍വാഴ ജെല്ലും ചേര്‍ക്കുക. ഇത് നിങ്ങളുടെ കഴുത്തിലും മുഖത്തും പുരട്ടി നോക്കൂ. നല്ല നിറവ്യത്യാസം കാണാം.

ഓറഞ്ച് തൊലി ബ്ലീച്ച്

ഓറഞ്ച് തൊലി ബ്ലീച്ച്

ഓറഞ്ച് തൊലി ഉണക്കി പൊടിക്കുക. ഇതിലേക്ക് തേനും റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കാം. മികച്ച ബ്ലീച്ചായിരിക്കും ഇത്.

ചെറുനാരങ്ങാ ബ്ലീച്ച്

ചെറുനാരങ്ങാ ബ്ലീച്ച്

ചെറുനാരങ്ങ മികച്ച ബ്ലീച്ചിങ് വസ്തുവാണ്. ഇതിലേക്ക് തേനോ, തൈരോ, ഗ്ലിസറിനോ ചേര്‍ത്ത് ഉപയോഗിക്കാം.

ഓട്‌സ് ബ്ലീച്ച്

ഓട്‌സ് ബ്ലീച്ച്

രണ്ട് ടീസ്പൂണ്‍ ഓട്‌സും, ഒരു ടീസ്പൂണ്‍ തൈരും, രണ്ട് സ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു സ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് ബ്ലീച്ചിംഗ് ക്രീം ഉണ്ടാക്കാം.

കൈതച്ചക്ക ബ്ലീച്ച്

കൈതച്ചക്ക ബ്ലീച്ച്

രണ്ട് ടീസ്പൂണ്‍ തേങ്ങാപാലും രണ്ട് സ്പൂണ്‍ കൈതച്ചക്ക ജ്യൂസും എടുക്കുക. രണ്ടും യോജിപ്പിച്ചശേഷം മുഖത്ത് തേക്കാം.

കുക്കുമ്പര്‍ ബ്ലീച്ച്

കുക്കുമ്പര്‍ ബ്ലീച്ച്

കുക്കുമ്പര്‍ പേസ്റ്റാക്കി അതിലേക്ക് ചെറുനാരങ്ങാനീരും കടലമാവും ചേര്‍ക്കുക. മികച്ച ഫേസ് ബ്ലീച്ചാണിത്.

English summary

The facial bleaching dilutes the concentration of the melanin in the skin

Bleaching at home using natural ingredients is completely harmless, and can improve your skin tone and appearance.
Story first published: Monday, June 1, 2015, 16:28 [IST]
X
Desktop Bottom Promotion