കയ്യിലൊതുങ്ങും ബ്യൂട്ടി ട്രിക്‌സ്‌ !!

Posted By: Super
Subscribe to Boldsky

മൂത്രം കൊണ്ട് ചര്‍മ്മത്തിലെ പാടുകള്‍ നീക്കാന്‍ സാധിക്കുമെന്നും, ഡയപ്പര്‍ റാഷ് ക്രീം മികച്ച മോയ്സചറൈസറാണെന്നും നിങ്ങള്‍ക്ക് അറിയാമോ?

ഇത്തരം അപരിചിതവും വിചിത്രവുമായ പല ട്രിക്കുകളും ഫലം നല്കാറുമുണ്ട്. അത്തരം ചില അസാധാരണമായ വിദ്യകള്‍ മനസിലാക്കുക. മുംബൈയിലെ ചില പ്രേതകഥകള്‍

ലിക്വിഡ് അന്‍റാസിഡ് ഫേസ് മാസ്കായി ഉപയോഗിക്കാം

ലിക്വിഡ് അന്‍റാസിഡ് ഫേസ് മാസ്കായി ഉപയോഗിക്കാം

രണ്ട് ടേബിള്‍ സ്പൂണ്‍ ലിക്വിഡ് അന്‍റാസിഡ്, മുഖം വൃത്തിയാക്കിയ ശേഷം 15 മിനുട്ട് സമയത്തേക്ക് തേച്ച് പിടിപ്പിക്കുക. ഇത് വയറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ മുഖത്തും പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിലെ ഓയിലുകളും ആസിഡുകളും വിഘടിപ്പിക്കുകയും ചെയ്യും. മുഖം കഴുകി വ്യത്യാസം മനസിലാക്കുക.

മയോ മികച്ച ഹെയര്‍ കണ്ടീഷണറാണ് -

മയോ മികച്ച ഹെയര്‍ കണ്ടീഷണറാണ് -

അല്പം മയോണൈസ് (മുട്ടയ്ക്കൊപ്പം) ഭാഗികമായി നനവും വൃത്തിയുള്ള, അടുത്തിടെ ഷാംപൂ ചെയ്ത മുടിയില്‍ തേക്കുക. വീട്ടില്‍ ഒരു സ്റ്റീമറുണ്ടെങ്കില്‍ തുടര്‍ന്ന് മുടി എട്ടുമുതല്‍ പത്ത് മിനുട്ട് വരെ ആവി കൊള്ളിക്കുക. തുടര്‍ന്ന് തലമുടി കഴുകി വൃത്തിയാക്കുക.

ഡയപ്പര്‍ റാഷ് ക്രീം വരണ്ട ചര്‍മ്മത്തിന് മരുന്നാണ്

ഡയപ്പര്‍ റാഷ് ക്രീം വരണ്ട ചര്‍മ്മത്തിന് മരുന്നാണ്

ഈ ക്രീമുകളില്‍ ഉയര്‍ന്ന അളവില്‍ മോയ്സ്ചറൈസിങ്ങ് ഘടകങ്ങളും, ആന്‍റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ പരുക്കന്‍ ചര്‍മ്മമുള്ള കൈമുട്ട്, പാദം എന്നിവിടങ്ങളില്‍ തേക്കാം.

വീക്കമുള്ള കണ്ണുകള്‍ക്ക് ഉരുളക്കിഴങ്ങ്

വീക്കമുള്ള കണ്ണുകള്‍ക്ക് ഉരുളക്കിഴങ്ങ്

ഒരു ഉരുളക്കിഴങ്ങ് എടുത്ത് രണ്ട് വലിയ കഷ്ണങ്ങളായി മുറിക്കുക. ഇവ കഴുകാതെ കണ്ണുകളടച്ച് പോളകള്‍ക്ക് മുകളില്‍ വെയ്ക്കുക. പതിനഞ്ച് മിനുട്ട് സമയം ഇത് ചെയ്യുക. ഉരുളക്കിഴങ്ങിന്‍റെ നീര് കണ്ണിന്‍റെ വീക്കം അകറ്റും.

തലമുടിക്ക് കരുത്ത് നല്കാന്‍ നാരങ്ങ നീര് -

തലമുടിക്ക് കരുത്ത് നല്കാന്‍ നാരങ്ങ നീര് -

നാരങ്ങ നീരില്‍ ബ്ലീച്ചിംഗ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങനീര് മുടിയില്‍ തേച്ച് വെയില്‍ കൊണ്ടാല്‍ അവയുടെ കനം കുറയും. എന്നാല്‍ തിങ്ങിയ കറുത്ത മുടിയില്‍ ഇത് പ്രാവര്‍ത്തികമാകില്ല.

മുടിക്ക് തിളക്കം നല്കാന്‍ വിനാഗിരി -

മുടിക്ക് തിളക്കം നല്കാന്‍ വിനാഗിരി -

മുടി കഴുകിയ ശേഷം വിനാഗിരി ഉപയോഗിക്കുന്നത് മുടിക്ക് തിളക്കം നല്കും.

രാത്രിയിലെ മുഖക്കുരു ചികിത്സ

രാത്രിയിലെ മുഖക്കുരു ചികിത്സ

വെള്ള ടൂത്ത് പേസ്റ്റ്(ജെല്‍ ടൂത്ത് പേസ്റ്റ് ഫലപ്രദമല്ല) രാത്രിയില്‍ മുഖക്കുരുവില്‍ തേയ്ക്കുക. രാവിലെ മുഖത്ത് മുഖക്കുരു ഉണ്ടാകില്ല! എന്നാല്‍ ഇത് ശക്തി കുറഞ്ഞ അപൂര്‍വ്വമായുണ്ടാകുന്ന മുഖക്കുരുവിനേ ഫലപ്രദമാവുകയുള്ളൂ.

ഇരട്ടത്താടിക്ക് ആന്‍റി സെല്ലുലൈറ്റ്

ഇരട്ടത്താടിക്ക് ആന്‍റി സെല്ലുലൈറ്റ്

ഇരട്ടത്താടിക്ക് മുറുക്കം നല്കാന്‍ ആന്‍റി സെല്ലുലൈറ്റ് ക്രീം ഉപയോഗിക്കുക.

തലമുടിയും ഒലിവ് ഓയിലും

തലമുടിയും ഒലിവ് ഓയിലും

ഒലിവ് ഓയില്‍ തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. ഇത് മുടിയെ വൃത്തിയാക്കുകയും തിളക്കം നല്കുകയും ചെയ്യും.

കാപ്പിയും സെല്ലുലൈറ്റും

കാപ്പിയും സെല്ലുലൈറ്റും

കാപ്പിപ്പൊടി ഒരു സ്ക്രബ്ബായി ഉപയോഗിക്കാം. അതിന് ചര്‍മ്മത്തില്‍ അത്ഭുതകരമായി പ്രവര്‍ത്തിക്കാനാവും. കാപ്പിപ്പൊടി ഒലിവ് ഓയിലുമായി ചേര്‍ത്ത് സെല്ലുലൈറ്റ് ഉണ്ടാകാനിടയുള്ളിടത്ത് തേക്കുക. ഇത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് 20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. ആവര്‍ത്തിച്ച് ചെയ്താല്‍ ഫലം ലഭിക്കും.

സണ്‍ ബേണ്‍ അകറ്റാന്‍ ചായക്കുളി -

സണ്‍ ബേണ്‍ അകറ്റാന്‍ ചായക്കുളി -

കടുപ്പമുള്ള ചായയില്‍ ഔഷധഗുണമുള്ള ഘടകങ്ങളുണ്ട്. ഇത് ഉപയോഗിച്ച് കുളിച്ചാല്‍ സൂര്യപ്രകാശമേറ്റുള്ള സണ്‍ബേണ്‍ എന്നറിയപ്പെടുന്ന ചര്‍മ്മത്തിലെ നിറം മാറ്റം ഭേദമാക്കാം.

English summary

Handy Beauty Tricks

Here are some of the handy beauty tricks you should know about. Read this to know about handy beauty tricks,