Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
മുംബൈയിലെ ചില പ്രേതകഥകള്‍
പേടിപ്പെടുത്തുന്ന കഥകള്‍ പല സ്ഥലങ്ങള്‍ക്കും പറയാനുണ്ടാകും. ബോളിവുഡ് അടിയുറപ്പിച്ചു നില്ക്കുന്ന മുംബൈയ്ക്കും ഇത്തരം ചില കഥകള്‍ പറയാനുണ്ട്.
ചില പേടിപ്പെടുത്തുന്ന സ്ഥലങ്ങള്‍ മുംബൈയിലുമുണ്ട്. ഇത്തരം ചില സ്ഥലങ്ങളെപ്പറ്റി അറിഞ്ഞിരിക്കൂ.

മുംബൈയിലെ കെംപ്സ് കോര്‍ണറിലാണ് ഗ്രാന്റ് പാരഡി ടവര്‍ നില നില്‍ക്കുന്നത്. മുംബൈയിലെ പോഷ് സ്ഥലങ്ങളിലൊന്നാണ് ഇതെന്നു പറയാം. എങ്കിലും ഈ ടവറിലെ രണ്ടാം നിലയിലെ ഫഌറ്റുകള്‍ ഇപ്പോഴും വിറ്റു പോകാതെ നില നില്ക്കുന്നു. വിലയല്ല പ്രശ്നം, 1979ല്‍ പണി കഴിച്ച ശേഷം ഈ ടവറില്‍ 20 ആത്മഹത്യകളാണ് നടന്നതെന്നതു തന്നെ കാരണം.
ആരേ മില്‍ക് കോളനിയുണ്ട്. ഇത് ആരേ മി്ല്ക് കമ്പനി ജോലിക്കാര്‍ക്കു വേണ്ടി പണി തീര്‍ത്തതാണ്. ഇവിടെ നല്ലൊരു പാര്‍ക്കുമുണ്ട്. പകല്‍ സമയം പാര്‍ക്കില്‍ നടക്കാം, സന്തോഷിക്കാം. എന്നാല്‍ രാത്രിയില്‍ ഈ പാര്‍ക്കില്‍ പ്രേതങ്ങള്‍ വിഹരിക്കുന്നവെന്നാണ് പറയപ്പെടുന്നത്.
മുംബൈയിലെ മുകേഷ് മില്‍സ് 80കളില്‍ തന്നെ അടച്ചു പൂട്ടിയതാണ്. ഇവിടെ ഇപ്പോള്‍ ധാരാളം സിനിമാ ഷൂട്ടിംഗുകള്‍ നടക്കാറുമുണ്ട്. എന്നാല്‍ പ്രേതകഥകളാല്‍ സമ്പന്നമാണ് ഇവിടം. ഇവിടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കെ ഒരു നടിയ്ക്കു പ്രേതബാധയുണ്ടായെന്നും ഈ നടി പുരുഷസ്വരത്തില്‍ സംസാരിച്ചുവെന്നും കഥകളുണ്ട്.
മുംബൈയിലെ കൊളാബയില്‍ ഏഷ്യാറ്റിക് ലൈബ്രറി എന്ന ഒരു വലിയ ലൈബ്രറിയുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ വലിയ ഈ കെട്ടിടത്തില്‍ പ്രേതങ്ങളുണ്ടെന്നാണ് സംസാരം. പ്രത്യേകിച്ചും ഇംഗ്ലീഷുകാരുടെ പ്രേതങ്ങള്‍.
ഭീകരാക്രമണത്തിന് ഇരയായ മുംബൈയിലെ താജ് ഹോട്ടലിനും ഇത്തരം കഥകള്‍ പറയാണുണ്ട്. ഇതിന്റെ ആര്‍കിടെക്റ്റ് ഡബ്ല്യൂ. ജെ ചേംബേഴ്സ് എ്ന്ന ഫ്രഞ്ചുകാരനാണ്. ഇദ്ദേഹത്തിന്റെ ആത്മാവ് ഇവിടെ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് കഥകള്‍.
ടവേഴ്സ് ഓഫ് സൈലന്‍സ് എ്ന്നൊരു സ്ഥലവും മുംബൈയിലുണ്ട്. ഇത് ടൗണിന്റെ നടുവിലാണെങ്കിലും പ്രേതകഥകള്‍ ധാരാളമുള്ളതിനാല്‍ ഇവിടെപ്പോകാന്‍ ആളുകള്‍ പൊതുവെ മടിയ്ക്കുന്നു.



Click it and Unblock the Notifications
