For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല്‍പാദത്തിന് വീട്ടില്‍നിന്നും സ്‌ക്രബ്

By Sruthi K M
|

നിങ്ങളുടെ കാല്‍പാദം ചൂടുകൊണ്ട് വൃത്തികേടായി തുടങ്ങിയോ? പാദം വിണ്ടു കീറി തുടങ്ങിയോ? നിങ്ങളുടെ കാല്‍പാദം ഭംഗിയാക്കിവെക്കാന്‍ എന്താണ് ചെയ്യേണ്ടത്. അതിന് ഏറ്റവും മികച്ച വഴിയാണ് സ്‌ക്രബിംഗ്. വരണ്ട കാലിനെ മൃദുവാക്കിയും ഭംഗിയാക്കിയും വെക്കാന്‍ ചില സ്‌ക്രബുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നു തന്നെ ഉണ്ടാക്കിയെടുക്കാം.

<strong>നിങ്ങളുടെ വയറ് ഭംഗിയായിരിക്കാന്‍...</strong>നിങ്ങളുടെ വയറ് ഭംഗിയായിരിക്കാന്‍...

വേനല്‍ക്കാലം നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒന്നാണിത്. കെമിക്കല്‍ അടങ്ങിയ സ്‌ക്രബുകള്‍ ഉപയോഗിച്ച് കാല്‍പാദം ചീത്തയാക്കുന്നതിനെക്കാള്‍ നല്ലതാണ് വീട്ടില്‍ നിന്നും ഇത്തരം എളുപ്പ വഴികള്‍ ചെയ്യുന്നത്. കാല്‍പാദം ഭംഗിയാക്കാന്‍ വീട്ടില്‍ നിന്ന് ഉണ്ടാക്കാന്‍ കഴിയുന്ന സ്‌ക്രബുകള്‍ അറിഞ്ഞിരിക്കാം..

ചെറുനാരങ്ങ, പുതിനയില കൊണ്ടൊരു സ്‌ക്രബ്

ചെറുനാരങ്ങ, പുതിനയില കൊണ്ടൊരു സ്‌ക്രബ്

പുതിനയിലയും,പഞ്ചസാരയും,രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലും ചെറുനാരങ്ങ വെള്ളവും എടുക്കുക. എല്ലാം ചേര്‍ത്ത് യോജിപ്പിച്ചതിനുശേഷം നിങ്ങളുടെ കാല്‍പാദത്തില്‍ പുരട്ടാം. കുളിച്ചതിനുശേഷം ഈ സ്‌ക്രബ് ചെയ്യുന്നതാണ് നല്ലത്.

സ്‌ട്രോബെറി സ്‌ക്രബ്

സ്‌ട്രോബെറി സ്‌ക്രബ്

സ്‌ട്രോബെറിയുടെ കാലമാണിപ്പോള്‍. അതുകൊണ്ടുതന്നെ സ്‌ട്രോബെറി സ്‌ക്രബ് ഉണ്ടാക്കാം. പഴവര്‍ഗങ്ങള്‍ കൊണ്ടുള്ള സ്‌ക്രബ് എന്തുകൊണ്ടും നല്ലതാണ്. സ്‌ട്രോബെറി പേസ്റ്റില്‍ കുറച്ച് ഉപ്പും, രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. ഇത് നിങ്ങളുടെ കാല്‍പാദത്തില്‍ സ്‌ക്രബ് ചെയ്യാം.

തേന്‍ സ്‌ക്രബ്

തേന്‍ സ്‌ക്രബ്

ഒരു കപ്പ് ബ്രൗണ്‍ ഷുഗറും അതേ അളവ് തേനും എടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ ബദാം ഓയിലും ചേര്‍ക്കുക. എല്ലാം കൂടി കട്ടിയുള്ള പേസ്റ്റാക്കിയെടുക്കുക. ഇത് ഉപയോഗിച്ച് കാല്‍ മസാജ് ചെയ്യാം. നിങ്ങളുടെ കാല്‍പാദം മിനുസമായി കിടക്കും.

ഓട്‌സ് സ്‌ക്രബ്

ഓട്‌സ് സ്‌ക്രബ്

ഓട്‌സും നിങ്ങളുടെ കാല്‍പാദത്തിലെ എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്ത് സുന്ദരമാക്കാന്‍ സഹായിക്കും. ഓട്‌സ് പൊടിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാരയും, രണ്ട് ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും, തേനും, ബദാം ഓയിലും ചേര്‍ക്കുക. ഏറ്റവും മികച്ച സ്‌ക്രബാണിത്.

ചോക്ലേറ്റ് സ്‌ക്രബ്

ചോക്ലേറ്റ് സ്‌ക്രബ്

നിങ്ങള്‍ക്കറിയാമോ ചോക്ലേറ്റ് ഒരു മികച്ച മോയിചറൈസര്‍ ആണെന്ന്. നിങ്ങള്‍ക്ക് ഇത് സ്‌ക്രാബായി ഉപയോഗിക്കാം. അര കപ്പ് പഞ്ചസാരയില്‍ അതേ അളവ് കോക്കോ പൗഡറും ചേര്‍ക്കുക. ഇത് പേസ്റ്റാക്കിയെടുക്കാന്‍ വെളിച്ചെണ്ണ ചേര്‍ക്കാം. അങ്ങനെ ചോക്ലേറ്റ് സ്‌ക്രബ് തയ്യാര്‍.

ചെറുനാരങ്ങ സ്‌ക്രബ്

ചെറുനാരങ്ങ സ്‌ക്രബ്

വെറും ചെറുനാരങ്ങ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാം. കാല്‍പാദത്തില്‍ ചെറുനാരങ്ങ നീര് നന്നായി തേച്ച് പിടിപ്പിക്കുക. അതിനുശേഷം ഉപ്പിട്ട ചെറു ചൂടുവെള്ളത്തില്‍ കാല്‍ കഴുകുക. നിങ്ങളുടെ കാലിലെ എല്ലാ അണുക്കളും നശിച്ച് വൃത്തിയായി കിടക്കും.

ഉപ്പ് സ്‌ക്രബ്

ഉപ്പ് സ്‌ക്രബ്

ഉപ്പ് നിങ്ങളുടെ പേശികളെ റിലാക്‌സ് ആക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഉപ്പും ഒലിവ് ഓയിലും ഉപോയഗിച്ച് സ്‌ക്രബ് ചെയ്യാം.

കാപ്പി പൗഡര്‍ സ്‌ക്രബ്

കാപ്പി പൗഡര്‍ സ്‌ക്രബ്

കാപ്പി പൗഡര്‍ ഉപയോഗിച്ചുള്ള സ്‌ക്രബും നിങ്ങള്‍ക്ക് നല്ലതാണ്. കാല്‍പാദം നല്ല ഭംഗിയാക്കി നിര്‍ത്തും.

ബദാം ഓയില്‍ സ്‌ക്രബ്

ബദാം ഓയില്‍ സ്‌ക്രബ്

ബദാം ഓയില്‍ കൊണ്ടുള്ള സ്‌ക്രബ് മികച്ചതാണ്. കാല്‍പാദത്തെ എന്നും ശിചിത്വമോടെ വെക്കാന്‍ സഹായിക്കും.

English summary

do it yourself foot scrubs at home.

some useful foot scrubs to try at your home
X
Desktop Bottom Promotion