ഡാര്‍ക് സര്‍ക്കിള്‍ അകറ്റാം

Posted By:
Subscribe to Boldsky

കണ്‍തടത്തിലെ കറുപ്പ് പലരേയും ബാധിയ്ക്കുന്ന ഒരു സൗന്ദര്യപ്രശ്‌നം തന്നെയാണെന്നു പറയാം. പോഷകാഹാരക്കുറവ്, ഉറക്കക്കുറവ്, ചില രോഗങ്ങള്‍, ചര്‍മപ്രശ്‌നങ്ങള്‍, പാരമ്പര്യം എന്നിങ്ങനെ ഇതിനു പുറകില്‍ കാരണങ്ങളും പലതുണ്ട്.

കണ്‍തടത്തിലെ കറുപ്പു പരിഹരിയ്ക്കാന്‍ പറ്റിയ ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കൊണ്ട് കണ്‍തടം മസാജ് ചെയ്യുക. ഇത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലതാണ്. ഇത് ദിവസവും ചെയ്യുക.

വെള്ളം

വെള്ളം

ശരീരത്തിലെ വെള്ളത്തിന്റെ കുറവും കണ്‍തടത്തിലെ കറുപ്പിന് കാരണമാകും. ധാരാളം വെള്ളം കുടിയ്ക്കുക.

മേയ്ക്കപ്പ് ഒഴിവാക്കുക

മേയ്ക്കപ്പ് ഒഴിവാക്കുക

കണ്‍തടത്തില്‍ നിന്നും മേയ്ക്കപ്പ് കഴിവതും ഒഴിവാക്കുക. ഇവിടുത്തെ ചര്‍മം സെന്‍സിറ്റീവായതു കൊണ്ടുതന്നെ കെമിക്കലുകള്‍ പാര്‍ശ്വഫലമുണ്ടാക്കും.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

വൈറ്റമിന്‍ എ, സി, കെ, ഇ എന്നിവടയങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. സാലഡ്, തൈര്, ചീസ്, ഇലക്കറികള്‍, പഴങ്ങള്‍. പച്ചക്കറികള്‍ എന്നിവ ഗുണം ചെയ്യും.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ കട്ടി കുറച്ചരിഞ്ഞ് കണ്ണിനു മുകളില്‍ വയ്ക്കുന്നത് ഗുണം ചെയ്യും.

തക്കാളി ജ്യൂസ്, കുക്കുമ്പര്‍ ജ്യൂസ്

തക്കാളി ജ്യൂസ്, കുക്കുമ്പര്‍ ജ്യൂസ്

തക്കാളി ജ്യൂസ്, കുക്കുമ്പര്‍ ജ്യൂസ് എന്നിവ കലര്‍ത്തി കണ്‍തടത്തില്‍ പുരട്ടുന്നത് നല്ലതാണ്.

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍

സണ്‍സ്‌ക്രീന്‍ കണ്‍തടത്തില്‍ പുരട്ടുകയാണെങ്കില്‍ തന്നെ അല്‍പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം പുരട്ടാന്‍.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നീര്, കുക്കുമ്പര്‍ ജ്യൂസ് എന്നിവ കലര്‍ത്തി കണ്‍തടത്തില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് നേര്‍പ്പിച്ച് കണ്‍തടത്തില്‍ പുരട്ടാം.

സ്‌ട്രെസ് ഒഴിവാക്കുക

സ്‌ട്രെസ് ഒഴിവാക്കുക

സ്‌ട്രെസ് കണ്‍തടത്തിലെ കറുപ്പിനുള്ള കാരണമാണ്. ഇതൊഴിവാക്കാനുള്ള വഴികള്‍ നോക്കുക.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായകമാണ്. ആവശ്യത്തിനുറങ്ങുക.

English summary

Easy Ways To Remove Dark Circles

What causes dark circles? How to get rid of dark circles? Well, there are some simple ways. Read on to know,
Story first published: Friday, September 18, 2015, 15:15 [IST]
Subscribe Newsletter