For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഷം ചെയ്യും സണ്‍സ്‌ക്രീന്‍ തെറ്റുകള്‍

|

സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. സൗന്ദര്യത്തേയും ചര്‍മ്മത്തേയും ഒരു പോലെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീനിനു കഴിയും. ത്വക്ക് ക്യാന്‍സറുണ്ടാക്കാന്‍ സൂര്യനെ കഴിഞ്ഞേ ആളുള്ളൂ. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍.

എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ സണ്‍സ്‌ക്രീനിന്റെ ഉപയോഗം ശരിയല്ലാത്ത രീതിയിലാണെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ വരുത്തുന്ന ചില തെറ്റുകള്‍ ഉണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നു

ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നു

സണ്‍സ്‌ക്രീന്‍ സൂര്യ പ്രകാശത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒന്നാണ്. എന്നാല്‍ ഇതുപയോഗിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ മുഖത്തെ പല ഭാഗങ്ങളുെ ഒഴിവാക്കുന്നു. കഴുത്തിന്റെ പിന്‍ഭാഗം, ചെവിയുടെ മുകള്‍ഭാഗം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത് അത്യാവശ്യമാണ്.

പണത്തിനല്ല മൂല്യം

പണത്തിനല്ല മൂല്യം

പലരും സണ്‍സ്‌ക്രീന്‍ വാങ്ങിക്കുമ്പോള്‍ ഗുണത്തേക്കാള്‍ അതിന്റെ വിലയ്ക്കാണ് പ്രാധാന്യം നല്‍കുക. എന്നാല്‍ ഇത് പലപ്പോഴും അബദ്ധങ്ങളിലാണ് നിങ്ങളെ കൊണ്ടു ചെന്നു ചാടിയ്ക്കുക.

 എസ് പി എഫ് എന്താ?

എസ് പി എഫ് എന്താ?

എസ് പി എഫ് (സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) എന്നാല്‍ എന്തെന്ന് അറിയാത്തവരായിരിക്കും പലപ്പോഴും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതും. എന്നാല്‍ സൂര്യ പ്രകാശത്തിന്റെ ശക്തിയേറിയ കിരണങ്ങളില്‍ നിന്നും നമ്മളെ രക്ഷിക്കാന്‍ എസ് പി എഫ് വേണം എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.

മേക്കപ്പിനോടൊപ്പം

മേക്കപ്പിനോടൊപ്പം

പലരും കൂടുതലായും ചെയ്യുന്ന തെറ്റാണ് ഇത്. മേക്കപ്പിനൊപ്പം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കും. എന്നാല്‍ ആദ്യം സണ്‍സ്‌ക്രീന്‍ പുരട്ടിയതിനു ശേഷം പിന്നീട് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

കൂടുതല്‍ പ്രതിരോധം

കൂടുതല്‍ പ്രതിരോധം

ഉപയോഗിക്കുമ്പോള്‍ സൂര്യ പ്രകാശത്തില്‍ നിന്നും കൂടുതല്‍ പ്രതിരോധം ലഭിയ്ക്കുന്ന സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. ഒരു സണ്‍ സ്‌ക്രീനിന്റെ കാലാവധി മാക്‌സിമം മൂന്ന് വര്‍ഷമാണ്.

ഉപയോഗിക്കേണ്ട രീതി

ഉപയോഗിക്കേണ്ട രീതി

ഉപയോഗിക്കേണ്ട രീതി വ്യത്യസ്തമാണ്. കാരണം, ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് മൂന്ന് മണിക്കൂറിനു ശേഷം വീണ്ടും ഉപയോഗിക്കുക.

ഉപയോഗിക്കേണ്ട സമയം

ഉപയോഗിക്കേണ്ട സമയം

പലരും പുറത്തു പോകുന്ന സമയത്താണ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. എന്നാല്‍ പുറത്തു പോകാന്‍ ഒരുങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതാണ്.

English summary

Common Sunscreen Mistakes That Harm Your Skin

Avoid these common sunscreen mistakes as they harm your skin and decreases the effectiveness of a sunscreen. Know the correct way of applying a sunscreen.
Story first published: Friday, December 11, 2015, 17:14 [IST]
X
Desktop Bottom Promotion