ബേക്കിങ് സോഡ കൊണ്ട് ഫേസ്പാക്കുകള്‍

Posted By:
Subscribe to Boldsky

അടുക്കളയില്‍ സാധാരണയായി ഉണ്ടാകുന്ന ഒരു ചേരുവയാണ് ബേക്കിങ് സോഡ. ഇത് നിങ്ങള്‍ സൗന്ദര്യ പരിചരണത്തിനായി ഉപയോഗിക്കാറുണ്ടോ...? നിങ്ങളുടെ ചര്‍മം വൃത്തിയായി സൂക്ഷിക്കാന്‍ എന്തിന് കൂടുതല്‍ പണം ചിലവിട്ട് വസ്തുക്കള്‍ വാങ്ങണം. നിങ്ങളുടെ അടുക്കളയിലുള്ള ബേക്കിങ് സോഡ ഒരു ടീസ്പൂണ്‍ മാത്രം മതി.

രാത്രിയില്‍ ചര്‍മകാന്തി നഷ്ടപ്പെടാതിരിക്കാന്‍..

ബേക്കിങ് സോഡനിങ്ങളുടെ ചര്‍മത്തിന് പല ഗുണങ്ങളും നല്‍കും. ഇത് ചര്‍മത്തിലെ ബാക്ടീരിയകളെ, ഫംഗസുകളെ കൊല്ലുന്നു. എണ്ണമയമുള്ള ചര്‍മവും ഇല്ലാതാക്കും. മുഖക്കുരു ഇല്ലാതാക്കാനും നല്ല ഒരു പരിഹാരമാണിത്. മികച്ച ബേക്കിങ് സോഡ ഫേസ്പാക്കുകള്‍ എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം...

ഓറഞ്ചും ബേക്കിങ് സോഡയും

ഓറഞ്ചും ബേക്കിങ് സോഡയും

രണ്ട് ടീസ്പൂണ്‍ ഓറഞ്ച് ജ്യൂസും ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകാം. ചര്‍മത്തിലെ ചുളിവുകളൊക്കെ മാറികിട്ടും. ഒരു മികച്ച സ്‌ക്രബറായി ഉപയോഗിക്കാം.

തേനും ബേക്കിങ് സോഡയും

തേനും ബേക്കിങ് സോഡയും

രണ്ട് ടീസ്പൂണ്‍ ബേക്കിങ് സോഡ, അര ടീസ്പൂണ്‍ ചെറുനാരങ്ങാ നീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നിങ്ങളുടെ മുഖം വൃത്തിയാക്കാന്‍ ഈ ഫേസ്പാക്ക് ഉപയോഗിക്കാം.

സ്‌ട്രോബെറിയും ബേക്കിങ് സോഡയും

സ്‌ട്രോബെറിയും ബേക്കിങ് സോഡയും

ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ, സ്‌ട്രെബെറി കഷ്ണങ്ങള്‍, ഒരു ടീസ്പൂണ്‍ തൈര്, മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. മുഖത്തുപുരട്ടി 10 മിനിട്ട് കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകാം.

കൈതച്ചക്കയും ബേക്കിങ് സോഡയും

കൈതച്ചക്കയും ബേക്കിങ് സോഡയും

കൈതച്ചക്ക പേസ്റ്റും ബേക്കിങ് സോഡയും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 10 മിനിട്ട് കഴിഞ്ഞാല്‍ ചെറുചൂടുവെള്ളത്തില്‍ കവുകാം.

വെളിച്ചെണ്ണയും ബേക്കിങ് സോഡയും

വെളിച്ചെണ്ണയും ബേക്കിങ് സോഡയും

രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയില്‍ ചേര്‍ത്ത് പേസ്റ്റാക്കുക. മികച്ച ഒരു ഫേസ്പാക്കാണിത്. നീര്‍ജ്ജീവമായ ചര്‍മകോശങ്ങളെ ഇല്ലാതാക്കി ഉണര്‍വ്വ് നല്‍കും.

പുതിനയും ബേക്കിങ് സോഡയും

പുതിനയും ബേക്കിങ് സോഡയും

ചര്‍മത്തിലെ ചുവപ്പ് നിറവും വ്രണങ്ങളും മാറ്റാന്‍ സാധിക്കുന്ന ഫേസ്പാക്കാണിത്. പുതിനയില അരച്ചെടുത്ത് അതില്‍ ബേക്കിങ് സോഡയും ചേര്‍ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാം.

പാര്‍സെലി സോഡാ പാക്ക്

പാര്‍സെലി സോഡാ പാക്ക്

പാര്‍സെലി ഇലയും ബേക്കിങ് സോഡയും ഉപയോഗിച്ച് ഫേസ്പാക്ക് ഉണ്ടാക്കാം. ഇത് മുഖത്തെ കറുത്തപാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

കാപ്പിയും ബേക്കിങ് സോഡയും

കാപ്പിയും ബേക്കിങ് സോഡയും

നിങ്ങളുടെ ചര്‍മം മിനുസമാക്കാന്‍ കാപ്പിയും ബേക്കിങ് സോഡയും ഉപയോഗിക്കാം.

ഇഞ്ചിയും ബേക്കിങ് സോഡയും

ഇഞ്ചിയും ബേക്കിങ് സോഡയും

ഇഞ്ചി പേസ്റ്റും ബേക്കിങ് സോഡയും ചേര്‍ത്ത് ഫേസ്പാക്ക് ഉണ്ടാക്കാം. ഇത് നിങ്ങളുടെ ചര്‍മത്തിലെ എല്ലാ അലര്‍ജികളും മാറ്റിതരും.

ചന്ദനവും ബേക്കിങ് സോഡയും

ചന്ദനവും ബേക്കിങ് സോഡയും

ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയും ഒരു ടീസ്പൂണ്‍ ചന്ദനപ്പൊടിയും ചേര്‍ത്ത് പേസ്റ്റാക്കാം. മുഖക്കുരു മാറ്റാന്‍ മികച്ച ഫേസ്പാക്കാണിത്.

ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍

ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍

ചൂടുവെള്ളത്തില്‍ ആദ്യം മുഖം കഴുകുക. എന്നിട്ട് ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയില്‍ ഉപ്പും തേനും ചേര്‍ത്ത് പേസ്റ്റാക്കുക. ഇതുകൊണ്ട് മുഖം മസാജ് ചെയ്യാം.

ഓട്‌സും ബേക്കിങ് സോഡയും

ഓട്‌സും ബേക്കിങ് സോഡയും

ബേക്കിങ് സോഡയും ഓട്‌സ് പൗഡറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് പേസ്റ്റാക്കാം. മുഖക്കുരുമൂലം ഉണ്ടാകുന്ന പാടുകള്‍ മാറ്റാന്‍ ഇത് കൊണ്ട് സാധിക്കും.

English summary

baking soda face packs for clear skin

This easy made home made face mask treats the acne prone skin effectively. It also helps to vanish the blackheads and oil.
Story first published: Friday, May 1, 2015, 10:41 [IST]