For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൗവ്വനം നില നിര്‍ത്താന്‍ ചില പൊടിക്കൈകള്‍

|

യൗവ്വനം നിലനിര്‍ത്താന്‍ വേണ്ടി സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കു പിറകേയാണ് ഇന്ന് മിക്കവരും. എന്നിട്ടും വിപണിയില്‍ നിന്ന് കിട്ടുന്ന മായം ചേര്‍ന്ന പലതും പരീക്ഷിച്ചു മടുത്തിട്ടുണ്ടാകും.

എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ആയുര്‍വ്വേദ സൗന്ദര്യ സംരക്ഷണ പരീക്ഷണങ്ങളുണ്ട്. നിങ്ങളുടെ കാശും സൗന്ദര്യവും എല്ലാം ഇന് നിങ്ങളുടെ കയ്യില്‍ തന്നെ ഉണ്ടാവും. കഷണ്ടിയുടെ കാരണം അറിയണോ? പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക് ചില കാര്യങ്ങള്‍

വെറും പത്ത് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് എന്നും നിത്യ ഹരിത നായകനെ പോലെ തിളങ്ങാം.

ബദാം അത്യുത്തമം

ബദാം അത്യുത്തമം

ബദാം പരിപ്പ് കഴിക്കുന്നത് ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നു തോന്നിയ യൗവ്വനം നിലനിര്‍ത്താം. എന്നും ചെറുപ്പക്കാരാനായി മറ്റുള്ളവര്‍ക്കിടയില്‍ വിലസാം.

അത്തിപ്പഴത്തിന്റെ ഔഷധഗുണം

അത്തിപ്പഴത്തിന്റെ ഔഷധഗുണം

അത്താഴം അത്തിപ്പഴത്തോളം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ അത്തിപ്പഴം കഴിച്ചാല്‍ നമ്മുടെ ചര്‍മ്മം തിളക്കമുള്ളതായി മാറും.

 മിതമായ ആഹാരം

മിതമായ ആഹാരം

വേഗം തടിക്കാനും വേഗം മെലിയാനും ആഹാരത്തെ കൂട്ടു പിടിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ മിതമായ ആഹാരം എന്തുകൊണ്ടും നല്ലതാണ്. അത്യാവശ്യ പ്രോട്ടീനുകള്‍ എല്ലാം ചേര്‍ന്നുള്ള ആഹാരമാണെങ്കില്‍ നിങ്ങളുടെ യൗവ്വനത്തിന് ഒരു കോട്ടവും സംഭവിക്കില്ല.

വെള്ളവും അധികം വേണ്ട

വെള്ളവും അധികം വേണ്ട

എല്ലാത്തിലും മിതത്വം പാലിച്ചാല്‍ എന്തുകൊണ്ടും ആരോഗ്യവും യൗവ്വനവും നിങ്ങള്‍ക്ക് നിലനിര്‍ത്താം. വെള്ളം ദാഹിക്കുമ്പോള്‍ മാത്രം കുടിയ്ക്കുക. അല്ലാതെ ആരോഗ്യം സംരക്ഷിക്കാന്‍ എന്ന കാരണത്താല്‍ വെള്ളം കുടിയ്കകുന്നത് ഒഴിവാക്കുക.

വ്യായാമത്തിലും മിതത്വം

വ്യായാമത്തിലും മിതത്വം

മിതമായ വ്യായാമം എന്തുകൊണ്ടും വളരെ നല്ലതാണ്. അല്ലാതെ ഒരു ദിവസം ഫിറ്റ് ആവാന്‍ വേണ്ടി ധാരാളം സമയം വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ദോഷകരമാണ്.

 പഞ്ചശീലങ്ങള്‍ നല്ലത്

പഞ്ചശീലങ്ങള്‍ നല്ലത്

എന്തൊക്കെയാണ് പഞ്ച ശീലങ്ങള്‍ എന്നറിയാമോ? മിതമായ ആഹാരം, മിതമായ പാനീയം, മിതമാ വ്യായാമം, മിതമായ ഭാഷണം, മിതമായ സൂര്യസ്‌നാനം ഇവയാണ് പഞ്ചശീലങ്ങള്‍.

 ച്യവനപ്രാശം നല്ല മരുന്ന്

ച്യവനപ്രാശം നല്ല മരുന്ന്

ച്യവനപ്രാശം തയ്യാറാക്കിക്കഴിക്കുന്നത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. എന്നും ചുറുചുറുക്കോടെ ഇരിക്കാന്‍ ഏറ്റവും നല്ല ഔഷധമാണ് ഇത്.

മുഖം കഴുകുക

മുഖം കഴുകുക

ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നതും എന്തുകൊണ്ടും നല്ലതാണ്. ഫ്രഷ്‌നെസ്സ് തിരിച്ചു കിട്ടാനും ഇത് സഹായിക്കും.

തഴുതാമയെ തഴയല്ലേ

തഴുതാമയെ തഴയല്ലേ

ഉണങ്ങാത്ത തഴുതാമ വേര അരച്ച പാലില്‍ ചേര്‍ത്ത് ആറുമാസം കഴിച്ചാല്‍ ഏത് വൃദ്ധനും യൗവ്വനയുക്തനാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Ayurvedic Skin Care Tips For Men At Home

Taking the best care of your skin isn't just for women. Men need greats skin care too and it doesn't have to be complicated.
Story first published: Saturday, August 8, 2015, 10:54 [IST]
X
Desktop Bottom Promotion