For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യം ചര്‍മകാന്തി വര്‍ദ്ധിപ്പിക്കുമോ?

By Sruthi K M
|

മദ്യം നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. ലഹരി പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ബിജറും വൈനുമൊക്കെ ചര്‍മ സൗന്ദര്യത്തിന് ഉത്തമമാണെന്നാണ് പറയുന്നത്. എന്നാല്‍ അമിതമാകരുത് എന്നു മാത്രം. അമിതമായാല്‍ അമൃതും വിഷം എന്നു കേട്ടിട്ടില്ലേ. ഇത്തരം പാനീയങ്ങള്‍ക്ക് ഗുണത്തേക്കാല്‍ പതില്‍മടങ്ങ് ദോഷമുണ്ടെന്നും ഓര്‍ക്കുക.

കിക്കാവുന്ന റമ്മും വിസ്‌കിയുമെല്ലാം സൗന്ദര്യസംരക്ഷണത്തിനു ഉപകരിക്കും. ഫേസ് പാക്ക്, മാസ്‌ക്, സ്‌കിന്‍ ടോണര്‍,ക്ലെന്‍സര്‍, ആഫ്റ്റര്‍ ശേവ് ലോഷന്‍ എന്നീ രീതികളിലെല്ലാം ആല്‍ക്കഹോള്‍ ഉപയോഗിക്കാം. വൈന്‍ ഉപയോഗിച്ച് ഫേഷ്യലും ചെയ്യാം. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മേക്കപ്പ് നീക്കം ചെയ്യാനും ചര്‍മം വൃത്തിയാക്കാനുമുള്ള ഒന്നാന്തരം സാധനമാണ് വോഡ്ക.

കേട്ട് ഞെട്ടണ്ട, ആരോഗ്യത്തിന് ഹാനികരമായ മദ്യം ചര്‍മകാന്തി വര്‍ദ്ധിപ്പിക്കുമെന്ന് അറിഞ്ഞോളൂ. ആല്‍ക്കഹോളില്‍ അടങ്ങിയിരിക്കുന്ന സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം..

ചര്‍മത്തിന് തിളക്കം

ചര്‍മത്തിന് തിളക്കം

വരണ്ട ചര്‍മം ഇല്ലാതാക്കി തിളക്കം നല്‍കാന്‍ നല്ലൊരു പ്രതിവിധിയാണ് ബിയര്‍. റെഡ് വൈന്‍ കോട്ടണ്‍ ടവലില്‍ എടുത്ത് മുഖത്ത് മസാജ് ചെയ്യൂ. ഇത് ചര്‍മത്തെ മൃദുവാക്കുന്നു.

വെളുപ്പ് നല്‍കും

വെളുപ്പ് നല്‍കും

ഒരു കപ്പ് വൈനില്‍ റോസ് വാട്ടര്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്ത് നന്നായി പുരട്ടുക. ഉണങ്ങിയതിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകാം. ഒരാഴ്ച കൊണ്ട് നല്ല നിറ വ്യത്യാസം നിങ്ങള്‍ക്ക് കാണാം.

ചര്‍മത്തെ മൃദുവാക്കുന്നു

ചര്‍മത്തെ മൃദുവാക്കുന്നു

വരണ്ട ചര്‍മത്തെ മൃദുവാക്കാന്‍ മികച്ച പരിഹാരമാണ് വൈന്‍. രണ്ട് കപ്പ് വൈനില്‍ കുറച്ച് പാല്‍ ചേര്‍ക്കാം. യോജിപ്പിച്ചതിനുശേഷം മുഖത്ത് തേക്കാം. രണ്ടാഴ്ച കൊണ്ട് തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാം. മൃദുലമാര്‍ന്ന ചര്‍മം ലഭിക്കും.

നല്ല സൗന്ദര്യം

നല്ല സൗന്ദര്യം

റെഡും വൈറ്റ് വൈനും സ്‌കിന്‍ ടോണറായി ഉപയോഗിക്കാം. നിങ്ങള്‍ക്ക് നല്ല നിറം നല്‍കും. രണ്ടും മുഖത്ത് തടവുന്നത് ചര്‍മത്തിന് നല്ലതാണ്.

റം മുഖത്തിന് തിളക്കം നല്‍കും

റം മുഖത്തിന് തിളക്കം നല്‍കും

മറ്റൊരു സൗന്ദര്യ ലഹരി പാനീയമാണ് റം. റം നിങ്ങള്‍ക്ക് തിളക്കമാര്‍ന്ന ചര്‍മം നല്‍കും. റമ്മും വെള്ളവും ചേര്‍ത്ത മിശ്രിതം മുഖത്ത് കോട്ടണ്‍ ടവല്‍ കൊണ്ട് പുരട്ടുക. ഉണങ്ങാന്‍ അനുവദിക്കുക. പിന്നീട് പച്ചവെള്ളത്തില്‍ കഴുകികളയാം. നല്ല തിളക്കം കിട്ടും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവാണ് ഇന്ന് എല്ലാവരുടെയും പ്രശ്‌നം. റമ്മും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടാം. റം പാല്‍പ്പാടയുമായി ചേര്‍ത്ത് മുഖത്തു പുരട്ടിയാലും മുഖക്കുരുവും പാടുകളും കുറയുന്നതാണ്.

റം സ്‌ക്രബ്

റം സ്‌ക്രബ്

വരണ്ട ചര്‍മത്തെ പരിപാലിക്കാന്‍ റം സ്‌ക്രബ് ഉപയോഗിക്കാം. ഗ്ലാസ് റമ്മില്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് റം സ്‌ക്രബ് ഉണ്ടാക്കാം. ഇത് നിങ്ങളുടെ വരണ്ട ചര്‍മത്തെ നീക്കം ചെയ്യാന്‍ സഹായിക്കും.

മേക്കപ്പ് കളയാന്‍

മേക്കപ്പ് കളയാന്‍

മേക്കപ്പ് നീക്കം ചെയ്യാനും ചര്‍മം വൃത്തിയാക്കാനുമുള്ള ഒന്നാന്തരം സാധനമാണ് വോഡ്ക. ആദ്യം വെള്ളത്തെ കൊണ്ട് മുഖം കഴുകാം. പിന്നെ വോഡ്ക ഉപയോഗിച്ച് മേക്കപ് തുടയ്ക്കാം. മുഖം വൃത്തിയായി കിട്ടും.

ഫേസ് വാഷ്

ഫേസ് വാഷ്

വോഡ്ക ഫേസ് വാഷ് മുഖത്തിലെ അഴുക്കിനെ പെട്ടെന്ന് നീക്കം ചെയ്യും. ഇത് ചര്‍മസുക്ഷിരങ്ങളെ തുറപ്പിക്കുകയും നന്നായി വൃത്തിയാക്കുകയും ചെയ്യും.

സ്‌കിന്‍ ടോണ്‍ വര്‍ദ്ധിപ്പിക്കും

സ്‌കിന്‍ ടോണ്‍ വര്‍ദ്ധിപ്പിക്കും

ബിയര്‍ നിങ്ങളുടെ സ്‌കിന്‍ ടോണ്‍ വര്‍ദ്ധിപ്പിക്കും. ബിയര്‍ ഉപയോഗിച്ച് തല കഴുകുന്നതും മുഖത്ത് തേക്കുന്നതും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് നല്ല നിറം തരും.

കറുത്തപാടുകള്‍

കറുത്തപാടുകള്‍

ബിയര്‍ നിങ്ങളുടെ ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കും.

അഴുക്കുകള്‍ നീക്കം ചെയ്യും

അഴുക്കുകള്‍ നീക്കം ചെയ്യും

ബിയര്‍ ചര്‍മത്തിലുള്ള അഴുക്കുകളെ പെട്ടെന്ന് നീക്കം ചെയ്യും. ബിയര്‍ വെള്ളത്തില്‍ മുഖം കുറച്ചു നേരം മുക്കിവെക്കുന്നത് നല്ലതാണ്.

English summary

twelve ways alcohol is good for skin

Here are some ways you can use alcohol for skin care.
Story first published: Friday, February 20, 2015, 17:13 [IST]
X
Desktop Bottom Promotion