For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യം നല്കും പപ്പായ !

By Super
|

നിരവധി ഉപയോഗങ്ങളുള്ള ഒരു ഉഷ്ണമേഖലാ ഫലമാണ് പപ്പായ. ഇത് നേരിട്ടോ സാലഡുകളിലോ, ഐസ്ക്രീമിലോ, സല്‍സകളിലോ ചേര്‍ത്ത് കഴിക്കാം. ചര്‍മ്മ സംരക്ഷണത്തിനും, തലമുടിവളര്‍ച്ചക്കും ഏറെ അനുയോജ്യമാണ് പപ്പായ. പപ്പായ കൂടുതല്‍ ഗുണകരമാകാന്‍ സംസ്കരിക്കാത്ത പഴം നേരിട്ട് കഴിക്കുന്നതാണ് നല്ലത്. പപ്പായയുടെ ചില സൗന്ദര്യ സംരക്ഷണ കഴിവുകളെ പരിചയപ്പെടാം.

പ്രകൃതിദത്ത ബ്ലീച്ചിംഗ് വഴികള്‍ അറിയൂപ്രകൃതിദത്ത ബ്ലീച്ചിംഗ് വഴികള്‍ അറിയൂ

1. മുഖകാന്തി - ബീറ്റ ഹൈഡ്രോക്സൈല്‍ ആസിഡ് അഥവാ ബി.എച്ച്.എല്‍ എന്ന രാസഘടകം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന്‍റെ മേല്‍പാളി നീക്കം ചെയ്ത് പുതു നിറം നല്കും. ഇത് വഴി തന്നെ മുഖക്കുരുവിന് കാരണമാകുന്ന ചര്‍മ്മത്തിലെ അഴുക്കുകളും എണ്ണമയവും നീക്കം ചെയ്യാനാകും. ചര്‍മ്മത്തിന് മൃദുലതയും ശോഭയും നല്കാന്‍ പപ്പായ കട്ടിയായി മുഖത്ത് തേച്ച് പിടിപ്പിക്കുക. എതാനും മിനുട്ടുകള്‍ കഴിഞ്ഞ് കഴുകിക്കളയാം. എ്ക്സ്ഫോളിയന്‍റ് അഥവാ ചര്‍മ്മത്തിന്‍റെ പാളി നീക്കം ചെയ്യാന്‍ കഴിവുള്ള ആല്‍ഫ ഹൈഡ്രോക്സല്‍ ആസിഡിനേക്കാള്‍ അസ്വസ്ഥത കുറച്ച് മാത്രം ഉണ്ടാക്കുന്നതാണ് പപ്പായ. എന്നാല്‍ ചിലരില്‍ പപ്പായ അലര്‍ജിയുണ്ടാക്കാനും, സൂര്യപ്രകാശമേല്‍ക്കുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ക്കുമിടയാക്കും.

pappaya
2. ചര്‍മ്മകാന്തി - ചിലരില്‍ പ്രായം കൂടുമ്പോള്‍ ചര്‍മ്മത്തിന് നിറഭേദമുണ്ടാകും. ചര്‍മ്മത്തിലുണ്ടാകുന്ന ഈ ഇരുണ്ട പാടുകള്‍ ചികിത്സിക്കാനായി ചര്‍മ്മരോഗവിദഗ്ദനെ സമീപിക്കേണ്ടി വരും. ഇത്തരക്കാര്‍ക്ക് പപ്പായ ഉപയോഗിക്കുന്നത് വഴി പ്രശ്നത്തെ തടയാനാവുമെന്ന് മാരി ക്ലെയര്‍ മാഗസിനില്‍ പറയുന്നു. ഇത് എളുപ്പം തയ്യാറാക്കാവുന്നതും തീരെ ചെലവ് കുറഞ്ഞതുമാണ്. ഇത് തയ്യാറാക്കാന്‍ രണ്ട് ടീസ്പൂണ്‍ തേന്‍, അരകപ്പ് കലക്കിയ പപ്പായ എന്നിവ എടുക്കുക. ഇവ കൂട്ടികലര്‍ത്തി കട്ടിയായി മുഖത്ത് തേച്ച് പിടിപ്പിക്കുക. 15-20 മിനുട്ട് കഴിഞ്ഞ് ചൂട് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. തുടര്‍ന്ന് ഉണങ്ങിയ ശേഷം ഒരു മോയ്സ്ചറൈസര്‍ തേക്കുക.

3. ആരോഗ്യസംരക്ഷണം - ചിലപ്പോള്‍ സൗന്ദര്യസംരക്ഷണത്തിന് ചെയ്യുന്ന കാര്യങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഫലപ്രദമാകും. ആരോഗ്യമുള്ള ഒരാളുടെ ചര്‍മ്മവും ആരോഗ്യമുള്ളതായിരിക്കും. മിക്കവാറും എല്ലാ പ്രധാന പോഷകങ്ങളുമടങ്ങിയ പപ്പായ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. പപ്പായ വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമാണെന്നും, അത് ഒരു ശക്തമായ ആന്‍റി ഓക്സിഡന്‍റാണെന്നും മേരിലാന്‍ഡ് മെഡിക്കല്‍ സെന്‍റര്‍ യൂണിവേഴ്സിറ്റി കണ്ടെത്തിയിട്ടുണ്ട്. പപ്പായ ഉപയോഗിക്കുന്നത് വഴി പ്രായക്കൂടുതല്‍ തോന്നിപ്പിക്കാനിടയാകുന്ന ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ കുറയ്ക്കാനാവും. ആര്‍ത്രൈറ്റിസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി ക്യാന്‍സര്‍ വരെ തടയാനും വിറ്റാമിന്‍ സി ഫലപ്രദമാണ്.

നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെ പ്രധാന ഘടകമാണ് പപ്പായ. ഇത്തരം ഉത്പന്നങ്ങള്‍ വിപണിയില്‍ സുലഭമാണ്. പപ്പായ വാങ്ങി ഉപയോഗിക്കാന്‍ സമയമില്ലെങ്കില്‍ ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ചും പപ്പായയുടെ സൗന്ദര്യപരമായ ഗുണഫലങ്ങള്‍ നേടാം.

Read more about: skincare ചര്‍മം
English summary

Pappaya Beauty Tips

Papaya is a tropical fruit which has several uses. It can be eaten alone or can be mixed into salads, ice cream, smoothies and salsas.
X
Desktop Bottom Promotion