For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുപ്പു വേണമെങ്കില്‍ ഇവ കഴിയ്ക്കൂ

|

വെളുത്ത നിറം ലഭിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ഇതിനായി ചര്‍മസംരക്ഷണ മാര്‍ഗങ്ങളേയും ബ്യൂട്ടിപാര്‍ലറുകളേയും ആശ്രയിക്കുന്നവരാണ് പലരും.

ആരോഗ്യത്തിനെന്ന പോലെ നിറം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ടെന്നറിയാമോ, ഇവയിലെ ചില പ്രത്യേക ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.

സൗന്ദര്യം വര്‍ദ്ധിപ്പിക്കാംസൗന്ദര്യം വര്‍ദ്ധിപ്പിക്കാം

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ചീര

ചീര

ചീര ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. ഇതില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണി്ട്.

മുട്ട

മുട്ട

മുട്ടയും ഇത്തരത്തിലെ ഒരു ഭക്ഷണവസ്തു തന്നെ. ഇതിലെ സള്‍ഫര്‍ ചര്‍മത്തിന് നിറം നല്‍കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചര്‍മത്തിലെ വിഷാംശം അകറ്റി നിറം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് ചെറുനാരങ്ങ. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

സാല്‍മണ്‍

സാല്‍മണ്‍

സാല്‍മണ്‍ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇതിലെ ഒമേഗ ത്രീ ആണ് ഈ ഗുണം നല്‍കുന്നത്. പ്രത്യേകിച്ച് വൈല്‍ഡ് അലാസ്‌കന്‍ സാല്‍മണ്‍.

തൈര്

തൈര്

ചര്‍മത്തിന്റെ നിറവും മൃദുത്വവും വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് തൈര്. ഇത് ചര്‍മത്തിലെ പാടുകള്‍ മാറ്റുന്നതിനും സഹായിക്കും.

ക്രാന്‍ബെറി

ക്രാന്‍ബെറി

ക്രാന്‍ബെറിയില്‍ ധാരാളം ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ബദാം

ബദാം

ബദാമിലെ വൈറ്റമിന്‍ ഇ, മഗ്നീഷ്യം എന്നിവ ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലൊരു ഭക്ഷണമാണ്.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോയിലെ നിയാസിന്‍ എന്ന ഘടകവും ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ക്യാരറ്റ്

ക്യാരറ്റ്

വെളുപ്പു നിറം നല്‍കും ഭക്ഷണങ്ങള്‍ ക്യാരറ്റ് ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ ചര്‍മത്തിന് നല്ലതാണ്

പപ്പായ

പപ്പായ

പപ്പായയും ഇത്തരത്തില്‍ പെട്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

തക്കാളി

തക്കാളി

തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്‍ ചര്‍മത്തിന് തിളക്കവും നിറവും നല്‍കാന്‍ നല്ലതാണ്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ചര്‍മ്ത്തില്‍ അദ്ഭുതങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒരു ഭക്ഷണസാധനമാണ്. ഇത് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറിയിലെ വൈറ്റമിന്‍ സി നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന് ഗുണം ചെയ്യും.

മഞ്ഞ നിറത്തിലുള്ള ക്യാപ്‌സിക്ക

മഞ്ഞ നിറത്തിലുള്ള ക്യാപ്‌സിക്ക

മഞ്ഞ നിറത്തിലുള്ള ക്യാപ്‌സിക്കവും ചര്‍മത്തിന് നിറം നല്‍കുന്ന ഘടകമാണ്. ഇതിലെ സിലിക്ക ചര്‍മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കും.

ബ്രൊക്കോളി

ബ്രൊക്കോളി

വൈറ്റമിന്‍ സി, ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് ബ്രൊക്കോളി. ഇത് ശരീരവും ചര്‍മവും വൃത്തിയാക്കും. ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യും.

English summary

Foods For Fair Skin

Here we present a list of complexion enhancing foods that will act from within to improve your skin complexion dramatically
X
Desktop Bottom Promotion