ചര്‍മം നന്നാക്കാന്‍ ആപ്പിള്‍

Posted By:
Subscribe to Boldsky
Dia Mirsa
ആരോഗ്യത്തിന് ആപ്പിള്‍ ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചര്‍മത്തിനും ആപ്പിള്‍ ഗുണം ചെയ്യുന്നുണ്ട്. കഴിയ്ക്കുന്നതിനൊപ്പം ഇത് മുഖത്തും തേയ്ക്കാമെന്നര്‍ത്ഥം.

മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ആപ്പിള്‍ വളരെ നല്ലതാണ്. ഇതിലെ ആന്റി ഏജിംഗ് പദാര്‍ത്ഥങ്ങളാണ് ഇൗ ഗുണം ചെയ്യുന്നത്. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റുന്നതിനും ചര്‍മം അയഞ്ഞു തൂങ്ങാതിരിക്കുന്നതിനും ആപ്പിള്‍ അരച്ച് മുഖത്തു പുരട്ടിയാല്‍ മതി. 20 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയുകയും ചെയ്യാം.

ആപ്പിള്‍ ചര്‍മം വൃത്തിയാക്കാനുള്ള ഒരു സ്വാഭാവിക ക്ലെന്‍സറായി ഉപയോഗിക്കാം. ഇതിലെ പ്രകൃതിദത്തമായ എണ്ണയാണ് ഈ ഗുണമുണ്ടാക്കുന്നത്. ഒരു സ്പൂണ്‍ ആപ്പിള്‍ ജ്യൂസ്, രണ്ട് സ്പൂണ്‍ പാല്‍, ഒരു സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ചര്‍മത്തിന് നിറം ലഭിക്കാനും വൈറ്റമിന്‍ കുറവുകള്‍ പരിഹരിക്കാനും ആപ്പിള്‍ നല്ലതാണ്. ആപ്പിള്‍ പേസ്റ്റ് ഒാട്‌സ്, തേന്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുക. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇതിലെ വൈറ്റമിന്‍ എ, ബി, സി എന്നിവ ചര്‍മത്തിന് ഗുണം ചെയ്യും.

മുഖക്കുരു മാറ്റുന്നതിനും ആപ്പിള്‍ നല്ലതാണ്. ആപ്പിള്‍ പേസ്റ്റ് ഉരുളക്കിഴങ്ങ് പേസ്റ്റുമായി കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ആപ്പിള്‍ കഷ്ണങ്ങള്‍ കൊണ്ട് മുഖത്തു വെറുതെ മസാജ് ചെയ്യുന്നതും നല്ലതാണ്.

സൂര്യരശ്മികളില്‍ നിന്ന് ചര്‍മത്തെ രക്ഷിക്കാനും ആപ്പിള്‍ നല്ലതാണ്. ആപ്പിള്‍ ജ്യൂസ് കുളിക്കുന്നതിന് 15 മിനിറ്റു മുന്‍പ് മുഖത്തു പുരട്ടുന്നത് സണ്‍ടാന്‍ തടയുന്നതിന് നല്ലതാണ്.

Read more about: skin, ചര്‍മം
English summary

Skincare, Beauty, Apple, Acne, Fair, Suntan, Vitamin, ചര്‍മം, സൗന്ദര്യം, ആപ്പിള്‍, മുഖക്കുരു, ചുളിവ്, പ്രായം, തേന്‍, പാല്‍, വൈറ്റമിന്‍, നിറം, സണ്‍ടാന്‍

An apple a day does not only keep the doctors away but also makes your skin beautiful. It is very good for natural skin care and you really can get ‘apple like cheeks' with an apple. Let us see how an apple helps you get a beautiful skin,
Please Wait while comments are loading...
Subscribe Newsletter