For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയര്‍ മറയ്ക്കാന്‍..

By Viji Joseph
|

തടിച്ച് ചീര്‍ത്ത വയറുമായി നടക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് നാല്പത് വയസിന് താഴെയുള്ള ആണുങ്ങള്‍. അത് ശരിക്കും ഒരു വൃത്തികേട് തന്നെയാണ്. ജീവിത ശൈലിയെയും, സമ്മര്‍ദ്ധത്തെയും കുറ്റപ്പെടുത്തിയാലും വയര്‍ ചാടുന്നത് ആരോഗ്യപരമായ അവഗണനയുടെയും, അറിവില്ലായ്മയുടെയും അലസതയുടെയും ലക്ഷണമാണ്. ചീര്‍ത്ത വയര്‍ ഒതുക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാല്‍ വസ്ത്രധാരണത്തിലെ ചില രീതികള്‍ മൂലം ഇത് മറയ്ക്കാനാകും.

ഷേവിംഗിനു ശേഷം മുഖക്കുരു?

മുറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൂടുതല്‍ വൃത്തികേടായി തോന്നിക്കും. എന്നാല്‍ സാധാരണരീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് യഥാര്‍ത്ഥത്തിലുള്ള രൂപം മറയ്ക്കാന്‍ സഹായിക്കും. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഭംഗിയില്ലാത്ത വയറിനെ കൂടുതല്‍ അനാകര്‍ഷകമാക്കും. ഇറുകിയ വസ്ത്രങ്ങളും അഭംഗി നിറഞ്ഞ വയറും കൂടി കാഴ്ച തികച്ചും അരോചകമാവും. അധികം അയഞ്ഞതും, ഇറുകിയതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മറ്റൊരു മാര്‍ഗ്ഗമെന്നത് പെട്ടന്ന് ശ്രദ്ധ നേടാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നതാണ്. ഇവയല്ലാതെ ചില മാര്‍ഗ്ഗങ്ങള്‍ ഇനി പറയുന്നു.

1. കടുത്ത നിറമുള്ള വസ്ത്രങ്ങള്‍

1. കടുത്ത നിറമുള്ള വസ്ത്രങ്ങള്‍

കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ നിങ്ങളെ മെലിഞ്ഞതാക്കി തോന്നിപ്പിക്കുകയും, വയറിന്‍റെ യഥാര്‍ഥ വലുപ്പം മറയ്ക്കുകയും ചെയ്യും. കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ നിങ്ങളുടെ യഥാര്‍ത്ഥ രൂപത്തെ മറയ്ക്കാന്‍ സഹായിക്കുന്നതാണ്. നേവി ബ്ലു, കറുപ്പ്, ബ്രൗണ്‍ തുടങ്ങിയ നിറങ്ങള്‍ മികച്ചവയാണ്.

2. ഇറുകിയവ ഒഴിവാക്കുക

2. ഇറുകിയവ ഒഴിവാക്കുക

ഇറുകിയ വസ്ത്രങ്ങള്‍‌ വയറിന്‍റെ വലുപ്പത്തെ പെരുപ്പിച്ച് കാണിക്കും. അധികം അയഞ്ഞതോ, ഇറുകിയതോ അല്ലാത്ത സാധാര​ണ രീതിയിലുള്ള വസ്ത്രങ്ങളാണ് ഉചിതം. ടീ ഷര്‍ട്ടുകളാണെങ്കിലും അല്പം അയഞ്ഞവയും വയറിനെ മറയ്ക്കും വിധം കിടക്കുന്നവയുമാണുചിതം.

3. ജാക്കറ്റ്

3. ജാക്കറ്റ്

നല്ലൊരു ജാക്കറ്റ് ധരിക്കുന്നത് വയറിനെ മറയ്ക്കാന്‍ സഹായിക്കും. ശരീരത്തിന് യോജിക്കുന്ന വസ്ത്രങ്ങള്‍ക്കൊപ്പം നല്ലൊരു ജാക്കറ്റും ധരിക്കുക. ഇത് വയറിലേക്കുള്ള മറ്റുള്ളവരുടെ നോട്ടം കുറയ്ക്കാനും തന്ത്രപരമായി വയറിനെ മറയ്ക്കാനും സഹായിക്കും.

4. ഇറക്കം കുറഞ്ഞ ജീന്‍സ്

4. ഇറക്കം കുറഞ്ഞ ജീന്‍സ്

കാഷ്വലായ ടീ ഷര്‍ട്ടുകളും, ജാക്കറ്റും ധരിക്കുന്നതിനെപ്പറ്റി പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ജീന്‍സിന്‍റെ കാര്യം വരുമ്പോള്‍ വയറിന് താഴെ നില്‍ക്കുന്ന ജീന്‍സ് ധരിക്കുക. ഇത് വയറിനെ മറയ്ക്കാനും ശരീരം മെലിഞ്ഞത് പോലെയൊരു തോന്നലുളവാക്കാനും സഹായിക്കും.

5. ഇന്‍ ചെയ്യുക

5. ഇന്‍ ചെയ്യുക

ഷര്‍ട്ട് ധരിക്കുമ്പോള്‍ ഇന്‍ ചെയ്യുന്നത് കാഴ്ചക്ക് ഭംഗി നല്കും. സാധാരണ രീതിയിലുള്ള അധികം ഇറുക്കമില്ലാത്ത ഷര്‍ട്ട് ഇന്‍ ചെയ്യുന്നത് വഴി വയര്‍ മറയ്ക്കാനാവും.

6. ലാളിത്യം

6. ലാളിത്യം

വലിയ വയറാണ് നിങ്ങളുടേതെങ്കില്‍ വേഗത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ലാളിത്യമാര്‍ന്ന, അധികം വര്‍ണ്ണപ്പൊലിമയില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

7. തുന്നല്‍

7. തുന്നല്‍

നിങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രത്യേകം തുന്നിയെടുത്ത വസ്ത്രങ്ങളാവും അനുയോജ്യം. അത് വഴി യോജിച്ച സ്റ്റൈല്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. അത് ധരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായി മാറുകയുമില്ല.

Read more about: health ആരോഗ്യം
English summary

hide that belly mens fashion tips

No one likes to flaunt their bulging bellies, least of all men who are still under 40. It is more of a sin to carry those ugly bellies around without remorse for actually having them over your waist.
Story first published: Wednesday, January 15, 2014, 9:03 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X