ഫിഫ 2014 ഹെയര്‍സ്റ്റൈല്‍ ഫാഷനുകള്‍

Posted By:
Subscribe to Boldsky

ലോകകപ്പ് ഫുട്‌ബോള്‍ ജ്വരം പടര്‍ന്നു പിടിച്ചിരിയ്ക്കുന്ന കാലമാണ്. കളിയ്‌ക്കൊപ്പം ഫാഷനിലും ശ്രദ്ധിയ്ക്കുന്ന താരങ്ങളാണ് ഫുട്‌ബോളിലേത്. ആരാധകരെ നേടാനും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനും ഇത് ഒരു പരിധി വരെ ആവശ്യവുമാണ്.

തങ്ങളുടെ കളിക്കാരുടെ സ്റ്റൈലുകള്‍ അനുകരിച്ച് ഫുട്‌ബോള്‍ കാണാനെത്തുന്നവര്‍ കുറവല്ല. കാണാന്‍ പോകാത്തവരും ഇതേ രീതിയില്‍ നടക്കുന്നതും കാണാം.

നല്ല ഷേവിംഗിന് ചില ടിപ്‌സ്

കളിക്കാര്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയിരിയ്ക്കുന്നത് ഹെയര്‍ സ്റ്റൈലിലാണ്. ഒരു സീസണിലോ കളിയിലോ ഉള്ള ഹെയര്‍ സ്‌റ്റൈലാകണമെന്നില്ല, അടുത്ത കളിയ്ക്കിറങ്ങുമ്പോള്‍.

2014 ഫിഫയിലെ ശ്രദ്ധ നേടിയ ചില ഹെയര്‍ സ്റ്റൈലുകള്‍ കാണൂ,

ക്രിസ്റ്റീനോ റോണാള്‍ഡോ

ക്രിസ്റ്റീനോ റോണാള്‍ഡോ

ഒരു സീസണില്‍ തന്നെ പല തരത്തില്‍ മുടി സ്റ്റൈലുകള്‍ പരീക്ഷിയ്ക്കുന്ന താരമാണ് ക്രിസ്റ്റീനോ റോണാള്‍ഡോ. ഒരു ഭാഗത്ത് അല്‍പം മുടി മാത്രം നിര്‍ത്തി നടുവില്‍ മുടി ഉയര്‍ത്തി വെട്ടി നിര്‍ത്തിയിരിയ്ക്കുന്ന സ്റ്റൈലിലാണ് ഈ പോര്‍ട്ടുഗല്‍ താരം 2014ലെ ഫിഫിയില്‍ എത്തിയത്. ഇദ്ദേഹം സഹായിച്ച, ബ്രെയിന്‍ സര്‍ജറിയ്ക്കു വിധേയനായ ഒരു കുട്ടിയ്ക്കായാണ് ഈ സ്‌റ്റൈല്‍ റോണാള്‍ഡോ സ്വീകരിച്ചത്.

കെയ്ല്‍ ബെക്കര്‍മാന്‍

കെയ്ല്‍ ബെക്കര്‍മാന്‍

മുടിയിലെ ജടകളാണ് യുഎസ് താരം കെയ്ല്‍ ബെക്കര്‍മാനെ വ്യത്യസ്തനാക്കുന്നു. ബോബ് മാര്‍ലിയെ അനുസരിച്ചാണ് ഈ വ്യത്യസ്ത ഹെയര്‍ സ്‌റ്റൈല്‍.

ബലോട്ടിലി

ബലോട്ടിലി

ഇറ്റാലിയന്‍ ഫുട്‌ബോളറായ മരിയോ ബലോട്ടിലിയുടെ ഹെയര്‍ സറ്റൈല്‍ വ്യത്യസ്തമാണ്. നടുവില്‍ മാത്രം അല്‍പം മുടി നിര്‍ത്തി ബാക്കിയുള്ള ഭാഗം ഷേവ് ചെയ്തുള്ള ഈ രൂപത്തില്‍ മാരിയോ പ്രത്യക്ഷപ്പെട്ടിട്ടു കാലം കുറച്ചായി.

ബക്കാറി സാഗ്ന

ബക്കാറി സാഗ്ന

ഫ്രാന്‍സിനു വേണ്ടി കളിയ്ക്കുന്ന ബക്കാറി സാഗ്ന ബ്ലീച്ച് ചെയ്ത ബെയ്ഡ് ടൈപ്പ് ഹെയര്‍ സ്റ്റൈലാണ് സ്വീകരിച്ചരിയ്ക്കുന്നത്. ചെറിയ മുടിപ്പിന്നലുകളായി മുടി അലങ്കരിയ്ക്കുന്ന രീതിയാണിത്.

ഡേവിഡ് ലൂയിസ്‌

ഡേവിഡ് ലൂയിസ്‌

ചുരുണ്ടു കിടക്കുന്ന മുടിയാണ് ബ്രസീലിയന്‍ താരം ഡേവിഡ് ലൂയിസിന്റെ പ്രത്യേകത. മുടിയുടെ നീളം ഇദ്ദേഹം കുറച്ചത് ആരാധകരെ അല്‍പം വിഷമിപ്പിച്ചിട്ടുമുണ്ട്.

മമോഡു സാക്കോ

മമോഡു സാക്കോ

മൊഹികാന്‍ ഹെയര്‍ സ്റ്റൈലിലാണ് ഫ്രാന്‍സ് താരമാണ് മമോഡു സാക്കോ എത്തിയത്. നടുവില്‍ മാത്രം അല്‍പം മുടിയും ബാക്കിയെല്ലാം ഷേവും.

ഫെലോനി

ഫെലോനി

ബെല്‍ജിയന്‍ മിഡ്ഫീല്‍ഡറായ ഫെലോനി ഫ്രിസി ഹെയര്‍ സ്റ്റൈലിന്റെ ആളാണ്. ഷോക്കടിച്ച പോലുള്ള മുടിയെന്നു വേണമെങ്കില്‍ പറയാം. ചുരുണ്ടു പൊന്തി നില്‍ക്കുന്ന മുടിയാണ് ഇദ്ദേഹത്തിന്റേത്. വെറുതെയല്ല, തന്നെ സ്‌പോട്‌സിലേക്കു വഴി തിരിച്ചു വിട്ട പിതാവിനായാണ് ഫെലോനി ഈ സ്‌റ്റൈല്‍ സ്വീകരിച്ച് ഫിഫയ്‌ക്കെത്തിയത്.

 പോള്‍ പോഗ്ബ

പോള്‍ പോഗ്ബ

മൊവാക് ഹെയര്‍ സ്‌റ്റൈലാണ് യൂറോപ്പിലെ പോള്‍ പോഗ്ബയുടേത്. ഇതിന്റെ ഇരുവശങ്ങളിലായി ഗോള്‍ഡന്‍ ബ്ലീച്ച് കൊടുത്തിട്ടുമുണ്ട്. ആദ്യമായാണ് പോഗ്ബ ഇതില്‍ പങ്കെടുക്കുന്നത്.

 ഡേവിഡ് ലൂയിസ്‌

ഡേവിഡ് ലൂയിസ്‌

ബ്ലീച്ച് ചെയ്ത, ഇരുവശത്തും ഷേവ് ചെയ്ത് നടുവില്‍ മാത്രം വളര്‍ത്തിയിരിയ്ക്കുന്ന കോലന്‍ മുടിയാണ് പരിക്കേറ്റു പിന്‍മാറേണ്ടി വന്ന താരം ബ്രസീല്‍ താരം നെയ്മറുടേത്.

ഫുട്‌ബോള്‍ താരങ്ങള്‍ മക്കള്‍ക്കൊപ്പം

English summary

FiFA 2014 Players Weird Hairstyles

Like any other world cup, Fifa 2014 also seen different hairstyle fashions. See some of the weird hairstyle fashions of fifa 2014 players
Subscribe Newsletter