For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുണ്ടിലെ ഭംഗി കൂട്ടുന്നത് ഇതാണ്‌

ഏതു ആകൃതിയുള്ള ചുണ്ടിന് ഏതു നിറം തെരഞ്ഞെടുക്കണമെന്ന് നിങ്ങൾ മനസ്സിലാക്കണം

|

ശരിയായ തരത്തിലുള്ള മേക്കപ്പ് ചുണ്ടിന് ഇല്ലെങ്കിൽ മേക്കപ്പ് തന്നെ അപൂർണ്ണമാകും.ചുണ്ടിന്റെ മേക്കപ്പ് നിങ്ങളുടെ മുഖത്തെ തൽക്ഷണം തിളക്കമുള്ളതാക്കും.ശരിയായ ചുണ്ടിന്റെ മേക്കപ്പ് നിങ്ങളുടെ മുഖത്തെ കൂടുതൽ സുന്ദരമാകും. നമുക്കെല്ലാവർക്കും വ്യത്യസ്ത തരത്തിലുള്ള ചുണ്ടുകളാണ് ഉള്ളതെന്ന് എല്ലാവർക്കും അറിയാം.എല്ലാ നിറവും എല്ലാ തരം ചുണ്ടുകൾക്കും യോജിച്ചതല്ല. അതിനാൽ ഏതു ആകൃതിയുള്ള ചുണ്ടിന് ഏതു നിറം തെരഞ്ഞെടുക്കണമെന്ന് നിങ്ങൾ മനസ്സിലാക്കണം.

കഴുത്തിലെ ചുളിവകറ്റാം വളരെ എളുപ്പത്തില്‍കഴുത്തിലെ ചുളിവകറ്റാം വളരെ എളുപ്പത്തില്‍

പല തരം ചുണ്ടുകൾക്കുള്ള മേക്കപ്പ് നുറുങ്ങുകൾ. തടിച്ച ചുണ്ടുകൾ ഉള്ളവർക്ക് നേർത്ത ചുണ്ടുകൾ ഉള്ളവർക്കുള്ള മേക്കപ്പ് അല്ല ഉപയോഗിക്കേണ്ടത്.മേക്കപ്പ് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഏതു ചുണ്ടും മനോഹരമാകും. ചുണ്ടിലെ മേക്കപ്പിന് ധാരാളം പരിചയസമ്പത്ത് ആവശ്യമാണ്.നിങ്ങളുടേത് ഏതു തരം ചുണ്ടാണെന്നും അതിന് ഏതു നിറത്തിലുള്ള മേക്കപ്പാണ് യോജിക്കുന്നത് എന്നറിയാനുമായി തുടർന്ന് വായിക്കുക.

മുകളിൽ കനം കൂടിയ ചുണ്ടുകൾ

മുകളിൽ കനം കൂടിയ ചുണ്ടുകൾ

നിങ്ങളുടെ ചുണ്ടിന്റെ മുകൾ ഭാഗം താഴത്തേതിനേക്കാൾ വലിപ്പം കൂടിയതാണെങ്കിൽ ശരിയായ മേക്കപ്പ് രീതികളിലൂടെ നമുക്ക് ചുണ്ടുകൾ മനോഹരമാക്കാം.

നടപടികൾ

നടപടികൾ

പുറത്തു നിന്നും ചുണ്ടിന്റെ മദ്ധ്യത്തിലൂടെ വരയ്ക്കുക.ബ്രൈറ്റ് ആയ ലിപ്സ്റ്റിക് മുകളിലും അതിന്റെ തന്നെ കടും ഷേഡ് താഴെയും പുരട്ടുക.രണ്ടു തരത്തിലുള്ള ചുണ്ടുള്ളവർക്ക് ഒരു മിഥ്യ ഉണ്ടാക്കാൻ ഇത് സഹായിക്കും.അതെ നിറം തന്നെ താഴത്തെ ചുണ്ടിലും പുരട്ടുക.ബാലൻസ് ചെയ്യാനായി വെള്ള നിറമുള്ള പെൻസിൽ കൊണ്ട് നടുവിൽ ചെറുതായി വരയ്ക്കുക. തടിച്ച ചുണ്ടുകൾ നേർത്തതായി തോന്നാനുള്ള മറ്റൊരു വഴി ഇരുണ്ട നിറമുള്ള ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുക എന്നതാണ്.ഇത് ചുണ്ടിന്റെ വലിപ്പം കുറച്ചു കാണിക്കും

താഴെ തടിച്ച ചുണ്ടുകൾ

താഴെ തടിച്ച ചുണ്ടുകൾ

മുകളിൽ തടിച്ച ചുണ്ടുള്ളവരിൽ നിന്നും വിപരീതമാണ് ഇക്കൂട്ടർ.ഇവരുടെ ചുണ്ടിന്റെ താഴത്തെ ഭാഗം തടിച്ചതായിരിക്കും.ഇത് മനോഹരമാണ്.എന്നാൽ ചില സ്ത്രീകൾക്ക് ഇത് ഇഷ്ടമുണ്ടാകില്ല.ഇരു ചുണ്ടും ഒരുപോലെ ഇരിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഇതാണ്. മുകളിലും താഴെയും ഒരേ നിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുന്നതാണ് ഏറ്റവും ലളിതമായ മാർഗ്ഗം.അതിനു ശേഷം ക്രീമി നൂഡ് ഐ ഷാഡോയോ വെള്ള പെൻസിലോ കൊണ്ട് മുകളിലത്തെ ചുണ്ടിന്റെ നടുവിൽ തടവിയാൽ മതി.ഇത് ചുണ്ടിൽ ഒരു മിഥ്യ ധാരണ ഉണ്ടാക്കും.

അസമത്വമുള്ള ചുണ്ടുകൾ

അസമത്വമുള്ള ചുണ്ടുകൾ

ഒരു പ്രത്യേക രൂപമില്ലാത്ത ചുണ്ടുകളായിരിക്കും ഇവ. എന്നാൽ ചെറിയ നുറുങ്ങു വഴികൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിഹരിക്കാനാകും.

ലിപ് പെൻസിൽ

ലിപ് പെൻസിൽ

ഒരു ലിപ് പെൻസിൽ ഉപയോഗിച്ച് മുകളിലത്തെ ചുണ്ടിന്റെ രണ്ടു ഭാഗത്തും ഔട്ട് ലൈൻ വരയ്ക്കുക.അതിനു ശേഷം താഴെത്തെ ചുണ്ടിലും വരയ്ക്കുക. ലിപ് ലൈനിന്റെ പരുത്ത ഭാഗങ്ങൾ മാറ്റാനായി ചുണ്ടിൽ മൃദുവായി തടവുക.ലിപ് ലൈനർ വരയ്ക്കുമ്പോൾ ശ്രദ്ധിക്കുക.കാരണം അത് നന്നായില്ലെങ്കിൽ മേക്കപ്പ് തന്നെ നന്നാകില്ല.വളരെ ലൈറ്റ് ആയി ലൈനർ വരച്ച ശേഷം ബ്ലെൻഡ് ചെയ്യാൻ ശ്രദ്ധിക്കുക

പതിഞ്ഞ ചുണ്ടുകൾ

പതിഞ്ഞ ചുണ്ടുകൾ

വീതിയൊന്നുമില്ലാതെ പരന്നിരിക്കുന്നു ചുണ്ടുകളാണിവ.ലൈറ്റും സോഫ്റ്റ് ആയതുമായ നിറങ്ങളാണ് ഫ്ലാറ്റ് ചുണ്ടുകാർക്ക് നല്ലത്.ഇരുണ്ട നിറം ചെറുതും കൂടുതൽ ഫ്ലാറ്റ് ആയതുമായി തോന്നിക്കും.

 പരന്ന ചുണ്ടുകൾ ആകർഷകമാക്കാം

പരന്ന ചുണ്ടുകൾ ആകർഷകമാക്കാം

ചെറിയ നുറുങ്ങു വഴി നിങ്ങളുടെ പരന്ന ചുണ്ടുകൾ ആകർഷകമാക്കാം. പ്രകൃതിദത്തമായ ചുണ്ടിന്റെ വരയിലൂടെ ഔട്ട് ലൈൻ വരയ്ക്കുക. ഫ്രോസ്റ്റി യും ഷിമ്മറി യുമായ ലിപ് ഷെഡുകൾ പരന്ന ചുണ്ടുകാർക്ക് നല്ലതാണ്.ഇത് ചുണ്ടിനെ വലിപ്പമുള്ളതായി കാണിക്കും. ഓംബ്രീ ലിപ് എഫെക്റ്റും ഇവർക്ക് നല്ലതാണ്.ചുണ്ടിന് വലിപ്പം തോന്നിക്കാൻ ഇതിനാകും. ഓംബ്രീ എഫക്ടിൽ ചുണ്ടിന്റെ വശങ്ങളിൽ ഇരുണ്ട നിറം കൊടുക്കുക ചുണ്ടിന്റെ മധ്യത്തിൽ ഇളം നിറവും. ഷിമ്മറി എഫെക്ടിനായി ചുണ്ടിന്റെ നാട് ഭാഗം വലിപ്പമുള്ളതായി തോന്നിക്കുകയാണ് ചെയ്യുന്നത്

നേർത്ത ചുണ്ടുകൾ

നേർത്ത ചുണ്ടുകൾ

നേർത്ത ചുണ്ടുകൾക്ക് കൂടുതൽ വീതിയും സ്ഥലവും ആവശ്യമാണ്. വിശിഷ്ടമായ മേക്കപ്പ് ആവശ്യമാണ്. ഒരു ലിപ് ലൈനർ ഉപയോഗിച്ച് നിങ്ങളുടെ ചുണ്ടിന്റെ ലൈനിലൂടെ വരയ്ക്കുക.അതിനെ പതിയെ വ്യാപിപ്പിക്കുക. താഴത്തെ ചുണ്ടിൽ ഇരുണ്ട ലിപ് കളറും മുകളിൽ ലൈറ്റ് കളറും ഉപയോഗിക്കുക.അതിനു ശേഷം മേക്കപ്പ് ബ്രെഷ് ഉപയോഗിച്ച് ഇരു ചുണ്ടും മിക്സ് ചെയ്യുക.

അമിത വലിപ്പമുള്ള ചുണ്ടുകൾ

അമിത വലിപ്പമുള്ള ചുണ്ടുകൾ

പേരുപോലെത്തനെ അധിക വലിപ്പമുള്ള ചുണ്ടുകളാണിവ.ശരിയായ മേക്കപ്പ് ഉപയോഗിച്ചില്ലെങ്കിൽ വളരെ മോശമായി അനുഭവപ്പെടും. ഇത്തരം ചുണ്ടുകൾ നിങ്ങളുടെ മുഖത്തെ സ്വാധീനിക്കും.അതിനാൽ മൃദുവായുള്ള ലിപ് കളറുകൾ മാത്രം ഉപയോഗിക്കുക.അപ്പോൾ ചുണ്ടു സോഫ്‌റ്റും സമത്വമുള്ളതുമാകും.

നുറുങ്ങുകൾ

നുറുങ്ങുകൾ

അമിത വലിപ്പമുള്ള ചുണ്ടുകൾക്ക് വേണ്ടിയുള്ള നുറുങ്ങുകൾ ഇവയാണ്. ന്യൂഡ് ആയുള്ള ലിപ് ഷേഡ് ഉപയോഗിക്കുക. നിങ്ങളുടെ മേക്കപ്പ് കൂടുതൽ കണ്ണിലും കവിളിലും ചെയ്യുക.അപ്പോൾ കൂടുതൽ ശ്രദ്ധ ചുണ്ടിൽ നിന്നും മാറി കണ്ണിലും കവിളിലും പതിക്കും.

English summary

Amazing Makeup Tips For Different Lip Shapes

Lip makeup plays a vital role when it comes to beauty, the right kind of lip makeup is a must in order to make your face look more attractive. Here are certain tips, check them out!
Story first published: Monday, February 26, 2018, 17:50 [IST]
X
Desktop Bottom Promotion