For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐലൈനറുകളെപ്പറ്റി ഇതെല്ലാം അറിയുമോ?

By Super
|

സ്വന്തം രൂപം ആകര്‍ഷകമാക്കുന്നതിന്‌ വിവിധ തരം സൗന്ദര്യ വര്‍ധക ഉത്‌പന്നങ്ങള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ ഇവയുടെ ഉത്ഭവത്തെ കുറിച്ച്‌ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? പലതും വളരെ രസകരമാണ്‌. കോപ്പര്‍ ടി, നിങ്ങള്‍ക്കറിയാത്തവ
വിവിധ തരം ഐലൈനറുകളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും വിശദീകരിക്കുന്ന നിരവധി ലേഖനങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാവും. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ അല്ല ഇവിടെ പറയുന്നത്‌. ഐലൈനിറിന്റെ ഉത്ഭവം,അവയെ സംബന്ധിക്കുന്ന ചില വസ്‌തുതള്‍ എന്നിവയ്‌ക്കാണ്‌ ഇവിടെ പ്രാധാന്യം നല്‍കുന്നത്‌.

 ഉത്ഭവം ബിസി 10,000 ല്‍

ഉത്ഭവം ബിസി 10,000 ല്‍

പുരാത ഈജിപ്‌റ്റില്‍ മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായി ഏകദേശം ബിസി 10,000 ഓടെ ആണ്‌ ഐലൈനര്‍ ആദ്യമായി കണ്ടുപിടിക്കുന്നത്‌. മനുഷ്യന്‍ ആദ്യമായി വികസിപ്പിച്ചെടുത്ത സൗന്ദര്യ വര്‍ധക ഉത്‌പന്നങ്ങളില്‍ ഒന്നാണിതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌.

 സര്‍വ്വസമ്മതി

സര്‍വ്വസമ്മതി

സ്‌ത്രീകള്‍ക്ക്‌ മാത്രമായുള്ള ഉത്‌പന്നമായിരുന്നില്ല ഐലൈനര്‍. പുരുഷന്‍മാരും രൂപഭംഗിക്കായി ഐലനര്‍ ഉപയോഗിച്ചിരുന്നു.

 ഉപയോഗം

ഉപയോഗം

സൗന്ദര്യ വര്‍ധക ഉത്‌പന്നമായി മാത്രമല്ല ഐലൈനര്‍ ഉപയോഗിച്ചിരുന്നത്‌ ദുഷ്ടാത്മാക്കളെ തുരത്താനുള്ള വസ്‌തുവായും ഉപയോഗിച്ചിരുന്നു. കൂടാതെ സൂര്യനില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാനും ഉപയോഗിച്ചിരുന്നു.

പ്രചാരം 1920 ഓടെ

പ്രചാരം 1920 ഓടെ

1920 വരെ ഐലൈനറിന്‌ ഇന്നത്തെ പ്രചാരം ലഭിച്ചിരുന്നില്ല. പ്രശസ്‌തമായതിന്‌ ശേഷം പിന്നീടിങ്ങോട്ട്‌ ഫഷന്‍ ലോകത്തെ അവിഭാജ്യഘടമായി മാറി ഐലൈനര്‍.

 വിഷമയം

വിഷമയം

കറുത്തീയം, ചെമ്പ്‌, നീലാഞ്‌ജനം എന്നിവ കൊണ്ടാണ്‌ ഐലൈനറുകള്‍ നിര്‍മ്മിച്ചിരുതെന്നാണ്‌ പറയപ്പെടുന്നത്‌. ഇവയെല്ലാം വിഷപദാര്‍ത്ഥങ്ങളാണ്‌, അതു കൊണ്ട്‌ ഐലൈനര്‍ അധികനേരം ഉപയോഗിക്കരുതെന്ന്‌ നിര്‍ദ്ദേശിച്ചിരുന്നു.

 വിവിധതരം ഐലൈനറുകള്‍

വിവിധതരം ഐലൈനറുകള്‍

നിലവില്‍ അഞ്ച്‌ തരം ഐലൈനറുകളാണ്‌ ഉള്ളത്‌. പൗഡര്‍ അടിസ്ഥാനമാക്കിയുള്ള പെന്‍സില്‍, മെഴുക്‌ പെന്‍സില്‍, ജെല്‍,ഷീര്‍, കണ്‍മഷി തുടങ്ങിയവയാണത്‌്‌. കണ്ണുകള്‍ക്ക്‌ ഭംഗിയും ആകര്‍ഷകതയും നല്‍കാനുള്ള സവിശേഷത ഇവ ഓരോന്നിനും ഉണ്ട്‌.

English summary

Interesting Facts About Eyeliner

Check some interesting facts about your favourite eyeliner. Read on to know about the interesting facts about eyeliner.
Story first published: Tuesday, March 1, 2016, 13:08 [IST]
X
Desktop Bottom Promotion