For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെർഫ്യൂം സുഗന്ധം ദീർഘനേരം നിലനിർത്താനുള്ള വഴികൾ

By Super
|

കൂടുതൽ പെർഫ്യൂം ഉപയോഗിച്ചാൽ കൂടുതൽ നേരം സുഗന്ധം നിലനിൽക്കും എന്നാണ് പലരുടെയും ധാരണ .എന്നാൽ ഇത് തെറ്റാണ്‌. മേക്കപ്പ് ആർട്ടിസ്റ്റ് ആയ ജാനെറ്റ് ഫെർണാണ്ടസ് നമ്മുടെ വില പിടിപ്പുള്ള പെർഫ്യൂമുകളെ എങ്ങനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പറയുന്നു .

പെര്‍ഫ്യൂം സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്താനുള്ള ചില വഴികള്‍ ഉണ്ട്. അവയെക്കുറിച്ച് ചിലത്..

Five easy hacks to make your perfume last longer

നനഞ്ഞ സ്ഥലങ്ങളിൽ പെർഫ്യൂമുകൾ സൂക്ഷിക്കാതിരിക്കുക

കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെർഫ്യൂമുകൾ വച്ചാൽ അവിടത്തെ അന്തരീക്ഷ ആർദ്രതയും, ചൂടും നമ്മുടെ പെർഫ്യൂമിന്റെ സുഗന്ധം കുറയ്ക്കും .അതിനാൽ വാനിറ്റി ബാഗു പോലുള്ള തണുത്ത , ഉണങ്ങിയ പ്രതലങ്ങളിൽ ഇവ സൂക്ഷിക്കുക .

ഒരു മോയിസ്ചുറൈസർ പ്രയോഗിക്കുക

മോയിസ്ചുറൈസർ പുരട്ടിയ ശേഷം പെർഫ്യൂം സ്പ്രേ ചെയ്യുക . വരണ്ട ചർമത്തെക്കാൾ കൂടുതൽ സ്പ്രേ നില നിൽക്കുന്നത് നനവുള്ള ചർമത്തിലാണ് .

നിങ്ങളുടെ കൈത്തണ്ടയിൽ സുഗന്ധം പുരട്ടരുത്

പെർഫ്യൂം കൈ കൊണ്ട് അമർത്തി തേച്ചു പിടിപ്പിക്കുന്നത് തെറ്റായ പ്രവണതയാണ് .പെർഫ്യൂമിന്റെ മുകൾ ഭാഗം പെട്ടെന്നു അപ്രത്യക്ഷമാകുകയും സുഗന്ധം കുറയുകയും ചെയ്യും .

Five easy hacks to make your perfume last longer

നനവുള്ള ശരീര ഭാഗങ്ങളിൽ പ്രയോഗിക്കുക

നിങ്ങളുടെ ചെവിയുടെ പിന്നിൽ , കഴുത്ത് , കൈ മടക്കു ,കൈ തണ്ട , കാൽ മുട്ടിനു പിറകിൽ , എന്നിവിടങ്ങളിൽ പെർഫ്യൂം സ്പ്രേ ചെയ്താൽ ദിവസം മുഴുവൻ സുഗന്ധം നിലനിൽക്കും

ഗുണ നിലവാരമുള്ള പെർഫ്യൂമുകൾ വാങ്ങുക

പെർഫ്യൂമിന്റെ ഗുണനിലവാരത്തിൽ വിട്ടു വീഴ്ച ചെയ്യാതിരിക്കുക .നിങ്ങൾക്ക് അപകടകരമല്ലാത്തതും ,അവശ്യ എണ്ണകൾ ചേർത്തി ട്ടുള്ളതും ആയ നല്ല പെർഫ്യൂമുകൾ വാങ്ങുക.വീട്ടിലും നിങ്ങൾക്ക് പെർഫ്യൂമുകൾ ഉണ്ടാക്കാവുന്നതാണ് .

English summary

Five easy hacks to make your perfume last longer

Did you know spraying perfumes on your calves can help the scent last longer? Read for more such tips. - 5 easy hacks to make your perfume last longer.
Story first published: Monday, March 28, 2016, 16:42 [IST]
X
Desktop Bottom Promotion