For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറം കുറവെങ്കിലും സുന്ദരിയാകാം!!

By Super
|

ഇരുണ്ട നിറക്കാര്‍ക്ക്‌ ഇണങ്ങുന്ന മേക്‌ അപ്പുകള്‍ പലപ്പോഴും പരിമിതമാണ്‌. ലിപ്‌സ്റ്റിക്‌ മുതല്‍ ഐഷാഡോ വരെയുള്ള പലതും വൈവിധ്യമാര്‍ന്ന തരത്തില്‍ ലഭ്യമാകും. എന്നാല്‍, ഫൗണ്ടേഷന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കണം.

ഇരുണ്ട നിറക്കാര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഫൗണ്ടേഷന്‍ നിറം കണ്ടെത്താന്‍ വളരെ പ്രയാസമാണ്‌. അതു കൊണ്ട്‌ പലപ്പോഴും ഏതെങ്കിലും ഒന്ന്‌ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകും.

വെളുത്ത നിറമുള്ളവര്‍ക്ക്‌ ഏത്‌ തരത്തിലുള്ള മേക്‌ അപ്പുകള്‍ ഉപയോഗിക്കാം എന്നല്ല മറിച്ച്‌ ഇരുണ്ട നിറമുള്ളവര്‍ മേക്‌അപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചെയ്യുന്ന ചെറിയ പിഴവവുകള്‍ വലിയ രീതിയിലായിരിക്കും പലപ്പോഴും പ്രതിഫലിക്കുക.

skin 1

ചര്‍മ്മ സംരക്ഷണം

ഇരുണ്ട നിറമുള്ളവര്‍്‌ക്ക്‌ പൊതുവെ വളരെ നല്ല ചര്‍മ്മം ആയിരിക്കും ഉണ്ടായിരിക്കുക. അവരുടെ ഏറ്റവും വലിയ സമ്പത്തും ഇതു തന്നെയാണ്‌. അതുകൊണ്ട്‌ ചര്‍മ്മത്തിന്റെ ഈ ഗുണം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടതുണ്ട്‌. പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇത്‌ സഹായിക്കും. നല്ല ചര്‍മ്മത്തില്‍ ഫൗണ്ടേഷന്‍ ഇടുന്നത്‌ എളുപ്പവും കാഴ്‌ചയില്‍ മനോഹരവുമായിരിക്കും.

eyeshadow

ഇണങ്ങുന്ന നിറം

ഫൗണ്ടേഷന്റെ കാര്യത്തില്‍ ഇരുണ്ട നിറക്കാര്‍ക്ക്‌ ഇണങ്ങുന്ന നിറങ്ങള്‍ കുറവായിരിക്കും. എന്നാല്‍, പരിമിതമായവയില്‍ നിന്നും നിങ്ങളുടെ നിറത്തിന്‌ ഏറ്റവും ഇണങ്ങുന്നത്‌ തിരഞ്ഞെടുക്കുക. ചര്‍മ്മത്തിന്‌ വെളുത്ത നിറം നല്‍കുക എന്നതാവരുത്‌ നിങ്ങളുടെ ലക്ഷ്യം പകരം നിങ്ങളുടെ നിറത്തിന്‌ പരമാവധി ഭംഗി നല്‍കുക എന്നതായിരിക്കണം.

makeup

കുറഞ്ഞ മേക്‌അപ്‌

ഇരുണ്ട നിറമുള്ളവര്‍ അമിതമായ മേക്‌അപ്‌ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. കുറഞ്ഞ മേക്‌ അപ്‌ ആണ്‌ അവര്‍ക്ക്‌ ഭംഗി നല്‍കുക. ചര്‍മ്മത്തിന്റെ സൗന്ദര്യം പ്രകടമാക്കുന്നതരത്തില്‍ പരിമിതമായ ഫൗണ്ടേഷന്‍ നല്‍കുക.

foundation

ദ്രവ രൂപത്തിലുള്ള ഫൗണ്ടേഷന്‍

ദ്രവ രൂപത്തിലുള്ള ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുക.ജെല്ലിനേക്കാള്‍ എളുപ്പത്തില്‍ ചര്‍മ്മത്തില്‍ ഇടാന്‍ നല്ലത്‌ ദ്രവ രൂപത്തിലുള്ള ഫൗണ്ടേഷന്‍ ആണ്‌. വരകളും ചുളവുകളും വീഴാതെ ചര്‍മ്മത്തില്‍ ചേര്‍ന്നിരിക്കാന്‍ ഇതാണ്‌ നല്ലത്‌.

kajol

സ്വാഭാവിക ചര്‍മ്മം നിലനിര്‍ത്തുക

സ്വാഭാവിക ചര്‍മ്മത്തിന്റെ ഭംഗി നിലനിര്‍ത്തുക എന്നതായിരിക്കണം മേക്‌ അപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ മനസ്സിലുണ്ടാവേണ്ട കാര്യം. മുഖത്തേക്കുള്ള ഒറ്റ നോട്ടം മതി കണ്ണ്‌ തിരിക്കാന്‍ അതുകൊണ്ട്‌ സ്വാഭാവികത തോന്നിക്കുന്നതായിരിക്കണം മേക്‌അപ്പ്‌.

sonakshi

പരസ്‌പരം ഇണങ്ങുന്നവ

ഉപയോഗിക്കുന്ന മേക്‌അപ്പുകള്‍ ഒരോന്നും മറ്റുള്ളവയ്‌ക്ക്‌ ഇണങ്ങുന്നതായിരിക്കാന്‍ ശ്രദ്ധിക്കണം. ഐഷാഡോയും ലിപ്‌സ്റ്റിക്കും പരസ്‌പരം ഇണങ്ങുന്നത്‌ തിരഞ്ഞെടുക്കുന്നത്‌ പോലെ തന്നെ ഫൗണ്ടേഷന്‌ യോജിക്കുന്നവ കൂടി ആയിരിക്കണം. ഇണങ്ങുന്ന ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുന്നത്‌ പോലെ തന്നെ അവയ്‌ക്ക്‌ ഇണങ്ങുന്ന ഐഷാഡോയും ലിപ്‌സ്‌റ്റിക്കും തിരഞ്ഞെടുക്കുക. പിങ്ക്‌ , ഇളം വയലറ്റ്‌ പോലുള്ള തെളിഞ്ഞ നിറങ്ങള്‍ ഒഴിവാക്കി കടുത്ത നിറങ്ങള്‍ തിരഞ്ഞെടുക്കുക.

English summary

6 Beauty Tips For Dark Complexion

Here are some easy beauty tips for people with dark complexion. We also tell you the tips and how to apply make up for dark complexion. Try these tips and find out the difference,
X
Desktop Bottom Promotion