സോപ്പ് വീട്ടിലുണ്ടാക്കാം, അതും അലോവേര സോപ്പ്

Posted By: anjaly TS
Subscribe to Boldsky

കറ്റാര്‍ വാഴ...പ്രകൃതി നമ്മള്‍ മനുഷ്യര്‍ക്കായി നല്‍കിയ ഏറ്റവും നല്ല ഔഷധ സസ്യങ്ങളിലൊന്നാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ കറ്റാര്‍ വാഴയുടെ ഗുണങ്ങള്‍ അറിഞ്ഞാവും നമ്മളില്‍ ഭൂരിഭാഗം പേരുടേയും ജീവിതം മുന്നോട്ടു പോയിട്ടുണ്ടാവുക. കൂടുതലൊന്നും അറിയില്ലെങ്കില്‍ പോലും ഔഷധ സസ്യമാണ് കറ്റാര്‍ വാഴ എന്ന വസ്തുത നമുക്കുള്ളില്‍ പതിഞ്ഞിട്ടുണ്ടാവും.

 fdf

കറ്റാര്‍ വാഴയുടെ ഓരോ ഭാഗവും ഔഷധ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. നമ്മുടെ ഉദരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, തല വേദന എന്നിവ പരിഹരിക്കുന്നതു മുതല്‍ ചര്‍മ സംബന്ധമായ കാര്യങ്ങള്‍ക്ക് വരെ നമ്മള്‍ കറ്റാര്‍ വാഴയുടെ ഓരോ ഭാഗവും ഉപയോഗപ്പെടുത്തുന്നു. അലോവേര കുഴമ്പ് പരുവത്തില്‍ എടുക്കുന്നതാണ് ചര്‍മത്തിന് ഏറ്റവും ഫലപ്രദം. മുഖക്കുരു, ചര്‍മത്തിലെ പാടുകള്‍ എന്നിവയെല്ലാം കറ്റാര്‍ വാഴയുടെ ഇലയില്‍ നിന്നെടുക്കുന്ന കുഴമ്പിലൂടെ ഇല്ലാതെയാക്കാം.

 jh

ചര്‍മത്തിന്റെ മൂന്ന് തട്ടുകളിലേക്കും അലോവേര പള്‍പ്പ് എളുപ്പത്തില്‍ ഇറങ്ങി ചെല്ലുകയും ചര്‍മത്തില്‍ അടിഞ്ഞിരിക്കുന്ന എണ്ണമയം, ബാക്ടീരിയ എന്നിവയെ നശിപ്പിച്ച് ചര്‍മത്തെ ശുദ്ധമാക്കുകയും ചെയ്യും. ചര്‍മത്തില്‍ വീഴുന്ന ചുളിവുകള്‍ക്കും കറ്റാര്‍ വാഴ പരിഹാരം കാണും. ജൈവരാസ പ്രക്രീയകളെ പ്രോത്സാഹിപ്പിക്കുന്ന മാംസ്യം കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്നത് പുതിയ ചര്‍മ കോശങ്ങള്‍ വരുന്നതിന് സഹായിക്കുന്നതാണ് ചര്‍മ്മത്തെ സംരക്ഷിച്ചു നിര്‍ത്തുന്നതിന് സഹായിക്കുന്നത്.

സോപ്പിന്റെ കാര്യത്തിലായാലും ക്രീമിന്റെ കാര്യത്തിലായാലും ചര്‍മത്തെ സംബന്ധിച്ചാണെങ്കില്‍ കറ്റാര്‍ വാഴ അവിടെ അവിഭാജ്യ ഘടകമാണ്. ഇവിടെ അലോവേര സോപ്പ് എങ്ങിനെ നിങ്ങള്‍ക്ക് തന്നെ വീട്ടിലുണ്ടാക്കാം എന്നാണ് പറഞ്ഞു വരുന്നത്...

v g

മുന്‍കരുതലുകള്‍ വേണം

അലോവേര സോപ്പ് നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് നിങ്ങള്‍ വേണ്ട മുന്‍ കരുതല്‍ എടുക്കാന്‍ മറക്കരുത്. സോഡിയം ഹൈഡ്രോക്‌സൈഡ് പൊള്ളലുണ്ടാക്കിയേക്കാം എന്നറിയാമല്ലോ..അതിനാല്‍ സോപ്പ് നിര്‍മിക്കുന്ന സമയത്ത് കയ്യില്‍ ഗ്ലൗസ് ധരിച്ചിരിക്കണം.

അളവ് കൃത്യമാകണം

കൃത്യമായ അളവില്‍ വെള്ളം എടുത്ത് ഒരു ജാറില്‍ ഒഴിക്കുക. ഈ വെള്ളത്തിലേക്ക് 1/4 കപ്പ് അയിരിടുക. അയിര് മുഴുവന്‍ ഒറ്റയടിക്ക് ഇടരുത്. സ്പൂണ്‍ ഉപയോഗിച്ച് കുറച്ച് കുറച്ചായി വേണം വെള്ളത്തിലേക്ക് അയിര് ഇടുവാന്‍. ഈ സമയം ഉയര്‍ന്നു പൊങ്ങുന്ന ചൂടില്‍ നിന്നും വായുവില്‍ നിന്നും രക്ഷ നേടുന്നതിനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ ഓര്‍മിക്കുമല്ലോ..മുഴുവന്‍ അയിരും ഇട്ടതിന് ശേഷം കുറച്ച് സമയത്തേക്ക് അനക്കാതെ വയ്ക്കണം.

z

എണ്ണ മിക്‌സ് ചെയ്യേണ്ടത്

ഒരേ അളവില്‍ വെളിച്ചെണ്ണ, ഒലീവ് ഓയില്‍, കടുകെണ്ണ, സണ്‍ഫ്‌ലവര്‍ ഓയില്‍ എന്നിവ എടുത്ത് ഒരു ജാറിലിട്ട് മിക്‌സ് ചെയ്യുക. ഇവ നാലും ലഭിച്ചില്ലെങ്കിലും മൂന്നെണ്ണം എങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഓയില്‍ മിക്‌സ് ആയതിന് ശേഷം മൈക്രോവേവ് ഓവനില്‍ 120 ഡിഗ്രിയില്‍ വെച്ച് ചൂടാക്കുക. മൈക്രോവേവ് ഓവന്‍ ഇല്ലെങ്കില്‍ ഈ എണ്ണ മിശ്രിതം ഉള്ള ജാര്‍ വെള്ളം നിറച്ച പാനില്‍ വെച്ച് ചൂടാക്കാം. ജാര്‍ നേരെ തീയിലേക്ക് ഒരിക്കലും വയ്ക്കരുത്.

ശരിയായ ചൂടില്‍ വേണം

ഓയില്‍ മിശ്രിതം തയ്യാറായതിന് ശേഷം അത് തണുക്കുന്നതിനായി കാത്തിരിക്കുക. 95-105 ഡിഗ്രൂ ചൂടിലാണ് നമുക്ക് ഈ എണ്ണ മിശ്രിതം വേണ്ടത്. ഈ താപനില കൃത്യമായി നമ്മള്‍ പാലിക്കേണ്ടതുണ്ട്. താപനില കൂടിയോ കുറഞ്ഞോ വന്നാല്‍ സോപ്പ് വേണ്ടത് പോലെ തയ്യാറാവില്ല.

v.

തയ്യാറാക്കേണ്ട മാതൃക

കൈ കൊണ്ട് ഇളക്കുന്നതിന് ഇടയില്‍ ഈ എണ്ണ മിശ്രിതത്തിലേക്ക് പതിയെ അയിര് ഇട്ടുകൊടുക്കുക. 5 മിനിറ്റ് ഇങ്ങനെ ഇളക്കി കൊണ്ടേയിരിക്കുക. ഇതിലൂടെ എണ്ണയിലേക്ക് അയിര് കൃത്യമായി അലിഞ്ഞു ചേരുന്നുണ്ടെന്ന് നമുക്ക് ഉറപ്പിക്കാം. ഈ സമയം ഈ മിശ്രിതത്തിന് കട്ടി കൂടുന്നതും നിറം വയ്ക്കുന്നതും നിങ്ങള്‍ക്ക് കാണാനാവും. ഈ സമയം സോപ്പിലേക്ക് വേണ്ട പ്രത്യേക ഘടകങ്ങള്‍ നിങ്ങള്‍ക്ക് ഇട്ടുകൊടുക്കാം. പ്രത്യേക തരം എണ്ണ, പ്രകൃതിദത്തമായ നിറങ്ങള്‍ ലഭിക്കുന്നതിനുള്ള ഘടകങ്ങള്‍ വരെ ഇടാം. ഈ സമയം മിശ്രിതം നന്നായി ഇളക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. എത്ര നന്നായി ഇളക്കുന്നുവോ അത്രയും നന്നായിരിക്കും നിങ്ങളുടെ സോപ്പ്.

അച്ച് ഒരുക്കുക

സോപ്പിനായുള്ള അച്ച് ഉപയോഗിക്കുന്നതിന് മുന്‍പ് നന്നായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അച്ച് കഴുകി ഉണക്കിയതിന് ശേഷം അച്ചിലേക്ക് സോപ്പ് മിശ്രിതം ഒഴിക്കുക. സോപ്പിന്റെ അച്ച് ശരിക്ക് മൂടിയിട്ടുണ്ടെന്നും ശ്രദ്ധിക്കുക. ഇതിലൂടെ ചൂട് അച്ചിനുള്ളില്‍ തന്നെ പൂര്‍ണമായും തങ്ങി നില്‍ക്കുന്നു. അച്ചിനെ പ്ലാസ്റ്റിക് കവറ് കൊണ്ടോ, ടവല്ല് കൊണ്ടോ മൂടി വയ്ക്കാവുന്നതുമാണ്. ഇതോടെ സോപ്പ് നിര്‍മിക്കുന്നതിന് നിങ്ങള്‍ തയ്യാറായി കഴിഞ്ഞു.

io.

ഇടവിടാതെ ശ്രദ്ധിക്കുക

നിങ്ങള്‍ അച്ചില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന സോപ്പ് മിശ്രിതം സോപ്പ് പാകത്തിലേക്ക് എപ്പോഴത്തേക്ക് തയ്യാറാകുമെന്ന് നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ല. അതിനാല്‍ അച്ചിലാക്കി വെച്ച് 24 മണിക്കൂറിന് ശേഷം സോപ്പ് പാകമായോ എന്ന് നമ്മള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. പരിശോധിക്കുമ്പോള്‍ മൃദുവായും ചൂടായുമാണ് അനുഭവപ്പെടുന്നത് എങ്കില്‍ വീണ്ടും 12 മുതല്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കുക. സോപ്പ് മിശ്രിതം തണുത്ത് ഉറച്ചിട്ടുണ്ട് എന്ന് മനസിലാവുമ്പോള്‍ അച്ചില്‍ നിന്നും അത് പുറത്തെടുത്ത് പേപ്പറില്‍ പൊതിയുക.

അവസാനം ചെയ്യേണ്ടത്

സോപ്പ് ബാര്‍ കഷ്ണങ്ങളായി മുറിക്കുക. അതിന് ഉപയോഗിക്കും വിധമാകാന്‍ നാല് മുതല്‍ ആറ് ആഴ്ച വരെ വേണ്ടിവരും. കാലാവസ്ഥയാണ് ഈ കാലയളവ് നിശ്ചയിക്കുന്നത്. സോപ്പിന്റെ എല്ലാ ഭാഗവും വെയിലത്ത് കാണിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ആഴ്ചയില്‍ ഒരിക്കല്‍ വെച്ച് ഇത് ചെയ്യണം. എന്നാല്‍ മഴക്കാലമാണ് എങ്കില്‍ ഏതാനും ദിവസത്തിന്റെ ഇടവേളയില്‍ പുറത്തെടുക്കണം.

g;
സ്‌റ്റോര്‍ ചെയ്യുക

നിങ്ങളുടെ സോപ്പ് ഇപ്പോള്‍ ഉപയോഗിക്കാന്‍ പ്രാപ്തമാണ്. എന്നാല്‍ ഇപ്പോള്‍ ആ സോപ്പ് വേണ്ട, പിന്നത്തേക്ക് മാറ്റിവയ്ക്കാം എന്ന തോന്നലും നിങ്ങള്‍ക്കുണ്ടാവാം. അങ്ങിനെ വരുമ്പോള്‍ വാക്‌സ് പേപ്പര്‍ ഉപയോഗിച്ച് സോപ്പ് നന്നായി പൊതിഞ്ഞ് വായു കടക്കാത്ത പെട്ടിയില്‍ മൂടി വയ്ക്കണം.

English summary

Hoe to Make Aloe Vera Soap at Home

The aloe vera plant is packed with vitamins, minerals, and medicinal compounds. One such compound is polyphenol, which has strong antioxidant properties and is capable of inhibiting the growth of harmful bacteria that lead to various diseases in human beings.
Story first published: Saturday, May 12, 2018, 9:00 [IST]