For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണുങ്ങള്‍ക്കും വേണ്ടേ അഴകാര്‍ന്ന തലമുടി

|

തണുപ്പുകാലത്ത് ആരോഗ്യസംരക്ഷണത്തോടൊപ്പം തന്നെ പ്രധാനമാണ് നമ്മുടെ ചര്‍മ്മം, മുടി എന്നിവയ്ക്കുള്ള പരിചരണവും. ഇവയും കാലാവസ്ഥാ മാറ്റങ്ങളോട് അമിതമായി പ്രതികരിക്കുന്നവയാണ്. മുടിയെ സംബന്ധിച്ചിടത്തോളം താരന്‍, മുടികൊഴിച്ചില്‍, മുടിപൊട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ശൈത്യകാലത്ത് അധികമായി കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഏറെ കരുതലും ആവശ്യമാണ്. സ്ത്രീകള്‍ ഒരു പരിധിവരെ സൗന്ദര്യപരമായ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ബോധമുള്ളവരാണെങ്കിലും പുരുഷന്‍മാര്‍ നേരെ തിരിച്ചാണ്. മുടിയെ പരിപാലിക്കുന്നതില്‍ മിക്കവരും പിന്നിലാണ്.

Most read: മഞ്ഞിലും മങ്ങാതെ മുഖം കാക്കാം പുരുഷന്‍മാര്‍ക്ക്Most read: മഞ്ഞിലും മങ്ങാതെ മുഖം കാക്കാം പുരുഷന്‍മാര്‍ക്ക്

പുരുഷന്‍മാരുടെ മുടിയഴകിനും കൃത്യമായ പരിചരണം വേണം. നിങ്ങളുടെ യുവത്വത്തില്‍ തന്നെ മുടികൊഴിച്ചിലിന് അടിമയായി കഷണ്ടിത്തലയുമായി നടക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. സ്വദേശത്തുനിന്ന് മാറിനില്‍ക്കുന്നവരിലാണ് അധികമായും മുടിസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. കാലാവസ്ഥ, വെള്ളം എന്നിവയും ചില മുഖ്യ കാരണണങ്ങളാകുന്നു. ഓരോ കാലാവസ്ഥയിലും ശരീരത്തിന് വ്യത്യസ്തങ്ങളായ പരിചരണം വേണം. മുടിയുടെ കാര്യത്തിലും അങ്ങനെതന്നെ. ശൈത്യകാലത്ത് പുരുഷന്‍മാരില്‍ അധികമാകുന്ന കേശസംബന്ധമായ പ്രശ്‌നങ്ങളും നിങ്ങളുടെ മുടിയെ ആരോഗ്യത്തോടെ നിര്‍ത്താനുതകുന്നതുമായ ചില വഴികള്‍ നമുക്ക് നോക്കാം.

താപനില പ്രധാനം

താപനില പ്രധാനം

നിങ്ങള്‍ വീട്ടിലെത്തുമ്പോഴോ പുറത്തുപോകുമ്പോഴോ നിങ്ങള്‍ക്ക് താപനില മാറ്റം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയണം. നിങ്ങളുടെ വീടിന്റെയോ അപ്പാര്‍ട്ട്‌മെന്റിന്റെയോ ഉള്ളിലെ താപനില പുറത്തുള്ളതിനേക്കാള്‍ കൂടുതലാണെങ്കില്‍ അത് ചര്‍മ്മത്തിലും തലയോട്ടിയിലും പെട്ടെന്ന് പ്രകോപിപ്പിക്കും. നിങ്ങളുടെ മുടി ശക്തവും ആരോഗ്യകരവുമായിരിക്കുന്നതിന് നിങ്ങളുടെ തലയോട്ടി ശരിയായി സംരക്ഷിക്കണം.

ചൂടുവെള്ളം വേണോ ?

ചൂടുവെള്ളം വേണോ ?

തണുപ്പുകാലത്തായാലും രാവിലെ എഴുന്നേറ്റ് പച്ചവെള്ളത്തില്‍ കുളിക്കുന്നത് ഒരു നവോന്‍മേഷമാണ്. മടിപിടിച്ച് പച്ചവെള്ളം ഒഴിവാക്കി നല്ല ചൂടുവെള്ളം ശരീരത്തില്‍ കോരി ഒഴിക്കുമ്പോള്‍ മനസിലാക്കേണ്ട ഒരു കാര്യം ചൂട് അമിതമാകരുതെന്നതാണ്. ചൂടുവെള്ളം ചര്‍മ്മത്തെയും മുടിയെയും നിര്‍ജ്ജലീകരിക്കുന്നു. നിങ്ങളുടെ തലയോട്ടിയുടെ പരിചരണത്തിനും ചൂടുവെള്ളം കേടാണ്. ചൂടുവെള്ളം ഉപയോഗിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ നേര്‍ത്ത ചൂടുവെള്ളം ഉപയോഗിക്കാം.

ഷാംപൂ എങ്ങനെ ഉപയോഗിക്കാം

ഷാംപൂ എങ്ങനെ ഉപയോഗിക്കാം

നിങ്ങളുടെ ഷാംപൂ ഉപയോഗം എങ്ങനെയാണ്? ചിലര്‍ ദിവസവും ഷാംപൂ ഉപയോഗിക്കും, മറ്റുചിലര്‍ ഷാംപൂ തൊടുകയേ ഇല്ല. എന്നാല്‍ ഉചിതമായ കാര്യം മുടിയുടെ ആവശ്യമായ പരിചരണത്തിന് ഷാംപൂ ഇടയ്ക്കിടെ ഉപയോഗിക്കാമെന്നതാണ്. തണുത്ത കാലാവസ്ഥയില്‍ നിങ്ങള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുടി ഷാംപൂ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ മുടി അമിതമായി വരളുന്നത് തടയാന്‍ കഴിയും.

കണ്ടീഷനര്‍ മറക്കരുത്

കണ്ടീഷനര്‍ മറക്കരുത്

മുടി വൃത്തിയായും ആരോഗ്യത്തോടെയും നിലനിര്‍ത്തുന്നതിന് പതിവായി കഴുകേണ്ടത് അത്യാവശ്യമാണ്. മുടിയുടെ ആരോഗ്യത്തിനും അഴകിനും കണ്ടീഷനറിന്റെ പ്രാധാന്യം മറക്കാതിരിക്കുക. ഷാംപൂ ചെയ്തതിനുശേഷം നിങ്ങളുടെ മുടി കണ്ടീഷനിംഗ് ചെയ്യുന്നത് ശീലമാക്കുക. മികച്ച ഗുണമേന്‍മയുള്ള കുറഞ്ഞ പി.എച്ച് മൂല്യമുള്ള കണ്ടീഷനറുകള്‍ ആഴ്ചയില്‍ 2-3 തവണ ഉപയോഗിക്കാന്‍ ശ്രമിക്കുക.

നല്ലവണ്ണം എണ്ണ തേക്കാം

നല്ലവണ്ണം എണ്ണ തേക്കാം

എത്ര തിരക്കിലാണെങ്കിലും നിങ്ങളുടെ മുടിക്ക് ആവശ്യമായ എണ്ണ മറക്കരുത്. എണ്ണ തേച്ച് തല നന്നായി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ശൈത്യകാലത്ത് നിങ്ങളുടെ തലയോട്ടി വരണ്ടതായിരിക്കും. ഇത് താരന്‍, തലയോട്ടിക്ക് ചൂട് എന്നിവയ്ക്ക് കാരണമാകും. ഇതിലൂടെ മുടികൊഴിച്ചിലും അമിതമാകും. അതിനാല്‍ നിങ്ങളുടെ തലയോട്ടി ഈര്‍പ്പത്തോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. എണ്ണ തേച്ച് മസാജ് ചേര്‍ക്കുന്നത് തലയോട്ടിക്ക് ഉത്തേജനം നല്‍കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. തലയ്ക്ക് വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഉപയോഗിക്കുക. എണ്ണ തലയില്‍ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്ത് 15 മിനിട്ടോളം വയ്ക്കുക. കുളിക്കുമ്പോള്‍ ഷാംപൂ, കണ്ടീഷനര്‍ എന്നിവ ഉപയോഗിച്ച് കഴുകിക്കളയുക.

കൃത്യമായി ഉണക്കുക

കൃത്യമായി ഉണക്കുക

ശൈത്യകാലത്ത് ശരിയായ രീതിയില്‍ മുടി ഉണക്കി സൂക്ഷിക്കുക. കുളി കഴിഞ്ഞ് മുടി തോര്‍ത്തിയാലും കൃത്യമായി തല ഉണങ്ങണമെന്നില്ല. കുളിക്കുശേഷം മുടി ഉണക്കാന്‍ ഒരു ഹെയര്‍ ഡ്രൈയര്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ഈറനോടെ തലമുടി ചീകേണ്ട

ഈറനോടെ തലമുടി ചീകേണ്ട

നനവുള്ള സമയത്ത് മുടി വളരെയധികം ദുര്‍ബലമായിരിക്കും. അതിനാല്‍ നന്നായി ഉണങ്ങിയശേഷം മാത്രം മുടി ചീവുക. വലിയ പല്ലുള്ള നല്ല ചീര്‍പ്പ് ഉപയോഗിക്കുക. ഒരുപാടു തവണ മുടി ചീവുന്നതും നല്ലതല്ല.

തണുപ്പിലൊരു തൊപ്പിയാവാം

തണുപ്പിലൊരു തൊപ്പിയാവാം

തണുപ്പുകാലത്ത് പുറം അന്തരീക്ഷത്തില്‍ നിന്ന് മുടിയെ സംരക്ഷിക്കാന്‍ ഒരു തൊപ്പി ഉപയോഗിക്കുക. നിങ്ങള്‍ക്ക് അനുയോജ്യമായ ഒന്നുതന്നെ വാങ്ങിക്കുക. പൊടിയും മറ്റും മുടിയിയില്‍ തങ്ങിനില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവരാണെങ്കില്‍ യാത്രയില്‍ തലയില്‍ ഹെല്‍മറ്റ് വയ്ക്കുക.

മുടിക്കും നല്‍കാം ഭക്ഷണവും വെള്ളവും

മുടിക്കും നല്‍കാം ഭക്ഷണവും വെള്ളവും

മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രധാനമാണ് വിറ്റാമിനുകള്‍ നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണവും. കെരാറ്റിന്‍ എന്ന നാരുകളുള്ള പ്രോട്ടീന്‍ ഉപയോഗിച്ചാണ് മുടി നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ മതിയായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. മാംസം, മത്സ്യം, മുട്ട, പരിപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ് എന്നിവയില്‍ നിന്ന് പ്രോട്ടീന്‍ എളുപ്പത്തില്‍ ലഭിക്കുന്നു. വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ഇരുമ്പ്, സിങ്ക്, ചെമ്പ്, മഗ്‌നീഷ്യം, സെലിനിയം എന്നിവയും മുടിയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നു. മുടിയും തലയോട്ടിയും ജലാംശത്തോടെ നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്നും കൂടി ഉറപ്പാക്കുക.

English summary

Winter Hair Care Tips For Men

Here we talking about the winter hair care tips for men. Read on.
X
Desktop Bottom Promotion