For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂ

|

മുടി സംരക്ഷണത്തിനായി നിങ്ങള്‍ തയാറാകുമ്പോള്‍ പലരിലുമുള്ള സംശയമാണ് ഏത് തരം ഷാംപൂ ഉപയോഗിക്കണമെന്നത്. മുടിക്ക് അനുയോജ്യമായ ഷാംപൂ കണ്ടെത്തുന്നത് അല്‍പം പ്രയാസമുള്ള കാര്യമാണ്. മുടിയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി മികച്ച ഷാംപൂ തിരഞ്ഞെടുക്കാന്‍ കുറച്ച് സമയമെടുക്കും. എന്തുതന്നെയായാലും മുടിക്ക് ഷാംപൂ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഒരു സള്‍ഫേറ്റ് രഹിത ഷാംപൂ തന്നെ നോക്കി വാങ്ങുക.

Most read: കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരംMost read: കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരം

സൗന്ദര്യ വിപണിയിലെ ഏറ്റവും മികച്ച കേശസംരക്ഷണ ഉപാധിയാണ് സള്‍ഫേറ്റ് ഫ്രീ ഷാംപൂകള്‍. ഇവ നിങ്ങളുടെ മുടിക്ക് അവര്‍ നല്‍കുന്ന അത്ഭുതകരമായ നേട്ടങ്ങള്‍ വലുതാണ്. ഒരു സാധാരണ സള്‍ഫേറ്റ് ഷാംപൂ നിങ്ങളുടെ മുടിക്ക് പലതരത്തിലും ദോഷം ചെയ്യും. എന്നാല്‍ സള്‍ഫേറ്റ് രഹിത ഷാംപൂ നിങ്ങള്‍ക്ക് പല ഗുണങ്ങളും നല്‍കുന്നു. മുടി സംരക്ഷണത്തിനായി സള്‍ഫേറ്റ് രഹിത ഷാംപൂ നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

നിങ്ങളുടെ മുടിക്ക് സള്‍ഫേറ്റ് ദോഷകരമാകുന്നത് എന്തുകൊണ്ട്?

നിങ്ങളുടെ മുടിക്ക് സള്‍ഫേറ്റ് ദോഷകരമാകുന്നത് എന്തുകൊണ്ട്?

സള്‍ഫ്യൂറിക് ആസിഡ് മറ്റ് രാസവസ്തുക്കളുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഉപ്പാണ് സള്‍ഫേറ്റ്. വിവിധ വ്യവസായങ്ങളിലായി പലതരം സള്‍ഫേറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും സോഡിയം ലോറിന്‍ സള്‍ഫേറ്റ് (എസ്.എല്‍.എസ്), സോഡിയം ലോറത്ത് സള്‍ഫേറ്റ് (എസ്.എല്‍.ഇ.എസ്) എന്നിവ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നു. നിങ്ങളുടെ തലമുടി ഷാംപൂ ചെയ്യുമ്പോള്‍ സള്‍ഫേറ്റുകള്‍ ഒരു ശുദ്ധീകരണ ഏജന്റ് പോലെ പ്രവര്‍ത്തിക്കുകയും മുടി വൃത്തിയാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇവ നിങ്ങളുടെ മുടിയുടെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കുകയും മുടി വരണ്ടതും പരുക്കനുമാക്കി മാറ്റിയേക്കാം. സള്‍ഫേറ്റുകള്‍ നിങ്ങളുടെ മുടിക്ക് കേടുവരുത്തുന്നതിനുള്ള ഏറ്റവും വലിയ കാരണമാണിത്. ഇവിടെയാണ് സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത.

ശക്തമായ മുടി

ശക്തമായ മുടി

ഒരു സാധാരണ സള്‍ഫേറ്റ് ഷാംപൂ നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്തുകയും മുടി വളരെയധികം വരണ്ടതാക്കുകയും ചെയ്യും. മുടിവേരുകളെ ശക്തിപ്പെടുത്തുന്ന പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് മിക്ക സള്‍ഫേറ്റ് ഫ്രീ ഷാംപൂകളും തയ്യാറാക്കുന്നത്. ഇത് നിങ്ങളുടെ മുടിയെ ബലമുള്ളതും മൃദുവും മിനുസമാര്‍ന്നതുമായി നിലനിര്‍ത്തുന്നു. സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുന്നതിലൂടെ മുടിപൊട്ടലും മുടി കൊഴിച്ചിലും തടയാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.

Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍

തലയോട്ടി വരള്‍ച്ച തടയുന്നു

തലയോട്ടി വരള്‍ച്ച തടയുന്നു

മറ്റ് കെമിക്കലുകള്‍ ചേര്‍ത്ത ഷാംപൂ ഉപയോഗിക്കുന്നത് തലയോട്ടിക്ക് കേടുവരുത്തും. പ്രത്യേകിച്ച് സെന്‍സിറ്റീവ് തലയോട്ടി ഉള്ളവര്‍ക്ക് സള്‍ഫേറ്റ് ഷാംപൂവിനെ ആശ്രയിക്കാന്‍ കഴിയില്ല. കാരണം ഇത് തലയോട്ടിയില്‍ പ്രകോപനവും ചൊറിച്ചിലും വരുത്തുകയും തലയോട്ടി വരണ്ടതാക്കി മാറ്റുകയും ചെയ്യും. ഇത് വേരുകളില്‍ നിന്ന് മുടി ദുര്‍ബലമാക്കുന്നതിനും മുടി കൊഴിയുന്നതിനും കാരണമാകും. അത്തരം സന്ദര്‍ഭങ്ങളില്‍ സള്‍ഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. കാരണം അവ തലയോട്ടിയില്‍ വളരെ സൗമ്യതയോടെ മാത്രം ഇടപഴകുന്നു.

കളര്‍ ചെയ്ത മുടിക്ക് നല്ലത്

കളര്‍ ചെയ്ത മുടിക്ക് നല്ലത്

ധാരാളം പേര്‍ മുടി കളര്‍ ചെയ്ത് നടക്കുന്നത് നാം കാണുന്നുണ്ടാവും. എന്നാല്‍ 2-3 തവണ മുടി കഴുകിയ ഉടന്‍ തന്നെ നിറം മങ്ങാന്‍ തുടങ്ങുമെന്ന് ധാരാളം സ്ത്രീകള്‍ പരാതിപ്പെടുന്നു. ഇതിന് ഒരു കാരണം സള്‍ഫേറ്റ് ഷാംപൂ ഉപയോഗിക്കുന്നതാണ്. സള്‍ഫേറ്റുകള്‍ക്ക് മുടിയുടെ നിറം മങ്ങാനും പ്രകൃതിദത്തമായ തിളക്കം ഇല്ലാതാക്കാനും കഴിയും. നിങ്ങളുടെ മുടി കളര്‍ ചെയ്തതാണെങ്കില്‍ ഒരു സള്‍ഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത്തരം ഷാംപൂ നിങ്ങളുടെ മുടിക്ക് തിളക്കവും നല്‍കുന്നു.

Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?Most read:ദിവസവും ഫെയ്‌സ് വാഷ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?

മുടിയുടെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുന്നു

മുടിയുടെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുന്നു

നിങ്ങളുടെ തലമുടിയില്‍ അടിഞ്ഞുകൂടിയ അഴുക്കും പൊടിയും നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു ലെതറിംഗ് ഗുണം സള്‍ഫേറ്റുകള്‍ക്ക് ഉണ്ട്. എന്നിരുന്നാലും, ഇവ നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണകളും നീക്കംചെയ്യുന്നു. ഇത് നിങ്ങളുടെ മുടി വരണ്ടതും പരുക്കനുമാക്കിത്തീര്‍ക്കും. എന്നാല്‍, സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ സ്വാഭാവിക ഈര്‍പ്പം നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു.

ചുരുണ്ട മുടിക്ക് മികച്ചത്

ചുരുണ്ട മുടിക്ക് മികച്ചത്

ചുരുണ്ട മുടിയുള്ള ധാരാളം സ്ത്രീകള്‍ സള്‍ഫേറ്റ് ഷാംപൂ ഉപയോഗിച്ചതിന് ശേഷം വരണ്ടതും പരുക്കനുമായ മുടിയെപ്പറ്റി പരാതി പറയുന്നു. ഈ രാസവസ്തുക്കള്‍ക്ക് നിങ്ങളുടെ ചുരുണ്ട മുടി നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നതിനാലാണിത്. എന്നിരുന്നാലും, സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുന്നത് മുടിയില്‍ ജലാംശം നിലനിര്‍ത്തുകയും ചുരുണ്ട മുടി കൂടുതല്‍ കാര്യക്ഷണമായി കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു.

Most read:മല്ലിയില പേസ്റ്റും പിന്നെ ഈ കൂട്ടും; സുന്ദരമായ മുഖം ഉറപ്പ്Most read:മല്ലിയില പേസ്റ്റും പിന്നെ ഈ കൂട്ടും; സുന്ദരമായ മുഖം ഉറപ്പ്

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

നിങ്ങള്‍ നേരത്തെ ഒരു സള്‍ഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മുടി കഴുകിയതിനുശേഷവും നിങ്ങളുടെ മുടി കൊഴുപ്പുള്ളതായി തോന്നാം. സള്‍ഫേറ്റ് ഫ്രീ ഷാംപൂകള്‍ മൃദുവായതും കഠിനമായ രാസവസ്തുക്കള്‍ ഇല്ലാത്തതുമായതിനാലാണ് ഇത്. ഈ ഘട്ടത്തില്‍ നിങ്ങളുടെ തലമുടി വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്താന്‍ ഷാമ്പൂ ചെയ്യുമ്പോള്‍ കുറച്ച് അധിക സമയം എടുക്കാവുന്നതാണ്. അല്ലെങ്കില്‍ ചെറിയ അളവില്‍ ഷാംപൂ ഉപയോഗിച്ച് രണ്ടുതവണ മുടി കഴുകുക.

English summary

Why You Should Start Using A Sulphate Free Shampoo

Sulphates are nothing but chemicals that help you build up a lather while you shampoo your hair but how are they harmful? Read on to know.
Story first published: Tuesday, April 27, 2021, 12:42 [IST]
X
Desktop Bottom Promotion