For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചുവളരാന്‍ ഒരു കൂട്ട്; പേരയില ഉപയോഗം ഇങ്ങനെ

|

മുടികൊഴിച്ചില്‍, താരന്‍ തുടങ്ങിയ മുടി പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി വിഷമിക്കേണ്ട, നിങ്ങള്‍ക്കുള്ള പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. മുടിയുടെ വിവിധ പ്രശ്‌നങ്ങള്‍ തീര്‍ത്ത് മുടി തഴച്ചു വളരാന്‍ പേരയില നിങ്ങളെ സഹായിക്കും. പേരക്ക ഇലകളില്‍ സാപ്പോണിന്‍, ടാന്നിന്‍, ഫ്‌ളേവനോയ്ഡ്, യൂജെനോള്‍, ട്രൈറ്റെനോയിഡുകള്‍ എന്നിവ പോലുള്ള നിരവധി ബയോ ആക്റ്റീവ് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ആരോഗ്യപരമായ ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു.

Most read: മുടികൊഴിച്ചിലകറ്റാം മുടിവളര്‍ത്താം; ആവണക്കെണ്ണ ഉപയോഗം ഇങ്ങനെMost read: മുടികൊഴിച്ചിലകറ്റാം മുടിവളര്‍ത്താം; ആവണക്കെണ്ണ ഉപയോഗം ഇങ്ങനെ

വയറിളക്കം ഭേദമാക്കാന്‍ സഹായിക്കുന്നത് മുതല്‍ ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം, അര്‍ബുദം, അമിതവണ്ണം തുടങ്ങി നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും പേരയില ഗുണം ചെയ്യുന്നു. ഇവകൂടാതെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ചേരുവകളും പേരയിലകളില്‍ അടങ്ങിയിട്ടുണ്ട്. മുടി തഴച്ചുവളരാനായി പേരയില ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മുടിക്ക് പേരയില ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍

മുടിക്ക് പേരയില ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍

* മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും അവശ്യ പോഷകങ്ങളും പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. പേരയിലയിലെ വിറ്റാമിന്‍ സി നിങ്ങളുടെ മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും അവ ശക്തമാക്കുകയും ചെയ്യുന്നു.

* ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നിറഞ്ഞതാണ് പേരയില. ഇത് നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുന്നത് താരന്‍ ചികിത്സിക്കാന്‍ സഹായിക്കും.

* പേര ഇലകളില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി, സി എന്നിവ ഫോളിക്കിളുകളെ പോഷിപ്പിക്കാനും മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

* പേരയിലയിലെ ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുകയും അതുവഴി മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

* പേരയിലകളില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്. ഇത് സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്നു.

വെളിച്ചെണ്ണയും പേര ഇലയും

വെളിച്ചെണ്ണയും പേര ഇലയും

അവശ്യ വിറ്റാമിനുകള്‍, പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍ എന്നിവ വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടി പോഷിപ്പിക്കുന്നതിനും മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന വിറ്റാമിന്‍ ബി, പ്രത്യേകിച്ച് റൈബോഫ്‌ളേവിന്‍, നിയാസിന്‍ എന്നിവ പേരയിലകളില്‍ അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശക്തമായ കൂട്ടാണ് വെളിച്ചെണ്ണയും പേരയിലയും.

ഏങ്ങനെ തയാറാക്കാം

ഏങ്ങനെ തയാറാക്കാം

ഒരു പിടി പേരയില എടുത്ത് നന്നായി പേസ്റ്റ് രൂപത്തിലാക്കുക. ഒരു സവാള എടുത്ത് അതില്‍ നിന്ന് നീര് വേര്‍തിരിച്ചെടുക്കുക. ഉള്ളി ജ്യൂസും വെളിച്ചെണ്ണയും പേരയില ഇല പേസ്റ്റ് ചേര്‍ത്ത് മിനുസമാര്‍ന്ന മിശ്രിതമാക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുന്നു. 30 മിനിറ്റ് കഴിഞ്ഞ് മിതമായ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

Most read:മുടിവേരുകളെ ബലപ്പെടുത്തി ഇടതൂര്‍ന്ന മുടിക്ക് വഴിയിത്‌Most read:മുടിവേരുകളെ ബലപ്പെടുത്തി ഇടതൂര്‍ന്ന മുടിക്ക് വഴിയിത്‌

മുടിക്ക് പേരയ്ക്ക എണ്ണ

മുടിക്ക് പേരയ്ക്ക എണ്ണ

പേരയില ഉപയോഗിച്ച് തയാറാക്കുന്ന എണ്ണയ്ക്ക് ധാരാളം ആരോഗ്യ സൗന്ദര്യ ഗുണങ്ങളുണ്ട്. മുടി പരിചരണം, തലയോട്ടിയിലെ അണുബാധകള്‍, താരന്‍, ചൊറിച്ചില്‍ എന്നിവ ചികിത്സിക്കാന്‍ ഈ എണ്ണ ഉപയോഗിക്കുന്നു. ഫ്രീ റാഡിക്കലുകളെ നീക്കുകയും തലയോട്ടിയും മുടിയും ആരോഗ്യകരമാക്കുകയും ചെയ്യുന്ന മികച്ച ആന്റിഓക്സിഡന്റാണ് പേര ഇലകള്‍. പേരയില എണ്ണയുടെ ഉയര്‍ന്ന പോഷകമൂല്യം നിങ്ങള്‍ക്ക് ആരോഗ്യമുള്ളതും ശക്തവുമായ മുടി സമ്മാനിക്കുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

കുറച്ച് പേരയില എണ്ണ എടുത്ത് ചൂടാക്കുക. തലയോട്ടിയില്‍ ഇത് പുരട്ടി സൗമ്യമായി മസാജ് ചെയ്യുക. കട്ടിയുള്ള ഒരു തൂവാല കൊണ്ട് തല മൂടി ഒരു മണിക്കൂര്‍ വിടുക. ശേഷം മിതമായ ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക.

മുടി കൊഴിച്ചിലിന് പേരയ്ക്ക ചായ

മുടി കൊഴിച്ചിലിന് പേരയ്ക്ക ചായ

മുടി കൊഴിച്ചില്‍ തടയാനായി പേരയ്ക്കയുടെ ഏറ്റവും മികച്ചതും എളുപ്പവുമായ പ്രയോഗം ചായ ഉപയോഗിച്ചാണ്. മുടി കൊഴിച്ചിലിന് പേരയ്ക്ക ചായ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യുന്നു. ഇത് രക്തചംക്രമണത്തിന് ഗുണം ചെയ്യുകയും മുടിയിഴകളെ ആഴത്തില്‍ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി മുടിയെ പോഷിപ്പിക്കുന്നതിനും മുടി പൊട്ടുന്നത് തടയുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് മുടി പ്രോട്ടീന്‍ നിര്‍മ്മിക്കുകയും മുടി വേരുകളെ ശക്തിപ്പെടുത്തുകയും അങ്ങനെ മുടി കൊഴിച്ചില്‍ ഗണ്യമായി തടയുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാനില്‍ പേരയില ഇട്ട് 20 മിനിറ്റ് തിളപ്പിക്കുക. ചായ അരിച്ചെടുത്ത് തണുപ്പിക്കുക. ഈ ചായ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. മുടിവേര് മുതല്‍ അറ്റം വരെ ഇത് പ്രയോഗിക്കുക. 2 മണിക്കൂര്‍ നേരം ഉണങ്ങാന്‍ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക.

Most read:തിളങ്ങുന്ന ചര്‍മ്മം നേടാന്‍ വേണ്ടത് ഈ വിറ്റാമിനുകള്‍Most read:തിളങ്ങുന്ന ചര്‍മ്മം നേടാന്‍ വേണ്ടത് ഈ വിറ്റാമിനുകള്‍

മുടിക്ക് പേരയില പൊടി

മുടിക്ക് പേരയില പൊടി

ഉണക്കിയ പേരയിലയുടെ പൊടിയാണ് ഇത്. ഈ ഇലപ്പൊടി പോഷകഗുണമുള്ളതും മുടിക്ക് ഗുണം ചെയ്യുകയും ചെയ്യുന്ന ഒന്നാണ്. മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ ധാതുക്കള്‍, വിറ്റാമിനുകള്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവ നാരങ്ങ നീരില്‍ അടങ്ങിയിട്ടുണ്ട്. തലമുടിക്ക് നാരങ്ങ നീര്, പേരയ്ക്കയില പൊടി എന്നിവ ഉപയോഗിക്കുന്നത് താരന്‍, തലയോട്ടിയിലെ അണുബാധ, എണ്ണമയമുള്ള മുടി എന്നിവ നിയന്ത്രിക്കുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

പേരയില പൊടിയും നാരങ്ങ നീരും ചേര്‍ത്ത് നന്നായി പേസ്റ്റ് തയാറാക്കുക. വിരലുകൊണ്ട് തലയോട്ടിയില്‍ ഈ ഹെയര്‍ മാസ്‌ക് പ്രയോഗിക്കുക. തലയോട്ടിയില്‍ 5 മിനിറ്റ് മസാജ് ചെയ്യുക. മുടി വേരു മുതല്‍ മുടിയുടെ അറ്റം വരെ ഇത് പുരട്ടി 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം സൗമ്യമായ ഹെയര്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് മുടി കഴുകുക.

Most read:മുടികൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ കരിംജീരക എണ്ണ പ്രയോഗം ഇങ്ങനെMost read:മുടികൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ കരിംജീരക എണ്ണ പ്രയോഗം ഇങ്ങനെ

മുടിയുടെ വളര്‍ച്ചയ്ക്ക് പേരയില വെള്ളം

മുടിയുടെ വളര്‍ച്ചയ്ക്ക് പേരയില വെള്ളം

മുടി കണ്ടീഷനിംഗ് ചെയ്യുന്നതിലൂടെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുവരെ പേരയില വെള്ളം ഗുണം ചെയ്യുന്നു. ഈ വെള്ളം ഒരു ഹെയര്‍ സ്‌പ്രേ ആയി ഉപയോഗിക്കുമ്പോള്‍, തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിച്ച് തലയോട്ടിക്ക് പോഷണം നല്‍കി മുടിയുടെ വളര്‍ച്ചയെ ഇത് സഹായിക്കുന്നു. പേരയിലകളിലെ വിറ്റാമിന്‍ സി കൊളാജന്‍ പ്രവര്‍ത്തനവും മുടിയുടെ വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാനില്‍ പേരയില ഇല ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. വെള്ളം തണുക്കാന്‍ വിടുക. ഈ വെള്ളം ഒരു സ്‌പ്രേ കുപ്പിയിലേക്ക് മാറ്റി നിങ്ങളുടെ തലയോട്ടിയും മുടിയും തളിക്കുക. ഇത് പുരട്ടിയ ശേഷം മുടിയില്‍ ഒരു മോയ്‌സ്ചറൈസിംഗ് ലോഷനും നിങ്ങള്‍ക്ക് പുരട്ടാം.

Most read:ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴിMost read:ചര്‍മ്മത്തിലെ ചുളിവകറ്റി പ്രായം പിടിച്ചുകെട്ടാന്‍ ഇതാണ് വഴി

English summary

Ways To Use Guava Leaves For Quick Hair Growth in Malayalam

Guava leaves contain ingredients that make them immensely beneficial for the health of your hair. Read on the ways to use guava leaves for quick hair growth.
Story first published: Monday, July 5, 2021, 11:15 [IST]
X
Desktop Bottom Promotion