For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിനുസമാര്‍ന്ന പട്ടുപോലുള്ള മുടിക്ക് ഈ നുറുങ്ങുവിദ്യ പരീക്ഷിക്കൂ

|

മൃദുവായതും മിനുസമാര്‍ന്നതും സില്‍ക്ക് പോലെയുള്ളതുമായ മുടി ഇഷ്ടപ്പെടാത്തതായി ആരുമില്ല. മനോഹരവും ശക്തവും മിനുസമാര്‍ന്നതുമായ മുടി നിങ്ങളുടെ സൗന്ദര്യവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ എല്ലാവര്‍ക്കും ഇത്തരം മുടി ലഭിക്കണമെന്നില്ല. പലര്‍ക്കും മുടി മുഷിഞ്ഞതും പരുക്കനുമായതായി മാറുന്നു. നിങ്ങളുടെ മുടിയുടെ സൗന്ദര്യം വീണ്ടെടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനായി നിങ്ങള്‍ ധാരാളം സമയവും പണവും ചെലവഴിക്കേണ്ടതുമില്ല.

Most read: മഴക്കാലത്ത് മുടി കനത്തില്‍ കൊഴിയും; രക്ഷ നേടാന്‍ പരിഹാരമാര്‍ഗം ഇത്Most read: മഴക്കാലത്ത് മുടി കനത്തില്‍ കൊഴിയും; രക്ഷ നേടാന്‍ പരിഹാരമാര്‍ഗം ഇത്

പ്രകൃതിദത്തമായ പ്രതിവിധികള്‍ നമ്മുടെ ചര്‍മ്മത്തിനും മുടിക്കും എപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ മുടി മൃദുവും സില്‍ക്കിയുമാക്കി മാറ്റാനായി നിങ്ങള്‍ക്ക് ലളിതമായ ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാം. ഈ പ്രതിവിധികളോടൊപ്പം, താഴെപറയുന്ന ചില ലളിതമായ മുടി സംരക്ഷണ നുറുങ്ങുകളും പിന്തുടരുക. സില്‍ക്കി മുടി നേടുന്നതിനുള്ള മികച്ച ചില നുറുങ്ങുകള്‍ ഇതാ.

തണുത്ത വെള്ളത്തില്‍ കഴുകുക

തണുത്ത വെള്ളത്തില്‍ കഴുകുക

എപ്പോഴും തണുത്ത വെള്ളത്തില്‍ മുടി കഴുകാന്‍ ശ്രമിക്കുക. ചൂടുവെള്ളം ഓരോ മുടിയിഴയുടെയും പുറം പാളിയില്‍ മുടിയുടെ പുറംതൊലി തുറക്കുന്നു. ഇത് പരുക്കനും നരച്ചതുമായ മുടിക്ക് കാരണമാകുന്നു. തണുത്ത വെള്ളത്തില്‍ മുടി കഴുകുന്നത് ക്യൂട്ടിക്കിളുകള്‍ അടയ്ക്കുകയും മിനുസമാര്‍ന്ന മുടി ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മുടി തോര്‍ത്താന്‍ നല്ല തുണി ഉപയോഗിക്കുക

മുടി തോര്‍ത്താന്‍ നല്ല തുണി ഉപയോഗിക്കുക

നമ്മളില്‍ ഭൂരിഭാഗവും കുളിച്ച ശേഷം മുടിയില്‍ ഒരു ടവ്വല്‍ കൊണ്ട് മുടി തൊര്‍ത്തുന്നു. ഇത് വെള്ളം കളയാന്‍ വേണ്ടിയാണ്. ഇത് ചെയ്യാന്‍ പാടില്ല, കാരണം ഇത് ഘര്‍ഷണം സൃഷ്ടിക്കുകയും മുടിയുടെ പുറംതൊലി തുറക്കുകയും ചെയ്യുന്നു. തല്‍ഫലമായി, മുടി പിണയുകയും മുടി പൊട്ടുകയും ചെയ്യുന്നു. മുടി ഉണക്കാന്‍ പഴയ കോട്ടണ്‍ ടീ ഷര്‍ട്ട് എങ്ങാനും ഉപയോഗിക്കുക. മുടിയില്‍ നിന്ന് വെള്ളം ഒപ്പിയെടുക്കുക.

Most read:താടി വളര്‍ത്താന്‍ പെടാപ്പാട് പെടുന്നുവോ? ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കൂ, ഫലം ഉറപ്പ്Most read:താടി വളര്‍ത്താന്‍ പെടാപ്പാട് പെടുന്നുവോ? ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കൂ, ഫലം ഉറപ്പ്

ഹെയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുക

ഹെയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കുക

കണ്ടീഷനിംഗ് ഒഴിവാക്കരുത്, കാരണം ഇത് സില്‍ക്കി മുടി നേടുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഘട്ടമാണ്. കണ്ടീഷണറുകള്‍ മുടി പൊട്ടല്‍ കുറയ്ക്കാനും മുടി മിനുസമുള്ളതാക്കാനും സഹായിക്കുന്നു. സാധ്യമെങ്കില്‍, ആഴ്ചയിലൊരിക്കല്‍ ഡീപ് കണ്ടീഷനിംഗ് ഹെയര്‍ ട്രീറ്റ്മെന്റ് നടത്തുക. നിങ്ങളുടെ മുടി വളരെ വരണ്ടതാണെങ്കില്‍, കണ്ടീഷണര്‍ കുറച്ച് ദിവസത്തെ ഇടവേളകളില്‍ ഉപയോഗിക്കുക.

മുടി അധികം കഴുകരുത്

മുടി അധികം കഴുകരുത്

നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയില്ലെങ്കില്‍ എല്ലാ ദിവസവും മുടി ഷാംപൂ ചെയ്യരുത്. നിങ്ങളുടെ മുടിക്ക് ശരിക്കും ആവശ്യമുള്ളപ്പോള്‍ മാത്രം ഷാംപൂ ഉപയോഗിച്ച് കഴുകുക. അമിതമായി ഷാംപൂ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണകളെ ഇല്ലാതാക്കുന്നു. ഇത്തരം എണ്ണകള്‍ മുടിക്ക് തിളക്കം നല്‍കുകയും മുടിയുടെ കേടുപാടുകള്‍ തടയുകയും ചെയ്യുന്നവയാണ്. 2-3 ദിവസത്തിലൊരിക്കല്‍ മുടിയില്‍ ഷാംപൂ ഉപയോഗിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച്, നിങ്ങള്‍ക്ക് അനുയോജ്യമായ ഷാംപൂ കണ്ടെത്തുക.

Most read:രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടിMost read:രാത്രി ഈ കൂട്ട് മുടിക്ക് പുരട്ടി ഉറങ്ങൂ; നേടാം നല്ല കിടിലന്‍ മുടി

മുടി കഴുകിയശേഷം

മുടി കഴുകിയശേഷം

നിങ്ങള്‍ക്ക് മനോഹരമായ സില്‍ക്ക് മുടി ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഹെയര്‍ വാഷിനു ശേഷമുള്ള ചില നുറുങ്ങുകള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമതായി, ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് മുടി ഉണക്കരുത്. നിങ്ങളുടെ മുടി പരമാവധി വരണ്ടതാക്കാന്‍ ശ്രമിക്കുക. കൂടാതെ ദിവസവും ഹെയര്‍ സ്ട്രെയിറ്റനറുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മുടി നനഞ്ഞാല്‍ ചീകരുത്. മുടി ഉണങ്ങിത്തുടങ്ങിക്കഴിഞ്ഞാല്‍, വിശാലമായ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മുടി ചീകുക. നിങ്ങളുടെ മുടി നനഞ്ഞിരിക്കുമ്പോള്‍ ഒരിക്കലും ബ്രഷ് ഉപയോഗിക്കരുത്, അത് പൂര്‍ണ്ണമായും ഉണങ്ങുന്നത് വരെ കാത്തിരിക്കുക.

ഇടയ്ക്കിടെ മുടി ട്രിം ചെയ്യുക

ഇടയ്ക്കിടെ മുടി ട്രിം ചെയ്യുക

ഓരോ 6-8 ആഴ്ചയിലും നിങ്ങളുടെ മുടി ട്രിം ചെയ്യുക. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയാനും മുടിയുടെ തണ്ടുകളിലെ കേടുപാടുകള്‍ ഒഴിവാക്കാനും മുടിയുടെ ഭംഗി കൂട്ടാനും സഹായിക്കും. സില്‍ക്കി മുടി ലഭിക്കാന്‍ ചില ലളിതമായ നുറുങ്ങുകള്‍ ഇവയാണ്. ഇവയ്ക്കൊപ്പം, സമീകൃതാഹാരം കഴിക്കാനും നിങ്ങളുടെ മുടിയുടെ തരം അനുസരിച്ച് ശരിയായ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

Most read:ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍Most read:ചര്‍മ്മം വാടിയപോലെയാണോ എപ്പോഴും? പരിഹാരമുണ്ട് ഈ കൂട്ടുകളില്‍

English summary

Ways To Get Silky Hair Naturally At Home in Malayalam

You can use these simple home remedies to get back your soft and silky hair. Take a look.
Story first published: Friday, September 9, 2022, 11:12 [IST]
X
Desktop Bottom Promotion