Just In
- 4 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല് വര്ദ്ധിപ്പിക്കും
- 5 hrs ago
ആമസോണില് ഉഗ്രന് ഓഫറില് ഹെല്ത്ത് പ്രോഡക്റ്റ്സ്
- 6 hrs ago
ഓണസദ്യക്ക് രുചിയേകാന് ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
- 7 hrs ago
കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്
Don't Miss
- News
'ഇത് വെറുതെ വിടാന് ഉദ്ദേശിക്കുന്നില്ല, എന്തൊക്കെ സംഭവിച്ചാലും ശരി'; അതിജീവിതയുടെ വാക്കുകളെന്ന് ഭാഗ്യലക്ഷ്മി
- Movies
'ഒരുപക്ഷേ ഞാൻ നല്ലൊരു നടി ആയിരിക്കില്ല'; അവാർഡ് ലഭിക്കാത്തതിലെ വിഷമം പങ്കുവച്ച് ശിൽപ ഷെട്ടി പറഞ്ഞത്
- Sports
IND vs ZIM: ഓപ്പണിങ്ങിലെ ഒരേയൊരു 'ഗബ്ബാര്', എലൈറ്റ് ക്ലബ്ബിലേക്ക്, കോലിയേയും മറികടന്നു
- Finance
'വിജയ് മല്യമാർ' പെരുകുന്നു; പണമുണ്ടായിട്ടും വായ്പ തിരിച്ചടയ്ക്കാത്തവരിൽ വർധന; പട്ടികയിൽ പുതിയ വിരുതന്മാർ
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
- Travel
യാത്രകളില് പണം ലാഭിക്കാം.. സന്തോഷങ്ങള് 'കോംപ്രമൈസ്' ചെയ്യാതെ തന്നെ...ഇഷ്ടംപോലെ വഴികള്!!
മുടി വളരാനും താരനകറ്റാനും മുടിക്ക് ഗ്ലിസറിന് ഉപയോഗം ഇങ്ങനെ
സൗന്ദര്യ സംരക്ഷണ ഉല്പ്പന്നങ്ങളില് ഉപയോഗിക്കുന്ന മികച്ച ഘടകമാണ് ഗ്ലിസറിന്. ഷാംപൂകള്, കണ്ടീഷണറുകള്, സോപ്പുകള്, ബോഡി ലോഷനുകള് മുതലായവയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. അന്തരീക്ഷത്തില് നിന്ന് ഈര്പ്പം വലിച്ചെടുക്കാനും അത് മുടിയില് നിലനിര്ത്താനും ഗ്ലിസറിന് സഹായിക്കുന്നു.
ഗ്ലിസറിന് തലയോട്ടിയെ ഈര്പ്പമുള്ളതാക്കുകയും ആരോഗ്യമുള്ള മുടിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വരണ്ടതും ചൊറിച്ചിലുള്ളതുമായ തലയോട്ടിക്ക് ഇത് വിലപ്പെട്ടതാണ്. ചുരുണ്ട, കട്ടിയുള്ള മുടി എന്നിവയുള്പ്പെടെ എല്ലാ മുടിത്തരങ്ങള്ക്കും ഗ്ലിസറിന് അനുയോജ്യമാണ്. മുടിയുടെ പ്രശ്നങ്ങള് പരിഹരിച്ച് നല്ല മുടി വളര്ത്താനായി ഗ്ലിസറിന് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാന് ലേഖനം വായിക്കൂ.

മുടിക്ക് ഗ്ലിസറിന് നല്കുന്ന ഫലങ്ങള്
ഈര്പ്പം നിലനിര്ത്തുന്നു - ചര്മ്മത്തെപ്പോലെ മുടിക്കും ഈര്പ്പം ആവശ്യമാണ്. ഗ്ലിസറിന് മുടിയെയും തലയോട്ടിയെയും ജലാംശത്തോടെ നിലനിര്ത്തുന്നു. അന്തരീക്ഷത്തില് നിന്ന് ഈര്പ്പം മുടിയിലേക്ക് വലിച്ചെടുക്കുന്നതിലൂടെ ഇത് മുടി മൃദുവാക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു.
മുടിയുടെ നീളം മെച്ചപ്പെടുത്തുന്നു - ഗ്ലിസറിന് മുടിക്ക് വേണ്ടത്ര ജലാംശം നല്കുന്നതിനാല്, ഇത് പൊട്ടുന്നത് തടയുകയും മുടി നീളം കൂട്ടുകയും ചെയ്യും.

മുടിക്ക് ഗ്ലിസറിന് നല്കുന്ന ഫലങ്ങള്
തലയോട്ടിയിലെ ചൊറിച്ചില് തടയുന്നു - ഗ്ലിസറിന് പതിവായി ഉപയോഗിക്കുന്നത് തലയോട്ടിയിലെ വരള്ച്ചയും ചൊറിച്ചിലും തടയും.
താരന് തടയുന്നു- മിക്കവര്ക്കും താരന് ഒരു സാധാരണ പ്രശ്നമാണ്. താരന് അകറ്റാനായി നിങ്ങള്ക്ക് ഗ്ലിസറിന് ഹെയര് മാസ്ക് ഉപയോഗിക്കാം.
അറ്റം പിളരുന്നത് തടയുന്നു - ഗ്ലിസറിന് അടിസ്ഥാനമാക്കിയുള്ള ഹെയര് സ്പ്രേ ദിവസവും ഉപയോഗിക്കുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാനുള്ള മികച്ച വഴിയാണ്. മുടിയുടെ പോഷണത്തിനായി ഹെയര് വാഷിനു ശേഷം ഗ്ലിസറിന് ഹെയര് സ്പ്രേ ഉപയോഗിക്കുക.
Most
read:അസഹ്യമായ
ചൊറിച്ചിലുണ്ടാക്കുന്ന
വട്ടച്ചൊറി;
ഈ
വീട്ടുവൈദ്യമാണ്
പരിഹാരം

ഗ്ലിസറിന് ഹെയര് സ്പ്രേ
ഈ ഹെയര് സ്പ്രേ ഉണ്ടാക്കാന് നിങ്ങള്ക്ക് ഒരു സ്പ്രേ ബോട്ടില്, വെള്ളം, റോസ് വാട്ടര്, അവശ്യ എണ്ണ, ഗ്ലിസറിന് എന്നിവ ആവശ്യമാണ്. കണ്ടെയ്നറിന്റെ 1/4 ഭാഗം വെള്ളം നിറയ്ക്കുക, 1/2 കപ്പ് റോസ് വാട്ടര് ചേര്ക്കുക, 2-3 തുള്ളി അവശ്യ എണ്ണ ചേര്ക്കുക, 2 ടേബിള്സ്പൂണ് ഗ്ലിസറിന് ചേര്ത്ത് നന്നായി കുലുക്കുക. മുടി നനച്ച് ഇത് നിങ്ങളുടെ മുടിയില് പ്രോയോഗിച്ച് മുടി ചീകുക. ഇത് ചെയ്യുന്നതിലൂടെ വരണ്ടതും പൊട്ടുന്നതുമായ മുടിക്ക് പോഷണം ലഭിക്കും. എണ്ണമയമുള്ള തലയോട്ടി ആണെങ്കില് മുടിയുടെ നീളത്തിലും അറ്റത്തും മാത്രം ഇത് ഉപയോഗിക്കുക.

ഗ്ലിസറിന്, മുട്ട ഹെയര് മാസ്ക്
ഇതിന് നിങ്ങള്ക്ക് ഒരു മുട്ടയും 1 ടേബിള് സ്പൂണ് തേനും ഒരു ടേബിള് സ്പൂണ് ഗ്ലിസറിനും ആവശ്യമാണ്. എല്ലാ ചേരുവകളും മിക്സ് ചെയ്ത് ഒരു ഹെയര് ബ്രഷ് ഉപയോഗിച്ച് മുടിയില് തുല്യമായി പുരട്ടുക. 30 മിനിറ്റിനു ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി നന്നായി കഴുകുക.
Most
read:മഴക്കാലത്ത്
ചര്മ്മപ്രശ്നം
വരുന്നത്
പെട്ടെന്ന്;
കരുതിയിരിക്കണം
ഈ
ചര്മ്മരോഗങ്ങളെ

കണ്ടീഷണറില് ഗ്ലിസറിന് ചേര്ക്കുക
100 മില്ലി കണ്ടീഷണര് കുപ്പിയില് 20 മില്ലി ഗ്ലിസറിന് ചേര്ക്കുക. കുപ്പി നന്നായി കുലുക്കി ഇളക്കുക. മുടിക്ക് പതിവുപോലെ കണ്ടീഷണര് ഉപയോഗിക്കുക. മുടിക്ക് ഫലപ്രദമായി ജലാംശം നല്കുന്നതിന് എല്ലായ്പ്പോഴും കുറഞ്ഞത് 3-4 മിനിറ്റെങ്കിലും കാത്തിരുന്നശേഷം കണ്ടീഷണര് കഴുകിക്കളയുക.

ഗ്ലിസറിന്, തേന് മാസ്ക്
തേനും ഗ്ലിസറിനും തുല്യ അളവില് മിക്സ് ചെയ്യുക. ഒരു ഹെയര് ബ്രഷ് ഉപയോഗിച്ച് മുടിക്ക് തുല്യമായി പ്രയോഗിക്കുക. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മൃദുവായ മിനുസമാര്ന്ന മുടി നിങ്ങള്ക്ക് നേടാന് സാധിക്കും.
Most
read:മഴക്കാലത്ത്
മുടിയുടെ
മുഷിച്ചില്
മാറ്റാനും
തിളക്കം
നല്കാനും
ഈ
ഹെയര്
മാസ്ക്

കറ്റാര് വാഴ, ഗ്ലിസറിന്
നിങ്ങളുടെ മുടി ചികിത്സിക്കാന് ഗ്ലിസറിന് ഉപയോഗിക്കുന്നതിനുള്ള മറ്റൊരു മാര്ഗമാണിത്. ഒരു ടേബിള്സ്പൂണ് ഗ്ലിസറിന് 2 ടേബിള്സ്പൂണ് കറ്റാര് വാഴ ജെല്ലുമായി കലര്ത്തി 3-4 മിനിറ്റ് തലയോട്ടിയില് മൃദുവായി മസാജ് ചെയ്യുക. ചെറുചൂടുള്ള വെള്ളത്തില് കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത്, മുടി കൊഴിയുന്നത് തടയുകയും മുടിയുടെ അളവ് വര്ദ്ധിപ്പിക്കുകയും ചെയ്യും.

ആവണക്കെണ്ണയും ഗ്ലിസറിനും
ആവണക്കെണ്ണയുടെയും ഗ്ലിസറിന്റെയും പോഷകഗുണങ്ങളുള്ള ഈ മാസ്ക് നിങ്ങളുടെ മുടിയെ മൃദുലമാക്കുകയും നനവുള്ളതാക്കുകയും ചെയ്യും. 5 ടേബിള്സ്പൂണ് വീതം ഗ്ലിസറിന്, കാസ്റ്റര് ഓയില് എന്നിവ എടുത്ത് നന്നായി ഇളക്കുക. മുടിക്ക് നീളത്തില് ഇത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
Most
read:മുടി
പ്രശ്നങ്ങള്
പരിഹാരം;
വീട്ടിലാക്കാം
പ്രകൃതിദത്ത
ഷാംപൂ,
ഉപയോഗം
ഇങ്ങനെ

റോസ്മേരി ഓയിലും ഗ്ലിസറിനും
മുടി വളരാനും മുടി കൊഴിച്ചില് തടയാനും ഇത് സ്വാഭാവികമായ ഒരു മാര്ഗമാണ്. 2 കപ്പ് വെള്ളം എടുക്കുക, കുറച്ച് തുള്ളി റോസ്മേരി അവശ്യ എണ്ണയും 2 ടീസ്പൂണ് ഗ്ലിസറിനും ചേര്ക്കുക. ഒരു സ്പ്രിറ്റ്സര് ബോട്ടിലിലേക്ക് മാറ്റി ഇത് തലയോട്ടിയില് മുഴുവന് പുരട്ടുക. വീതിയേറിയ പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മുടി ചീകുക. ഒരു മണിക്കൂര് കഴിഞ്ഞ് ഷാംപൂ ഉപയോഗിക്കാതെ മുടി കഴുകുക. മുടി വളര്ച്ച ത്വരിതപ്പെടുത്തുന്നതിന് ആഴ്ചയില് രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുക.

ഗ്ലിസറിന്, തേന്, മുട്ട, ആവണക്കെണ്ണ, വെളിച്ചെണ്ണ, ഒലിവ് ഓയില് മാസ്ക്
വരണ്ടതും കേടായതുമായ മുടിക്ക് പോഷണം നല്കുന്ന ഒരു ഹെയര് മാസ്കാണിത്. 2 ടേബിള്സ്പൂണ് ആവണക്കെണ്ണ, 2 ടേബിള്സ്പൂണ് വെളിച്ചെണ്ണ, 1 ടീസ്പൂണ് ഗ്ലിസറിന്, 1 മുട്ട, 1 ടീസ്പൂണ് തേന് എന്നിവ യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും പുരട്ടുക. ഒരു മണിക്കൂര് വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകുക.
Most
read:മുടി
നല്ല
കരുത്തോടെ
വളരും;
പെപ്പര്മിന്റ്
ഓയില്
ഈ
വിധം
പുരട്ടണം