Just In
Don't Miss
- Automobiles
ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്സ് ഗൂർഖ വിപണിയിലേക്ക്
- Finance
സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേയ്ക്ക്, ബാങ്ക്, മെറ്റൽ ഓഹരികൾക്ക് ഇടിവ്
- News
പിസി ചാക്കോയും ഇടത് സ്വതന്ത്രനായേക്കും, സിപിഎം ലക്ഷ്യം ഇങ്ങനെ, കോണ്ഗ്രസില് കൂറുമാറ്റം!!
- Movies
സിനിമ കുറച്ച് സീരിയസ്സായി ചിന്തിച്ച് തുടങ്ങിയപ്പോഴേയ്ക്കും അത് കൈയ്യിൽ നിന്ന് പോയി, തുറന്നുപറഞ്ഞ് രാധിക
- Travel
സിക്കിം ഒരുക്കിയിരിക്കുന്ന കാഴ്ചകള് അതിശയിപ്പിക്കുന്നത്.. കാണാം, അറിയാം!!
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന് ഹീറോസ് മടങ്ങിയെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുടി തഴച്ചു വളരും; ഈ വിറ്റാമിനുകള് മതി
എത്ര ശ്രമിച്ചിട്ടും നിങ്ങള്ക്ക് നിങ്ങളുടെ മുടിയെ വേണ്ടപോലെ ഭംഗിയാക്കാന് സാധിക്കുന്നില്ലേ? ബ്യൂട്ടി പാര്ലറുകള്, കേശ സൗന്ദര്യവര്ധകങ്ങള് എന്നിവ ഉപയോഗിച്ചിട്ടും മുടിക്ക് ഒരു മാറ്റവുമില്ലേ? ഇത്തരം പ്രശ്നം ഇപ്പോള് നമ്മുടെ രാജ്യത്തെ മിക്ക സ്ത്രീകളും നേരിടുന്നതാണ്. എന്നാല് അവര് മനസ്സിലാക്കാന് പരാജയപ്പെട്ട ഒരു കാര്യം എന്തെന്നാല് മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്ക്, ഓരോരുത്തരുടെയും ഭക്ഷണവും ജീവിതശൈലിയും വളരെയധികം ഉത്തരവാദികളാകുന്നു എന്നതാണ്.
Most read: മുടി കൊഴിയില്ല; വീട്ടിലാക്കാം നെല്ലിക്ക ഓയില്
വിറ്റാമിനുകള് നമ്മുടെ ആരോഗ്യത്തില് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്നത്തെ തിരക്കേറിയ കാലത്ത് പലരും ഭക്ഷണം ഉപേക്ഷിക്കുന്നു അല്ലെങ്കില് ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങള് തിരഞ്ഞെടുക്കുന്നു. പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ഭക്ഷണത്തില് അപൂര്വമായി മാത്രമേ ചേര്ക്കാറുള്ളൂ. ഇത് വിറ്റാമിന് കുറവുകളുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളിലേക്ക് നയിക്കുന്നു, ഇത് ചര്മ്മത്തെയും മുടിയെയും ബാധിക്കുന്നു. മുടി കൊഴിച്ചില് അല്ലെങ്കില് കഷണ്ടി, മുടി പൊട്ടല് തുടങ്ങിയ കേശസംബന്ധമായ മറ്റു പ്രശ്നങ്ങള്ക്കും കാരണമാകുന്നു. മുടിയുടെ പുഷ്ടിക്ക് അവശ്യം വേണ്ട വിറ്റാമിനുകള് ഏതൊക്കെയെന്നും അവയുടെ ഉറവിടങ്ങള് ഏതൊക്കെയെന്നും ഈ ലേഖനത്തിലൂടെ വായിക്കാം.

മുടിക്ക് എന്തിന് വിറ്റാമിന്
ആവശ്യത്തിന് കലോറി, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്, വിറ്റാമിന് എന്നിവ ആരോഗ്യമുള്ള മുടിക്ക് പ്രധാനമാണ്. മുടിക്ക് പ്രധാനമായ വിറ്റാമിനുകളില് വിറ്റാമിന് എ, ഇ, ഡി എന്നിവ ഉള്പ്പെടുന്നു. ബയോട്ടിന് പോലുള്ള വിറ്റാമിനുകള് ഗ്ലൂക്കോസ് ഉല്പാദിപ്പിക്കാനും പ്രോട്ടീനുകളെ അമിനോ ആസിഡുകളായി വിഘടിപ്പിക്കാനും സഹായിക്കുന്നു. മുടിയില് തന്നെ ഒരുതരം പ്രോട്ടീനായ കെരാറ്റിന് അടങ്ങിയിരിക്കുന്നതിനാല് ആരോഗ്യകരമായ ഗുണങ്ങള് നല്കാന് വിറ്റാമിനുകള് സഹായിക്കുന്നു. സപ്ലിമെന്റുകളെ ആശ്രയിച്ച് ദിവസേന പഴങ്ങള്, പച്ചക്കറികള്, മറ്റു ഭക്ഷണങ്ങള് എന്നിവ തിരഞ്ഞെടുക്കുക. മുടിയുടെ മികച്ച വളര്ച്ചയ്ക്ക് നിങ്ങള് കഴിക്കേണ്ട അഞ്ച് വിറ്റാമിനുകള് നോക്കാം.

ബയോട്ടിന്
കൂടുതല് ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവര് ഒരിക്കലും മറക്കാന് പാടില്ലാത്തതാണ് ബയോട്ടിന്. വേഗത്തില് മുടി വളരുന്നതിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന അനുബന്ധങ്ങളില് ഒന്നാണ് ഇത്. ബയോട്ടിന് ഒരു ബി വിറ്റാമിനാണ്, ഇത് മുടി ആരോഗ്യകരമായി നിലനിര്ത്തുന്നതില് പ്രധാന പങ്ക് വഹിക്കുന്നു. മിക്ക ആളുകള്ക്കും ദിവസവും കഴിക്കുന്ന ഭക്ഷണത്തില് നിന്ന് നല്ല അളവില് ബയോട്ടിന് ലഭിക്കുമെങ്കിലും ഇത് വെള്ളത്തില് ലയിക്കുന്ന വിറ്റാമിനാണ്. പല ഹെയര് കെയര് ഉല്പ്പന്നങ്ങളിലും ഇപ്പോള് ബയോട്ടിന് അടങ്ങിയിട്ടുണ്ട്.
* ബയോട്ടിന്റെ ഭക്ഷ്യ സ്രോതസ്സുകള്: കൂണ്, അവോക്കാഡോ, മുട്ട, സാല്മണ്, ധാന്യങ്ങള്, സോയാബീന്, നട്സ് തുടങ്ങിയവ

വിറ്റാമിന് എ
ശരിയായ സെല് വളര്ച്ചയ്ക്ക് ആവശ്യമായ മറ്റൊരു വിറ്റാമിനാണ് വിറ്റാമിന് എ. സെബം(തലയോട്ടിയിലെ എണ്ണ) ഉത്പാദിപ്പിക്കാന് ഇത് സഹായിക്കുന്നു. മുടി വരളുന്നതും പൊട്ടുന്നതും തടയാന് വിറ്റാമിന് എ സഹായിക്കുന്നു. വിറ്റാമിന് എ നിങ്ങളുടെ തലമുടിയിലെ ഫ്രീ റാഡിക്കലുകളുമായി പോരാടുന്നു. ആരോഗ്യമുള്ള മുടിക്ക് വിറ്റാമിന് എ അത്യാവശ്യമാണെങ്കിലും അമിതമാകാതിരിക്കണം. കാരണം ഇത് വളരെയധികം വിഷാംശം ഉണ്ടാക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്തേക്കാം.
* വിറ്റാമിന് എ ഭക്ഷണ സ്രോതസ്സുകള്: പീച്ച്, കാരറ്റ്, ചീര, ഇലക്കറികള്, പാല്, മുട്ട, പാലുല്പന്നങ്ങള് മുതലായവ.
Most read: സ്ഥിരമായി ഹെയര് ജെല് ഉപയോഗിക്കുന്നവരോ നിങ്ങള്?

വിറ്റാമിന് ഇ
ടിഷ്യു നന്നാക്കുകയും നിര്മ്മിക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്സിഡന്റാണ് വിറ്റാമിന് ഇ. മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണിത്. നിങ്ങളുടെ തലയോട്ടിയില് വിറ്റാമിന് ഇ പ്രയോഗിക്കുമ്പോള് വീക്കം കുറയ്ക്കുകയും രക്തചംക്രമണം വര്ദ്ധിപ്പിക്കുകയും ഓക്സിജന് വിതരണം വര്ദ്ധിപ്പിക്കുകയും കേടായ മുടിവേരുകള് നന്നാക്കുകയും ചെയ്യുന്നു.
* വിറ്റാമിന് ഇ ഭക്ഷണ സ്രോതസ്സുകള്: ബദാം, വിത്തുകള്, അവോക്കാഡോ, ബ്രൊക്കോളി, ചീര തുടങ്ങിയവ.

വിറ്റാമിന് സി
വിറ്റാമിന് സി നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നു. ഇടയ്ക്കിടെയുള്ള ജലദോഷങ്ങളില് നിന്നും മറ്റ് അണുബാധകളില് നിന്നും സംരക്ഷിക്കുന്നു. മുടിയെ ശക്തിപ്പെടുത്താന് വിറ്റാമിന് സി സഹായിക്കുമെന്നത് മിക്കവര്ക്കും അജ്ഞാതമായ അറിവായിരിക്കും. ആരോഗ്യമുള്ള മുടി, ചര്മ്മം, നഖങ്ങള് എന്നിവയ്ക്കുള്ള സുപ്രധാന പ്രോട്ടീനായ കൊളാജന് സൃഷ്ടിക്കാനും ഉത്പാദിപ്പിക്കാനും വിറ്റാമിന് സി ശരീരത്തെ സഹായിക്കുന്നു. ബ്രിട്ടീഷ് ജേണല് ഓഫ് ഡെര്മറ്റോളജിയില് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില് വിറ്റാമിന് സി ശരീരത്തിലെ ടിഷ്യുകളെ തകര്ക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടുന്ന ആന്റിഓക്സിഡന്റായും കണക്കാക്കപ്പെടുന്നു.
* വിറ്റാമിന് സി ഭക്ഷണ സ്രോതസ്സുകള്: ഓറഞ്ച്, കാലെ, ബ്രസെല്സ് മുളകള്, ബ്രൊക്കോളി, സ്ട്രോബെറി, മുന്തിരി, കിവി.

വിറ്റാമിന് ഡി
ശരീരത്തില് നിങ്ങള്ക്ക് വിറ്റാമിന് ഡി അളവ് വര്ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്ഗം സൂര്യപ്രകാശം ഏല്ക്കുക എന്നതാണ്. 15-20 മിനിറ്റ് വെയില് കൊള്ളുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിന് ഡി നേടുന്നു. വേനല്ക്കാലത്ത് ഇത് പ്രശ്നകരമല്ലെങ്കിലും, ശൈത്യകാലത്ത് നിങ്ങള്ക്ക് വേണ്ടത്ര സൂര്യപ്രകാശം നേടാന് കഴിയില്ല. ഭക്ഷണ സ്രോതസ്സുകളില് നിങ്ങളുടെ വിറ്റാമിന് ഡി അളവ് വര്ദ്ധിപ്പിക്കുന്നതിന് വിറ്റാമിന് ഡി അടങ്ങിയ ഭക്ഷണങ്ങള് കഴിക്കാവുന്നതാണ്.
* വിറ്റാമിന് ഡി ഭക്ഷണ സ്രോതസ്സുകള്: അയല, ഈല്, സാല്മണ്, വൈറ്റ്ഫിഷ്, വാള്ഫിഷ്, കൂണ്, ധാന്യങ്ങള് എന്നിവ.

ഇരുമ്പ്
ചുവന്ന രക്താണുക്കള് നിങ്ങളുടെ കോശങ്ങളിലേക്ക് ഓക്സിജന് എത്തിക്കാന് ഇരുമ്പ് സഹായിക്കുന്നു. മുടിയുടെ വളര്ച്ച ഉള്പ്പെടെ നിരവധി ശാരീരിക പ്രവര്ത്തനങ്ങള്ക്ക് ഇരുമ്പ് ഒരു പ്രധാന ധാതുവായി മാറുന്നു. വിളര്ച്ചയ്ക്ക് കാരണമാകുന്ന ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിനും ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ചും സ്ത്രീകളില് ഇത് സാധാരണമാണ്. ഇരുമ്പ് കൂടുതലുള്ള ഭക്ഷണങ്ങളില് മുട്ട, ചുവന്ന മാംസം, ചീര, പയറ് എന്നിവ ഉള്പ്പെടുന്നു.
Most read: മുടി വളരും, താരനകലും; തേങ്ങാവെള്ളം ഇങ്ങനെ

സിങ്ക്
മുടിയുടെ ടിഷ്യു വളര്ച്ചയില് സിങ്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫോളിക്കിളുകള്ക്ക് ചുറ്റുമുള്ള എണ്ണ ഗ്രന്ഥികള് ശരിയായി പ്രവര്ത്തിക്കാനും ഇത് സഹായിക്കുന്നു. സിങ്കിന്റെ അഭാവത്തിലുണ്ടാകുന്ന ഒരു സാധാരണ ലക്ഷണമാണ് മുടി കൊഴിച്ചില്. സിങ്ക് കൂടുതലായി നല്കിയാലും മുടി കൊഴിച്ചിലിന് കാരണമാകുന്നതാണ്. മാംസം, ചീര, മത്തങ്ങ വിത്തുകള്, പയറ് എന്നിവ സിങ്ക് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളാണ്.