Just In
- 4 hrs ago
പതിയേ ഓര്മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്
- 4 hrs ago
സ്ത്രീ പാദലക്ഷണങ്ങള് ഇപ്രകാരമെങ്കില് ലക്ഷ്മി ദേവി കനിഞ്ഞനുഗ്രഹിച്ചവര്
- 5 hrs ago
ഗ്രഹനില അനുകൂലം, വരുമാനവും സമ്പത്തും ഇരട്ടിക്കും; ഫെബ്രുവരിയില് ഭാഗ്യം തിളങ്ങുന്ന 7 രാശിക്കാര്
- 7 hrs ago
പപ്പായ തൈര് മാസ്കില് പോവാത്ത ചുളിവില്ല മാറാത്ത നരയില്ല: ആദ്യ ഉപയോഗം ഞെട്ടിക്കും
Don't Miss
- Travel
പച്ചപ്പും ഹരിതാഭയും തേടി പോകാം, നിരാശപ്പെടുത്തില്ല ഈ സ്ഥലങ്ങൾ.. ഉറപ്പ്!
- News
ഇത് ലോക മഹാഭാഗ്യം, എടുത്തത് ഒന്നല്ല അഞ്ച് ലോട്ടറികള്; വെയര്ഹൗസ് ജീവനക്കാരന് അടിച്ചത് ലക്ഷങ്ങള്
- Movies
'എങ്ങനെയെങ്കിലും കല്യാണം കഴിച്ചാൽ മതിയെന്ന ചിന്തയായിരുന്നു സംയുക്തയ്ക്ക്, മണിരത്നം സിനിമയും ഉപേക്ഷിച്ചു'; ബിജു
- Sports
ഐസിസി ഏകദിന ടീം ഓഫ് ദി ഇയര്- ഇവര് എവിടെ? ഇന്ത്യന് താരമടക്കം 3 പേരെ തഴഞ്ഞു!
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Finance
ഉയര്ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല് ഫണ്ടുകളില് നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
മുടി വളര്ത്തുന്ന മാജിക് എണ്ണ: ആഴ്ചയില് മൂന്ന് തവണ
കേശസൗന്ദര്യം പലപ്പോഴും പലര്ക്കും ആത്മവിശ്വാസത്തിന്റെ കൂടി ഒരുഭാഗമാണ്. നീളമുള്ള മുടിയില്ലെങ്കില് പോലും ഉള്ള മുടി ആരോഗ്യത്തോടെ പരിപാലിക്കുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നതും. എന്നാല് ഈ അവസ്ഥയില് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി നാം എന്തൊക്കെ കാര്യങ്ങള് മുടിയില് ഉപയോഗിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെ ഉപയോഗിക്കരുത് എന്നുള്ളതും ശ്രദ്ധിക്കണം. എന്നാല് മുടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് മുടിയില് പ്രയോഗിക്കാവുന്നതാണ്. ഇതില് വരുന്നതാണ് എള്ളെണ്ണ.
വെളിച്ചെണ്ണയും ആവണക്കെണ്ണയും ഉപയോഗിക്കുന്നത് എന്തുകൊണ്ടും മുടി വളരാന് സഹായിക്കും എന്നുള്ളതാണ് സത്യം. എന്നാല് ഇവ രണ്ടും അല്ലാതെ മുടിയുടെ ആരോഗ്യത്തിനും കരുത്തിനും വേണ്ടി നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ കരുത്ത് വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കം വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നതിന് പകരം ആഴ്ചയില് മൂന്ന് തവണ ഉപയോഗിക്കാന് ശ്രമിച്ച് നോക്കാം. ഇത് എന്തൊക്കെ മാറ്റങ്ങള് മുടിയില് ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാം.

എള്ളെണ്ണ ഉപയോഗിക്കുന്നത്?
മുടിക്ക് ഗുണം ചെയ്യുന്ന അവശ്യ ഫാറ്റി ആസിഡുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ് എള്ളെണ്ണ എന്നതില് തര്ക്കമില്ല. എള്ളെണ്ണയില് ആന്റി ബാക്ടീരിയല്, ആന്റി ഫംഗല്, ആന്റി-ഇന്ഫ്ലമേറ്ററി ഗുണങ്ങള് ധാരാളം ഉണ്ട്. ഇത് മുടിയുടേയും തലയോട്ടിയുടേയും ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിനും മുടിക്ക് കരുത്തും തിളക്കവും നല്കുന്നതിനും സഹായിക്കുന്നുണ്ട്. എള്ളെണ്ണയില് വിറ്റാമിനുകള് ബി, ഇ, മഗ്നീഷ്യം, കാല്സ്യം, ഫോസ്ഫറസ്, പ്രോട്ടീന് തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വേരുകള്ക്ക് കരുത്ത് പകരുന്നതിനും സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് എള്ളെണ്ണയുടെ ഗുണങ്ങള് എന്ന് നോക്കാം.

മുടി വളര്ച്ചക്ക് മികച്ചത്
മുടി വളര്ച്ചയുടെ കാര്യത്തില് ടെന്ഷനടിക്കുന്നവര്ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും എള്ളെണ്ണ. കാരണം ഇതില് ഒമേഗ-3, ഒമേഗ-6 തുടങ്ങിയ പോളിഅണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള് ധാരാളമുണ്ട്. ഇതിലുള്ളഫാറ്റി ആസിഡുകള് മുടി വളര്ച്ചയെ സഹായിക്കുന്നതോടൊപ്പം തന്നെ മുടിക്ക് കരുത്തും നല്കുന്നുണ്ട്. മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് ഇതിന്റെ ഫാറ്റി ആസിഡുകള് സഹായിക്കുന്നു. ഇത് കൂടാതെ എള്ളെണ്ണ നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണത്തിനും മുടിയുടെ വളര്ച്ചക്കും സഹായിക്കുന്നുണ്ട്. എള്ളെണ്ണയില് ഉള്ള ഗുണങ്ങള് നിങ്ങളുടെ തലയില് ആഴത്തില് ഇറങ്ങിച്ചെന്ന് ഗുണങ്ങള് നല്കുന്നു.

താരന് പരിഹാരം
മുടി നശിക്കുന്നതിനും കൊഴിയുന്നതിനും കാരണമാകുന്നവയില് വെല്ലുവിളി ഉയര്ത്തുന്നതാണ് എന്തുകൊണ്ടും താരന്. താരനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ സ്ഥിരം ഉപയോഗിച്ചാലും കുഴപ്പമില്ല. ഇതില് ധാരാളം ആന്റിമൈക്രോബയല് ഗുണങ്ങള് അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് എള്ളെണ്ണ തലയോട്ടിയില് മസാജ് ചെയ്യുന്നതിലൂടെ ഇത് താരനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നാല് ഇത് ചെയ്യുന്നതിന് മുന്പ് സൗന്ദര്യ സംരക്ഷണ വിദഗ്ധനോട് ചോദിക്കേണ്ടതാണ്. ഇത് കൂടാതെ തലയോട്ടി മോയസ്ചുറൈസ് ചെയ്യുന്നതിനും സഹായിക്കുന്നുണ്ട് എള്ളെണ്ണ.

വരള്ച്ചയെ പ്രതിരോധിക്കാം
താരന് വര്ദ്ധിക്കുന്നതിന്റെ പ്രധാന കാരണം പലപ്പോഴും തലയോട്ടി വരളുന്നതാണ്. എന്നാല് അതിന് പരിഹാരം കാണുന്നതിനും മുടിയിഴകളെ മിനുസപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഈ ഹെയര് ഓയിലിലെ ഫാറ്റി ആസിഡുകള് തലയോട്ടിയിലെ രള്ച്ചയെ ചെറുക്കാന് സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഈ എണ്ണ മുടിയുടെ വേരികളില് ആഴത്തില് ഇറങ്ങിച്ചെന്ന് മുടിക്ക് കരുത്തും ആരോഗ്യവും പ്രദാനം ചെയ്യുന്നുണ്ട്. ആഴ്ചയില് മൂന്ന് തവണ ഇത് മുടിയില് തേച്ച് നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് തലയോട്ടിയിലെ വരള്ച്ചക്ക് പരിഹാരം കാണുന്നതിനും മുടി വളരുന്നതിനും സഹായിക്കുന്നുണ്ട്.

അകാല നരയെ പ്രതിരോധിക്കുന്നു
അകാല നരയെന്ന പ്രശ്നം പലരുടേയും ആത്മവിശ്വാസത്തെ തടയിടുന്നതാണ്. എന്നാല് ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ ശീലമാക്കാവുന്നതാണ്. ഇത് അകാല നരയെ തടയുന്നതോടൊപ്പം വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടിയുടെ കരുത്തും വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മുടി കറുപ്പിച്ച് മുടി വേരോടെ ഉറപ്പിച്ച് നിര്ത്താന് സഹായിക്കുന്നുണ്ട്. എണ്ണയുടെ സ്ഥിര ഉപയോഗം നിങ്ങളുടെ മുടി കറുപ്പിക്കുന്നതോടൊപ്പം തന്നെ ഇതിലെ ആന്റി ഓക്സിഡന്റുകള് മികച്ച ഗുണങ്ങളും നല്കുന്നു.
കണ്പീലിയിലെ
അരിമ്പാറ
നിസ്സാരമല്ല:
കളയും
മുന്പ്
അറിയണം
ഇക്കാര്യം
ഇരട്ടത്താടി
നീക്കാം
ചുളിവകറ്റാം
ഈ
യോഗയിലൂടെ

സൂര്യപ്രകാശത്തില് നിന്ന് സംരക്ഷിക്കാം
മുടിയുടെ ആരോഗ്യത്തിന് ഹാനീകരമാണ് എപ്പോഴും അള്ട്രാവയലറ്റ് രശ്മികള്. ഇത് മുടിയെ നശിപ്പിക്കുകയും മുടിയുടെ വേരുകള്ക്ക് വരെ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എള്ളെണ്ണ മുടിയെ പക്ഷേ ഈ പ്രശ്നങ്ങളില് നിന്നെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. എള്ളെണ്ണ ഒരു പ്രകൃതിദത്ത ഏജന്റാണ്. ഇത് അള്ട്രാവയലറ്റ് രശ്മികളുടെ 30 ശതമാനം വരെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദീര്ഘനേരം വെയില് കൊള്ളുന്നതിലൂടെ നഷ്ടപ്പെടുന്ന മുടിയുടെ തിളക്കം വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ തലയില് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് കൂടാതെ മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങളില് നിന്ന് മുടിയെ സംരക്ഷിക്കുന്നതിനും എള്ളെണ്ണ മികച്ചതാണ്.