For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒറ്റ ഉപയോഗത്തിലറിയാം ഫലം; മുടിക്ക് കട്ടിയും നീളവും നല്‍കാന്‍ ഇതിലും മികച്ച എണ്ണയില്ല

|

മുടിയുടെ ആരോഗ്യം വളര്‍ത്താനായി പണ്ടുകാലം മുതല്‍ക്കേ ഹെയര്‍ ഓയിലുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. മുടിക്ക് ഗുണകരമെന്ന് കരുതുന്ന നിരവധി എണ്ണകള്‍ ഉണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം മുന്നിട്ട് നില്‍ക്കുന്ന ഒരു എണ്ണയാണ് ത്രിഫല എണ്ണ. ത്രിഫല പൊടി അല്ലെങ്കില്‍ ത്രിഫല ചൂര്‍ണം മുടിക്കും ചര്‍മ്മത്തിനും ഉപയോഗിക്കുന്നു. അതുപോലെ ത്രിഫല എണ്ണയും മുടിക്ക് വളരെ ഉപയോഗപ്രദമാണ്.

Also read: ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ? ആയുര്‍വേദം പറയും പ്രതിവിധിAlso read: ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ? ആയുര്‍വേദം പറയും പ്രതിവിധി

ത്രിഫല എന്നത് ഒരു സംസ്‌കൃത പദമാണ്, അതിനര്‍ത്ഥം മൂന്ന് ഗുണങ്ങള്‍ ചേര്‍ന്നത് എന്നാണ്. നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവ ചേര്‍ന്നതാണ് ത്രിഫല. ഈ മൂന്ന് ആയുര്‍വേദ ഔഷധക്കൂട്ടുകളും നിങ്ങളുടെ മുടിക്ക് മികച്ച ഒരു ടോണിക് പോലെ പ്രവര്‍ത്തിക്കുന്നു. മുടിപ്രശ്‌നങ്ങള്‍ നീക്കി മുടിക്ക് തിളക്കവും കട്ടിയും നീളവും നല്‍കാന്‍ ത്രിഫല എണ്ണ ഗുണം ചെയ്യുന്നു. ഈ എണ്ണ നിങ്ങള്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാന്‍ സാധിക്കും. ത്രിഫല എണ്ണ തയാറാക്കുന്നത് എങ്ങനെയെന്നും അത് നിങ്ങളുടെ മുടിക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നും അറിയാന്‍ ലേഖനം വായിക്കൂ.

ത്രിഫല എണ്ണ തയാറാക്കുന്ന വിധം

ത്രിഫല എണ്ണ തയാറാക്കുന്ന വിധം

ത്രിഫല എണ്ണ തയാറാക്കാന്‍ നിങ്ങള്‍ക്ക് 3 സാധനങ്ങള്‍ മാത്രം മതി. ത്രിഫല പൊടി, വെള്ളം, വെളിച്ചെണ്ണ. ആദ്യം ത്രിഫല പൊടി വെള്ളത്തില്‍ ചേര്‍ക്കുക. ഈ മിശ്രിതം നന്നായി തിളപ്പിക്കുക. തീ കുറച്ച് ചെറുതാക്കി ഇളക്കിക്കൊണ്ടിരിക്കുക. ഇനി ഈ പേസ്റ്റിലേക്ക് വെളിച്ചെണ്ണ ചേര്‍ക്കുക. വെള്ളം ബാഷ്പീകരിക്കപ്പെടുന്നതുവരെ ഈ മിശ്രിതം ചൂടാക്കുക. ഈ മിശ്രിതം തണുക്കുമ്പോള്‍ എണ്ണ അരിച്ചെടുത്ത് വായു കടക്കാത്ത ഒരു കുപ്പിയില്‍ നിറച്ച് വച്ച് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

ത്രിഫല എണ്ണ ഉപയോഗിക്കുന്ന വിധം

ത്രിഫല എണ്ണ ഉപയോഗിക്കുന്ന വിധം

ത്രിഫല എണ്ണ മുടിയില്‍ പുരട്ടി നേരിയ രീതിയില്‍ മസാജ് ചെയ്യുക. എണ്ണ അല്‍പം ചൂടാക്കി തലയിലും പുരട്ടാം. 15 മിനിറ്റ് മസാജ് ചെയ്ത ശേഷം ഷാംപൂ ചെയ്യുക. ത്രിഫല എണ്ണ മുടിയില്‍ പുരട്ടി രാത്രി മുഴുവന്‍ വച്ച് രാവിലെയും കഴുകിക്കളയാം. മുടി വരണ്ടതാണെങ്കില്‍ കണ്ടീഷണറില്‍ കുറച്ച് തുള്ളി ത്രിഫല എണ്ണ എടുത്ത് മിക്‌സ് ചെയ്ത് പുരട്ടി മുടി കഴുകുക. നല്ല ഫലം കാണാന്‍ സാധിക്കും.

Also read:തണുപ്പുകാലത്ത് ചര്‍മ്മം വഷളാകുന്നത് അതിവേഗം; ഈ 8 ചേരുവകള്‍ നല്‍കും തിളക്കമുള്ള ചര്‍മ്മംAlso read:തണുപ്പുകാലത്ത് ചര്‍മ്മം വഷളാകുന്നത് അതിവേഗം; ഈ 8 ചേരുവകള്‍ നല്‍കും തിളക്കമുള്ള ചര്‍മ്മം

കട്ടിയുള്ള മുടി

കട്ടിയുള്ള മുടി

നിങ്ങളുടെ മുടി നീളമുള്ളതും കട്ടിയുള്ളതുമാക്കാന്‍ ത്രിഫല എണ്ണ സഹായിക്കുന്നു. മുടിയുടെ അളവ് വര്‍ദ്ധിപ്പിക്കാനും നേര്‍ത്ത മുടി പരിഹരിക്കാനും ത്രിഫല എണ്ണയേക്കാള്‍ മികച്ചതൊന്നില്ല. മലിനീകരണവും അള്‍ട്രാവയലറ്റ് രശ്മികളും മൂലമുണ്ടാകുന്ന വരണ്ട മുടി പ്രശ്‌നം പരിഹരിക്കാനും നിങ്ങള്‍ക്ക് ത്രിഫല എണ്ണ ഉപയോഗിക്കാം.

തലയോട്ടിയിലെ അണുബാധക്ക് പരിഹാരം

തലയോട്ടിയിലെ അണുബാധക്ക് പരിഹാരം

ത്രിഫല എണ്ണയില്‍ അടങ്ങിയിരിക്കുന്ന മൈറോബാലന് ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ത്രിഫല എണ്ണയുടെ പതിവ് ഉപയോഗം നിങ്ങളുടെ തലയോട്ടിയിലെ അണുബാധയെ നീക്കാന്‍ ഫലപ്രദമാണ്. തലയോട്ടിയിലെ പിഎച്ച് നില മെച്ചപ്പെടുത്തുന്നതിനും ത്രിഫല എണ്ണ ഗുണം ചെയ്യും.

Also read:ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും എണ്ണ; ഒറ്റത്തവണ ഉപയോഗത്തില്‍ അറിയാം മാറ്റംAlso read:ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും എണ്ണ; ഒറ്റത്തവണ ഉപയോഗത്തില്‍ അറിയാം മാറ്റം

താരന് പ്രതിവിധി

താരന് പ്രതിവിധി

നിങ്ങളെ അലട്ടുന്ന താരന്‍ പ്രശ്നം ഇല്ലാതാക്കാനും ത്രിഫല എണ്ണ ഉപയോഗിക്കാം. ത്രിഫലയില്‍ അടങ്ങിയിരിക്കുന്ന നെല്ലിക്കയുടെ സഹായത്തോടെ ഫാറ്റി ആസിഡുകള്‍ മുടിയിഴകളെ ലോക്ക് ചെയ്യും. ഇത് നിങ്ങളെ താരന്‍, കേടായ മുടി എന്നീ പ്രശ്നത്തില്‍ നിന്ന് രക്ഷിക്കുന്നു.

അകാലനരയ്ക്ക് പരിഹാരം

അകാലനരയ്ക്ക് പരിഹാരം

ജീവിതശൈലിയിലെ പിഴവുകള്‍ മൂലം മിക്കവരുടെയും മുടി അകാലത്തില്‍ തന്നെ നരച്ചുപോകുന്നു. നരച്ച മുടിയുടെ പ്രശ്‌നം ഇല്ലാതാക്കാന്‍ ത്രിഫല എണ്ണ നിങ്ങളെ സഹായിക്കും. ത്രിഫല തൈലത്തിന്റെ സഹായത്തോടെ മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാനും മുടിയെ അതിന്റെ വേരില്‍ നിന്ന് തന്നെ ശക്തമാക്കാനും സാധിക്കുന്നു.

Also read:എണ്ണമയമുള്ള മുഖത്ത് അഴുക്ക് അടിയുന്നത് പെട്ടെന്ന്; പരിഹാരമാണ് ഈ സ്‌ക്രബ്‌Also read:എണ്ണമയമുള്ള മുഖത്ത് അഴുക്ക് അടിയുന്നത് പെട്ടെന്ന്; പരിഹാരമാണ് ഈ സ്‌ക്രബ്‌

മുടിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു

മുടിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു

മുടിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് ത്രിഫല എണ്ണ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഹരിതകി പോലുള്ള ചേരുവകള്‍ക്ക് ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ശക്തിയുണ്ട്. തലയോട്ടിയിലെ ഏത് തരത്തിലുള്ള അണുബാധയെയും ചെറുക്കാന്‍ ഇത് ഉപകരിക്കും. മാത്രമല്ല, ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ തടസ്സമായ താരന്‍ കുറയ്ക്കാനും ത്രിഫല എണ്ണയ്ക്ക് സാധിക്കും. ത്രിഫല എണ്ണ നിങ്ങളുടെ മുടിയിലും തലയോട്ടിയിലും ശരിയായ പോഷകങ്ങള്‍ നല്‍കുന്നു. ഇത് ഫോളിക്കിളുകളെ പോഷിപ്പിക്കുകയും മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുന്നു

മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുന്നു

പൊടി, മലിനീകരണം, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവ മുടിയുടെ സ്വാഭാവിക തിളക്കം കുറയ്ക്കുന്നു. ത്രിഫല എണ്ണ ഇതെല്ലാം നീക്കുകയും നിങ്ങളുടെ മുടിയുടെ തിളക്കം വീണ്ടെടുക്കുകയും ചെയ്യുന്നു.

Also read:ശൈത്യകാലത്തെ മങ്ങി വാടിയ മുഖചര്‍മ്മത്തിന് ഞൊടിയിടയില്‍ പരിഹാരം; ഈ പ്രതിവിധി ഫലപ്രദംAlso read:ശൈത്യകാലത്തെ മങ്ങി വാടിയ മുഖചര്‍മ്മത്തിന് ഞൊടിയിടയില്‍ പരിഹാരം; ഈ പ്രതിവിധി ഫലപ്രദം

അറ്റം പിളരുന്നത് കുറയ്ക്കുന്നു

അറ്റം പിളരുന്നത് കുറയ്ക്കുന്നു

മുടിയുടെ അറ്റം പിളരുന്നത് മുടി നശിക്കാന്‍ കാരണമാകുന്ന അവസ്ഥയാണ്. ദോഷകരമായ രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവും പോഷകാഹാരക്കുറവും മോശം മുടി സംരക്ഷണവുമാണ് ഇതിന് പിന്നിലെ കാരണം. ഇതിന് പരിഹാരം കാണാന്‍ ത്രിഫല എണ്ണ നിങ്ങളെ സഹായിക്കും. ശരിയായ ജലാംശം ഇല്ലാത്തതിനാല്‍ വരണ്ടതും നരച്ചതുമായ മുടി പെട്ടെന്ന് കൊഴിയുന്നു. ത്രിഫല എണ്ണ നിങ്ങളുടെ മുടിക്ക് ഈര്‍പ്പം നല്‍കുകയും മുടിയെ ബാഹ്യമായ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും മുടി മിനുസമാര്‍ന്നതും മൃദുവായതുമാക്കുകയും ചെയ്യുന്നു.

English summary

Triphala Oil Benefits For Hair And Ways To Use It For Hair Growth In Malayalam

Here are the benefits of Triphala oil for hair and ways to use it for a healthy hair. Take a look.
Story first published: Wednesday, January 11, 2023, 14:21 [IST]
X
Desktop Bottom Promotion