For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തഴച്ചുവളരാന്‍ മുടിക്ക് വളമാണ് ചീര; ഉപയോഗം ഇങ്ങനെ

|

സ്വന്തം മുടി നല്ല ഭംഗിയോടെ ഇടതൂര്‍ന്ന് വളരാന്‍ ആഗ്രഹിക്കാത്തവരായി ആരുംതന്നെ കാണില്ല. എന്നാല്‍, പല ഘടകങ്ങളും കടന്നുവേണം നിങ്ങളുടെ മുടി നല്ല രീതിയില്‍ നിങ്ങള്‍ക്ക് സംരക്ഷിക്കാന്‍. കാലാവസ്ഥ, മലിനീകരണം, ജീവിതശൈലി, ജോലിത്തിരക്ക് എന്നിവയൊക്കെ നിങ്ങളുടെ മുടി സംരക്ഷണത്തിന് പ്രതികൂലമായി വരുന്ന ചില ഘടകങ്ങളാണ്. പലപ്പോഴും ഇത്തരം ഘടകങ്ങള്‍ നിങ്ങളുടെ മുടിയെ തളര്‍ത്തി ഒടുവില്‍ മുടികൊഴിച്ചിലിലേക്കും നയിക്കുന്നു.

Most read: തണുപ്പുകാലത്തും മുഖം മങ്ങാതിരിക്കാന്‍ പരീക്ഷിക്കേണ്ടത്Most read: തണുപ്പുകാലത്തും മുഖം മങ്ങാതിരിക്കാന്‍ പരീക്ഷിക്കേണ്ടത്

എന്നാല്‍ വിഷമിക്കേണ്ട, മുടി കൊഴിയുന്നത് ഒരു പ്രശ്‌നമായി മാറിയെങ്കില്‍ അതിന് പരിഹാരം നിങ്ങളുടെ വീട്ടില്‍തന്നെയുണ്ട്. വീട്ടിലെ സ്വാഭാവിക ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഹെയര്‍ പായ്ക്ക് ഉപയോഗിച്ച് നിങ്ങളുടെ മുടി വളര്‍ച്ച പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. ഇവിടെ നിങ്ങള്‍ക്ക് ചീര കൊണ്ട് തയാറാക്കാവുന്ന ചില ഹെയര്‍ പായ്ക്കുകളെക്കുറിച്ച് അറിയാം. പോഷകങ്ങളും ധാതുക്കളും ഉള്ളതിനാല്‍ മുടിക്ക് ഒരു മാജിക്ക് തീര്‍ക്കുന്ന സസ്യമാണ് ഇത്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ക്ഷമയോടെ കാത്തിരുന്നാല്‍ ചീരയുടെ ഉപയോഗത്തിലൂടെ നിങ്ങളുടെ മുടിക്ക് മാറ്റങ്ങള്‍ കാണാവുന്നതാണ്.

ചീരയും റോസ്‌മേരി ഓയിലും

ചീരയും റോസ്‌മേരി ഓയിലും

മുടി സംരക്ഷണത്തിനായി റോസ്‌മേരി ഓയിലും ചീരയും ഉപയോഗിക്കാവുന്നതാണ്. റോസ്‌മേരി ഓയില്‍ മുടിയെ ഉത്തേജിപ്പിക്കാന്‍ സഹായിച്ച് മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു. അകാല മുടികൊഴിച്ചിലും മുടി നരയ്ക്കുന്നതും തടയാന്‍ സഹായിക്കുന്നു. വരണ്ട തലയോട്ടി ചികിത്സിക്കുന്നതിനുള്ള മികച്ച പരിഹാരമാണ് റോസ്‌മേരി ഓയില്‍. ചീരയും റോസ്‌മേരി ഹെയര്‍ മാസ്‌കും തലയിലെ രക്തചംക്രമണം ഉത്തേജിപ്പിച്ച് മുടി കൊഴിച്ചിലും താരനും കുറയ്ക്കുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

3 കപ്പ് അരിഞ്ഞ ചീര, 2 ടേബിള്‍സ്പൂണ്‍ റോസ്‌മേരി ഇല എന്നിവയാണ് ആവശ്യം. ചീര ചെറുചൂടുള്ള വെള്ളത്തില്‍ 2-3 മിനിറ്റ് ഇട്ടുവച്ച് ഒരു മിക്‌സറില്‍ അടിച്ചെടുക്കുക. ഈ ചീര പേസ്റ്റിലേക്ക് 2 ടേബിള്‍സ്പൂണ്‍ റോസ്‌മേരി ഇലകള്‍ ചേര്‍ക്കുക. അവ നന്നായി ഇളക്കി ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് വിടുക. ശേഷം ഇളംചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി മുടിക്ക് ആഴ്ചയില്‍ 1-2 തവണ ഇത് പ്രയോഗിക്കാവുന്നതാണ്.

Most read:ശൈത്യകാലത്ത് കൈകള്‍ വിണ്ടുകീറാതിരിക്കാന്‍Most read:ശൈത്യകാലത്ത് കൈകള്‍ വിണ്ടുകീറാതിരിക്കാന്‍

ചീര, വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

ചീര, വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ വെളിച്ചെണ്ണ സഹായിക്കുന്നു. ഇതിലെ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ താരന്‍ അകറ്റാന്‍ സഹായിക്കുകയും തലയോട്ടി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, മറ്റ് ഫാറ്റി ആസിഡുകള്‍ എന്നിവ മുടിയുടെ വേരുകളെയും മുടിയിഴകളെയും ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

അര കപ്പ് അരിഞ്ഞ ചീര, അര കപ്പ് വെളിച്ചെണ്ണ എന്നിവയാണ് ആവശ്യം. ചീര മിനുസമാര്‍ന്ന പേസ്റ്റ് ആകുന്നതുവരെ മിശ്രിതമാക്കുക. കുറഞ്ഞ തീയില്‍ അര കപ്പ് വെളിച്ചെണ്ണ ചൂടാക്കി ഈ ചീര പേസ്റ്റിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇളം ചൂടുള്ള ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ സൗമ്യമായി മസാജ് ചെയ്യുക. ഈ എണ്ണ ഒരുരാത്രി മുടിക്ക് പുരട്ടി രാവിലെ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. മുടിയുടെ വളര്‍ച്ചയ്ക്ക് ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

Most read:അവോക്കാഡോ തലയിലെങ്കില്‍ വരണ്ട മുടിക്ക് പരിഹാരം ഉടന്‍Most read:അവോക്കാഡോ തലയിലെങ്കില്‍ വരണ്ട മുടിക്ക് പരിഹാരം ഉടന്‍

ചീര ഹെയര്‍ ഓയില്‍

ചീര ഹെയര്‍ ഓയില്‍

അര കപ്പ് ചീര ഇടിച്ചു പിഴിഞ്ഞ് പള്‍പ്പ് വേര്‍തിരിക്കുക. ഈ ചീര പള്‍പ്പിലേക്ക് നിങ്ങളുടെ സാധാരണ എണ്ണയോ അല്ലെങ്കില്‍ ഒലിവ് ഓയിലോ ചേര്‍ത്ത് മുടിയില്‍ പുരട്ടി ഒരു മണിക്കൂര്‍ ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് ഷാംപൂ, കണ്ടീഷനര്‍ എന്നിവ ഉപയോഗിച്ച് മുടി കഴുകുക. ഈ മിശ്രിതം നിങ്ങളുടെ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ തലമുടി ആഴത്തില്‍ പരിപോഷിപ്പിക്കുകയും അതുപോലെ തന്നെ നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.

ചീര ഹെയര്‍ പായ്ക്ക്

ചീര ഹെയര്‍ പായ്ക്ക്

ഒരു കപ്പ് ചീര ഇല എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനോ ഒലിവ് ഓയിലോ കാസ്റ്റര്‍ ഓയിലിലോ കലര്‍ത്തുക. ഇതൊന്നുമില്ലെങ്കില്‍ വെളിച്ചെണ്ണയുമാകാം. ഈ മിശ്രിതം ഒരു മിക്‌സറില്‍ അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഉണങ്ങാന്‍ വിട്ട് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഈ ഹെയര്‍ പായ്ക്ക് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ വളര്‍ച്ചയെ പ്രേരിപ്പിക്കുകയും മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.

Most read:ചെവിയിലെ കുരുവിനെ നിശ്ശേഷം നീക്കാം; ഇത് പ്രയോഗിക്കൂMost read:ചെവിയിലെ കുരുവിനെ നിശ്ശേഷം നീക്കാം; ഇത് പ്രയോഗിക്കൂ

ചീര ജ്യൂസ്

ചീര ജ്യൂസ്

മുടിയുടെ വളര്‍ച്ചയ്ക്ക് ചീര ജ്യൂസ് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ചീര ജ്യൂസ് അടിച്ചെടുക്കാം. ചീര, പപ്പായ, വാഴപ്പഴം എന്നിവ കഴുകി അതില്‍ പാല്‍ ചേര്‍ത്ത് ബ്ലെന്‍ഡറില്‍ കലര്‍ത്തുക. നന്നായി മിക്‌സ് ചെയ്ത് സ്മൂത്തിയാക്കി ദിവസവും കഴിക്കാവുന്നതാണ്. ഈ ചീര സ്മൂത്തി ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങളുടെ മുടിക്ക് മികച്ച ഫലം നല്‍കും.

വിറ്റാമിനുകള്‍ അടങ്ങിയത്

വിറ്റാമിനുകള്‍ അടങ്ങിയത്

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന വിറ്റാമിന്‍ എ, സി, ബി, ബി 2, ബി 6, ബി 1, കെ, ഇ എന്നിവ ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ വിറ്റാമിന്‍ എ, സി എന്നിവ ശരീരത്തിന് സെബം ഉത്പാദിപ്പിക്കാന്‍ പ്രധാനമാണ്. ചീരയിലെ വിറ്റാമിന്‍ സി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി മുടിയുടെ വളര്‍ച്ചയെ പ്രേരിപ്പിക്കുന്നു. ശക്തമായ ആന്റിഓക്‌സിഡന്റായി ഇത് തലയോട്ടിയിലെ ആരോഗ്യം സംരക്ഷിക്കുന്നു.

Most read:മാസ്‌ക് ധരിച്ചാല്‍ മുഖത്തെ മാറ്റം കഠിനംMost read:മാസ്‌ക് ധരിച്ചാല്‍ മുഖത്തെ മാറ്റം കഠിനം

ബയോട്ടിന്‍ അടങ്ങിയത്

ബയോട്ടിന്‍ അടങ്ങിയത്

ചീരയിലടങ്ങിയ വിറ്റാമിന്‍ ഇ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്ന ആന്റിഓക്‌സിഡന്റാണ്. വിറ്റാമിന്‍ ബി കോംപ്ലക്‌സ് ബി 1, ബി 2, ബി 3, ബി 6 ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നിവ ചീരയില്‍ അടങ്ങിയിട്ടുണ്ട്. ബയോട്ടിന്‍ മുടിയെ പോഷിപ്പിക്കുന്ന ഘടകമാണ്. ബി 12 മുടിക്ക് ഓക്‌സിജന്‍ നല്‍കുന്നു.

ധാതുക്കള്‍ അടങ്ങിയത്

ധാതുക്കള്‍ അടങ്ങിയത്

ഉയര്‍ന്ന അളവില്‍ സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ചീരയില്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ശരീരത്തിലെ 300ലധികം എന്‍സൈമാറ്റിക് പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് മഗ്‌നീഷ്യം സഹായിക്കുന്നു. ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്കും മഗ്‌നീഷ്യം സഹായിക്കുന്നു. ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ കുറവ് മുടി കൊഴിച്ചിലിലേക്ക് നയിച്ചേക്കാം.

Most read:ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീMost read:ചുളിവകറ്റാനും മുഖം തിളങ്ങാനും ഗ്രീന്‍ ടീ

ഇരുമ്പ് അടങ്ങിയത്

ഇരുമ്പ് അടങ്ങിയത്

ആരോഗ്യമുള്ള മുടി വളര്‍ത്തുന്നതിന് ഇരുമ്പ് അനിവാര്യമാണ്. ഇരുമ്പിന്റെ കുറവ് അനാരോഗ്യകരമായ മുടിയിലേക്ക് നയിക്കുന്നു. അര കപ്പ് വേവിച്ച ചീരയില്‍ നിന്ന് രണ്ടു മില്ലിഗ്രാം ഇരുമ്പ് ലഭിക്കുന്നു. ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വിറ്റാമിന്‍ ബി, സി എന്നിവ മികച്ചതാണ്.

Most read:പപ്പായ ഇങ്ങനെയെങ്കില്‍ മുഖകാന്തി ഉറപ്പ്Most read:പപ്പായ ഇങ്ങനെയെങ്കില്‍ മുഖകാന്തി ഉറപ്പ്

English summary

Spinach Hair Mask For Long Hair

You can revive your hair growth with a hair pack that is made using natural ingredients at home. Lets see some spinach hair mask for long hair.
X
Desktop Bottom Promotion