For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ കൂടുതലായാല്‍ ഇതാണ് അവസ്ഥ; ഇതിന് ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്

|

നിങ്ങള്‍ താരനെ ഇല്ലാതാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നിങ്ങള്‍ അതിന് ശ്രമിക്കുന്ന വഴികള്‍ അത് കൃത്യമല്ലെങ്കില്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത് എന്നത് തന്നെയാണ് കാര്യം. ചിലപ്പോള്‍ താരനെ ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. എന്നാല്‍ നിങ്ങള്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും മുടിയുടെ അനാരോഗ്യത്തെ ഇല്ലാതാക്കുന്നതിനും മുടിയില്‍ താരന്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്.

 ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയും ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയും

എന്നാല്‍ നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിള് ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ് എപ്പോഴും താരന്‍. എങ്ങനെയെങ്കിലും താരനെ ഇല്ലാതാക്കുന്നതിന് ശ്രമിക്കുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തിലും ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ട്. ഇവയെ തിരിച്ചറിഞ്ഞ് വേണം ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാരണങ്ങള്‍ ഇതെല്ലാമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

മുടി എപ്പോഴും ഷാമ്പൂ ചെയ്യുന്നത്, അല്ലെങ്കില്‍ കൂടുതല്‍ ഷാമ്പൂ ചെയ്യുന്നത്

മുടി എപ്പോഴും ഷാമ്പൂ ചെയ്യുന്നത്, അല്ലെങ്കില്‍ കൂടുതല്‍ ഷാമ്പൂ ചെയ്യുന്നത്

മുടിയിലെ അഴുക്കും മറ്റും പോവുന്നതിന് ഷാമ്പൂ ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ എല്ലാ ദിവസവും ഷാമ്പൂ ചെയ്യുന്നതും തീരെ ഷാമ്പൂ ചെയ്യാതിരിക്കുന്നതും അത്ര നല്ലതല്ല. കാരണം സെബം വിയര്‍പ്പിനൊപ്പം ചേരുകയും അത് പിന്നീട് അടരുകളായി മാറുന്നതും താരന്‍ വരുന്നതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ എല്ലാ ദിവസവും ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ തലയോട്ടിയില്‍ നിന്ന് പോഷകവും കരുത്തും ആവശ്യമുള്ള എല്ലാ അവശ്യ എണ്ണകളും നിങ്ങള്‍ ഇല്ലാതാക്കി തലയോട്ടി ഡ്രൈ അക്കുന്നു. ഇതും താരന്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കാന്‍ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ നിങ്ങളുടെ മുടി ഷാംപൂ ചെയ്യാന്‍ സ്‌പെഷ്യലിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു.

കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുന്നത്

കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുന്നത്

പലപ്പോഴും ഷാമ്പൂ ചെയ്താല്‍ പലരും കണ്ടീഷണര്‍ ഉപയോഗിക്കുന്നില്ല. നിങ്ങളുടെ തലമുടി ഷാമ്പൂ ചെയ്യുമ്പോള്‍, അഴുക്കും മറ്റ് അവശിഷ്ടങ്ങളും കൂടാതെ അതിന്റെ സ്വാഭാവിക സെബവും നീക്കംചെയ്യുന്നു. ആ സെബം വീണ്ടും തലയോട്ടിയില്‍ എത്തിക്കേണ്ടതുണ്ട്. ഇതാണ് കണ്ടീഷണറുകള്‍ ചെയ്യുന്നത്. അവ നിങ്ങളുടെ മുടിയില്‍ വിറ്റാമിനുകളും പോഷകങ്ങളും ചേര്‍ക്കുന്നു, അവ നിങ്ങളുടെ മുടിയുടെ തിളക്കവും അളവും വര്‍ദ്ധിപ്പിക്കും, മാത്രമല്ല അമിതമായ വരള്‍ച്ചയെ തടയുകയും ചെയ്യുന്നു. ഇത് ചെയ്തില്ലെങ്കില്‍ അത് പലപ്പോഴും താരന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഫംഗസിന്റെ വളര്‍ച്ച

ഫംഗസിന്റെ വളര്‍ച്ച

മുടി വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അത് പലപ്പോഴും ഫംഗസിന്റെ വളര്‍ച്ചയിലേക്ക് എത്തുന്നുണ്ട്. മലാസെസിയ എന്ന ഫംഗസിന്റെ അമിതവളര്‍ച്ചയാണ് താരന്‍ ഉണ്ടാകുന്നത്, ഇത് മുഖക്കുരുവിന് കാരണമാകുന്നു. നമുക്കെല്ലാവര്‍ക്കും ഈ ഫംഗസ് ചര്‍മ്മത്തിലുണ്ട്. എന്നാല്‍ ചില ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ എണ്ണമയമുള്ള തലയോട്ടി ഉണ്ടാകാറുണ്ട്, കാരണം ഈ യീസ്റ്റ് ചര്‍മ്മ എണ്ണകളില്‍ ആഹാരം നല്‍കുന്നു. അങ്ങനെ അടരുകളായി പ്രത്യക്ഷപ്പെടുന്നു. താരന്‍ ചികിത്സിക്കാന്‍ കഴിയില്ലെങ്കിലും, ഇത് നിയന്ത്രിക്കാനാകും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ശരിയായി മുടി കഴുകാത്തത്

ശരിയായി മുടി കഴുകാത്തത്

ശരിയായി മുടി കഴുകാത്തത് പലപ്പോഴും തലയിലെ അഴുക്കും വിയര്‍പ്പും അവിടെ തന്നെ നിലനില്‍ക്കുന്നതിന് കാരണമാകുന്നുണ്ട്. കഴുകിയ ശേഷം, നിങ്ങളുടെ തലയോട്ടിയില്‍ കുറച്ച് അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കാം, അത് താരന്‍ ഉണ്ടാവുന്നതിന് അനുയോജ്യമായ അന്തരീക്ഷമായിരിക്കും ഉണ്ടാക്കുന്നത്. തലയോട്ടിയില്‍ വളരെയധികം അഴുക്കും എണ്ണ സ്രവവും ഉണ്ടാകുമ്പോള്‍, മലാസെസിയ അമിതമായി വളരുകയും താരന്‍, അല്ലെങ്കില്‍ സെബോറെഹൈക് ഡെര്‍മറ്റൈറ്റിസ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും, ഇത് കടുത്ത താരന്‍ ആയി മാറുന്നു. ഉടനെ തന്നെ ചികിത്സ ആരംഭിക്കേണ്ടതുണ്ട്.

ശരിയായി മുടി ചീകാത്തത്

ശരിയായി മുടി ചീകാത്തത്

മുടി ചീകുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിലെ കോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് തലയോട്ടിയിലെ അഴുക്കിനേയും നീക്കം ചെയ്യുന്നു. അതുകൊണ്ട് തന്നെ എല്ലാ ദിവസവും ഇത് ചെയ്യേണ്ടതുണ്ട്. ദിവസത്തില്‍ രണ്ടുതവണ പതിവായി ഇത് ചെയ്യുക, പക്ഷേ അത് അമിതമാക്കരുത്. നിങ്ങളുടെ മുടി പലപ്പോഴും ബ്രഷ് ചെയ്യുന്നത് മുടി കൊഴിച്ചിലിന് കാരണമാകും. കഠിനമായ ബ്രഷുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക, അത് നിങ്ങളുടെ തലയോട്ടിക്ക് കേടുവരുത്തുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും.

കൃത്യമായ ഷാമ്പൂ ഉപയോഗിക്കുക

കൃത്യമായ ഷാമ്പൂ ഉപയോഗിക്കുക

ഇന്ന് ഒരു ഷാമ്പൂ ഉപയോഗിച്ചു, നാളെ മറ്റൊരെണ്ണം. അത്തരത്തില്‍ ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം ഇവയെല്ലാം പലപ്പോഴും തലയോട്ടിയില്‍ അടരുകള്‍ കണക്കേ താരന്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് താരന് വേണ്ടി പ്രത്യേകം നിര്‍മ്മിച്ച ഒരു ഷാംപൂ ഉപയോഗിക്കാം, അവയില്‍ അടങ്ങിയിരിക്കുന്ന മരുന്നുകള്‍ അനുസരിച്ച് വ്യത്യസ്ത വകഭേദങ്ങളുണ്ട്. ഇവ നല്ലൊരു ഡോക്ടറെ കണ്ട് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു.

മുടി സ്റ്റൈല്‍ ചെയ്യുന്നത്

മുടി സ്റ്റൈല്‍ ചെയ്യുന്നത്

നിങ്ങളുടെ മുടിയില്‍ നിന്ന് വാക്‌സ്, ജെല്‍ അല്ലെങ്കില്‍ ഹെയര്‍ സ്‌പ്രേകള്‍ ശരിയായി നീക്കംചെയ്തില്ലെങ്കില്‍, അവ കാലക്രമേണ കെട്ടിക്കിടക്കുകയും നിങ്ങളുടെ മുടി എണ്ണമയമുള്ളതും വൃത്തികെട്ടതുമാക്കുകയും ചെയ്യുന്നു. കാലക്രമേണ, നിങ്ങളുടെ തലയോട്ടിയില്‍ വരണ്ട, ചൊറിച്ചില്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ, ഈ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള ചൂടും രാസവസ്തുക്കളും നിങ്ങളുടെ മുടി ദുര്‍ബലമാക്കുകയും അത് എളുപ്പത്തില്‍ തകരാന്‍ കാരണമാവുകയും ചെയ്യും. ചില സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങളോട് നിങ്ങള്‍ക്ക് ഒരു സംവേദനക്ഷമത വികസിപ്പിച്ചേക്കാം, അതിനാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്നവ എപ്പോഴും കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കുക.

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു

മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു

മാനസിക സമ്മര്‍ദ്ദം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാക്കാം. ഇത് എണ്ണയുടെയും ഫംഗസ് മലാസെസിയയുടെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഒരു നിശ്ചിത കാലയളവില്‍ നിങ്ങള്‍ക്ക് താരന്‍ വരാന്‍ തുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍, ആ സമയത്ത് എന്ത് സംഭവിച്ചുവെന്നും അവ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്നും കൃത്യമായി മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ ചിന്തകള്‍ മായ്ക്കാനോ യോഗ ചെയ്യാനോ സമയാസമയങ്ങളില്‍ കുളിക്കാനോ ദീര്‍ഘനേരം നടക്കുന്നതിനോ ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും അതോടൊപ്പം താരനും പരിഹാരം നല്‍കുന്നു.

കൂടുതല്‍ മധുരം

കൂടുതല്‍ മധുരം

നിങ്ങളുടെ ശരീരത്തില്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിലൂടെ പഞ്ചസാര നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കും. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും, അതിനാല്‍ നിങ്ങളുടെ ഗ്രന്ഥികള്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ തുടങ്ങും. അതിനാലാണ് നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം മധുരപലഹാരങ്ങള്‍ അടങ്ങിയിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് കൊഴുപ്പ് വേഗത്തില്‍ ഉണ്ടാകാം. ഇതെല്ലാം താരനിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ശരിയായി ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍

ശരിയായി ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍

പൂര്‍ണ്ണ കൊഴുപ്പ് ഉള്ള പാലുല്‍പ്പന്നങ്ങളും പൂരിത കൊഴുപ്പുകളും വീക്കം വര്‍ദ്ധിപ്പിക്കുകയും സെബം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് നിയന്ത്രിക്കുന്നതിന്, സിങ്ക്, ബി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. വാഴപ്പഴത്തിന് ധാരാളം പോഷകങ്ങളുണ്ട്, പക്ഷേ സിങ്കിന്റെ മികച്ച ഉറവിടങ്ങളായതിനാല്‍ കടല്‍ വിഭവങ്ങള്‍, പരിപ്പ്, അവോക്കാഡോ അല്ലെങ്കില്‍ റെഡ് മീറ്റ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്.

മസ്സാജ് ചെയ്യാത്തത്

മസ്സാജ് ചെയ്യാത്തത്

പലപ്പോഴും തലയില്‍ മസ്സാജ് ചെയ്യാത്തത് തലയോട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഒരു മുട്ടയുടെ മഞ്ഞക്കരു അല്ലെങ്കില്‍ തൈര് ഉപയോഗിച്ച് നിങ്ങള്‍ ഒരു മാസ്‌ക് തിരഞ്ഞെടുക്കുകയാണെങ്കില്‍, നിങ്ങളുടെ തലയോട്ടിയില്‍ സൗമ്യമായി മസാജ് ചെയ്യാന്‍ മറക്കരുത്, മാത്രമല്ല ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ഇത് വളരെ കഠിനമായി തടവരുത്. വരണ്ട മുടിയില്‍ പോലും സൗമ്യമായി മസാജ് ചെയ്യാന്‍ കഴിയും. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Sneaky Habits That Make Dandruff Worse

Here we are discussing about some sneaky habits that make your dandruff worse. Take a look.
Story first published: Monday, January 4, 2021, 9:33 [IST]
X
Desktop Bottom Promotion