For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കണ്ടീഷണറിലുണ്ട് മുടിയെ മിനുക്കും സൂത്രം

|

കേശസംബന്ധമായ പ്രശ്‌നങ്ങള്‍ മിക്കവരുടയും കൂടപ്പിറപ്പാണ്. തിരക്കിട്ട ജീവിതശൈലിയില്‍ സമയത്തിന്റെ അപര്യാപ്തത മിക്കവരിലും സൗന്ദര്യസംരക്ഷണം അപ്രാപ്യമാക്കുന്നു. നിങ്ങളുടെ മുടിയും നിങ്ങളുടെ സൗന്ദര്യം നിര്‍ണയിക്കുന്ന ഘടകമാണ്. മാറുന്ന കാലാവസ്ഥയില്‍ നിങ്ങള്‍ ഒരുപാട് ഘടകങ്ങളോട് പൊരുതി വേണം നിങ്ങളുടെ മുടിയെ സംരക്ഷിക്കാന്‍. മലിനീകരണ തോത് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മുടി സൗന്ദര്യത്തോടെ നിലനിര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

Most read: സബര്‍ജല്ലി നല്‍കും സൗന്ദര്യ ഗുണങ്ങള്‍Most read: സബര്‍ജല്ലി നല്‍കും സൗന്ദര്യ ഗുണങ്ങള്‍

കേടായ മുടി കൈകാര്യം ചെയ്യുന്നത് സാഹസം നിറഞ്ഞ പ്രവര്‍ത്തിയാണ്. ഇതിന് വളരെയധികം ശ്രദ്ധ ആവശ്യമാണ്. ആന്തരികവും ബാഹ്യവുമായ നമ്മുടെ ആരോഗ്യത്തിന്റെ പ്രതീകമാണ് കറുത്ത കട്ടിയുള്ള ഇടതൂര്‍ന്ന മുടി. മുടിക്കായി സമീകൃതമായ പോഷകങ്ങള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കേണ്ടതും ആവശ്യമാണ്. വരണ്ട മുടിയും മുടികൊഴിച്ചിലും മറ്റു കേശ സംബന്ധമായ പ്രശ്‌നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധ നല്‍കി ഇവയൊക്കെ തടയാവുന്നതാണ്. വീട്ടില്‍ നിന്നു തന്നെ ലളിതമായി എളുപ്പത്തില്‍ നിങ്ങളുടെ മുടിയെ സൗന്ദര്യത്തോടെ നിലനിര്‍ത്താനായി തയാറാക്കാവുന്ന ചില കണ്ടീഷണറുകള്‍ നമുക്കു നോക്കാം.

അവോക്കാഡോ വാഴപ്പഴം കണ്ടീഷനര്‍

അവോക്കാഡോ വാഴപ്പഴം കണ്ടീഷനര്‍

ഒരു അവോക്കാഡോ എടുത്ത് തൊലികളഞ്ഞ് പകുതിയായി മുറിക്കുക (മുടിയുടെ നീളം അനുസരിച്ച് നിങ്ങള്‍ക്ക് ഒരു മുഴുവന്‍ അവോക്കാഡോ ഉപയോഗിക്കാം). അത് പേസ്റ്റ് ആകുന്നതുവരെ ചതയ്ക്കുക. അരകഷ്ണം വാഴപ്പഴം എടുത്ത് ഏകദേശം രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. അവോക്കാഡോ പേസ്റ്റുമായി ഇത് നന്നായി ഇളക്കുക. അതിനുശേഷം ഒരു മുട്ട എടുത്ത് വാഴപ്പഴവും അവോക്കാഡോ മിശ്രിതവും മൃദുവാകുന്നതുവരെ ബ്ലെന്‍ഡറില്‍ അടിക്കുക.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ആദ്യം നിങ്ങളുടെ മുടി വരണ്ടതാണെന്ന് ഉറപ്പാക്കുക. മുടിയുടെ മുകളിലെ ഭാഗത്ത് നിന്ന് അവോക്കാഡോ വാഴപ്പഴ കണ്ടീഷനര്‍ പ്രയോഗിക്കാന്‍ ആരംഭിക്കുക. തലയോട്ടിയില്‍ ഇത് പുരളാതിരിക്കാനന്‍ ശ്രദ്ധിക്കുക. മുടിയുടെ അറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏകദേശം 10 മിനിറ്റ് കണ്ടീഷനര്‍ ഉണങ്ങാന്‍ വിട്ട് മുടി വെള്ളത്തില്‍ കഴുകുക. നിങ്ങളുടെ മുടി മൃദുവും തിളക്കവുമുള്ളതായി കാണാം.

വിനാഗിരി മുട്ട കണ്ടീഷനര്‍

വിനാഗിരി മുട്ട കണ്ടീഷനര്‍

ആദ്യമായി 2 - 3 മുട്ടയുടെ മഞ്ഞക്കരു നന്നായി അടിച്ചെടുക്കുക. ഏകദേശം നാല് ഔണ്‍സ് വിനാഗിരി, അഞ്ച് ഔണ്‍സ് നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ഇളക്കുക. ഒരേസമയം 8 ഔണ്‍സ് ഒലിവ് ഓയിലും 2 - 3 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഇത് ഒരു ബ്ലെന്‍ഡറില്‍ നന്നായി മിക്‌സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് ആക്കി മാറ്റുക.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

വിനാഗിരി, മുട്ട കണ്ടീഷനര്‍ പേസ്റ്റ് എടുത്ത് മുടിയുടെ അഗ്ര ഭാഗങ്ങളില്‍ പുരട്ടുക. ഇത് പ്രയോഗിച്ചതിന് ശേഷം ഏകദേശം 10-15 മിനുട്ട് കണ്ടീഷനര്‍ ഉപേക്ഷിച്ച് തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. മുട്ട നല്ല കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നതാണ്.

വാഴപ്പഴം ഹെയര്‍ മാസ്‌ക്

വാഴപ്പഴം ഹെയര്‍ മാസ്‌ക്

കേടായ മുടിക്ക് വാഴപ്പഴം മികച്ചതാണ്. ഒരു വാഴപ്പഴം, ഒരു മുട്ട, മൂന്ന് ടേബിള്‍ സ്പൂണ്‍ തേന്‍, മൂന്ന് ടേബിള്‍ സ്പൂണ്‍ പാല്‍, അഞ്ച് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കി മാറ്റുക. അതിനു ശേഷം ഈ പേസ്റ്റ് മുടിയില്‍ പുരട്ടി 15 മുതല്‍ 30 മിനിറ്റ് വരെ ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് കഴുകുക.

തൈര് ഹെയര്‍ മാസ്‌ക്

തൈര് ഹെയര്‍ മാസ്‌ക്

തൈര് മികച്ച രീതിയില്‍ നിങ്ങളുടെ മുടിയില്‍ പ്രവര്‍ത്തിക്കുന്നു. മുട്ടയുടെ വെള്ളയില്‍ തൈര് കലര്‍ത്തി ഉപയോഗിക്കുന്നത് മുടിക്ക് ഏറ്റവും മികച്ച കണ്ടീഷണറാണ്. മുട്ടയുടെ വെള്ള മിനുസമാര്‍ന്നതാകുന്നതുവരെ അടിക്കുക. ഈ മിശ്രിതത്തിലേക്ക് അഞ്ച് മുതല്‍ ആറ് ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് വീണ്ടും മിശ്രിതമാക്കുക. ശേഷം നിങ്ങളുടെ തലമുടിയില്‍ ഇത് മസാജ് ചെയ്ത ശേഷം ഒരു തുണി ഉപയോഗിച്ച് പൊതിയുക. 15 മുതല്‍ 30 മിനിറ്റ് വരെ മാസ്‌ക് ഉണങ്ങാന്‍ വിട്ട് ഒരു മിതമായ ഷാംപൂ ഉപയോഗിച്ച് കഴുകുക.

വെളിച്ചെണ്ണ തേന്‍ കണ്ടീഷണര്‍

വെളിച്ചെണ്ണ തേന്‍ കണ്ടീഷണര്‍

ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, രണ്ട് ടേബിള്‍സ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ റോസ് വാട്ടര്‍ എന്നിവ എടുക്കുക. അവയെല്ലാം നന്നായി കലര്‍ത്തി ഷാംപൂ ചെയ്ത മുടിയില്‍ പുരട്ടുക. ഏകദേശം 10-15 മിനുട്ട് വിട്ട ശേഷം വെള്ളത്തില്‍ ഒഴുകുക. വെളിച്ചെണ്ണ നിങ്ങളുടെ മുടി മിനുസമാര്‍ന്നതും മൃദുവായതുമാക്കുന്നു. മുടി നീളവും കട്ടിയുമാകാന്‍ ഇത് സഹായിക്കുന്നു. വെളിച്ചെണ്ണയിലെ അവശ്യ ധാതുക്കളും ഫാറ്റി ആസിഡുകളും തലയോട്ടിയെ പോഷിപ്പിക്കുന്നു.

കറ്റാര്‍വാഴ ഹെയര്‍ കണ്ടീഷണര്‍

കറ്റാര്‍വാഴ ഹെയര്‍ കണ്ടീഷണര്‍

ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും കുറഞ്ഞത് നാല് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും എടുത്ത് നന്നായി ഇളക്കുക. ഇത് നിങ്ങളുടെ ഷാംപൂ ചെയ്ത മുടിയില്‍ പുരട്ടി അഞ്ച് മിനിറ്റ് കാത്തിരിക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. കറ്റാര്‍ വാഴ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും അവയ്ക്ക് തിളക്കം നല്‍കുകയും ചെയ്യും. മുടിയുടെ പി.എച്ച് മൂല്യം പുനസ്ഥാപിക്കാന്‍ ഇത് സഹായിക്കുന്നു.

മുടിയെ തകരാറിലാക്കുന്ന ചില കാരണങ്ങള്‍

മുടിയെ തകരാറിലാക്കുന്ന ചില കാരണങ്ങള്‍

നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഇത് മുടി കൊഴിച്ചിലിനെ ബാധിക്കുന്ന അറ്റം പൊട്ടല്‍ പോലുള്ള നിരവധി മുടി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. നിങ്ങളുടെ മുടിയെ തകരാറിലാക്കുന്ന ചില സാധാരണ കാരണങ്ങള്‍ ഇവയൊക്കെയാണ്.

* നിങ്ങളുടെ മുടിയില്‍ നേരിട്ട് ചൂട് പ്രയോഗിക്കുന്നത്

* വളരെയധികം സൂര്യപ്രകാശം തട്ടുന്നത്

* ബ്ലീച്ചിംഗ്

* അമിതമായ മേക്കപ്പും കളറിംഗും

* മുടി അലസമായി ചീവുന്നത് അല്ലെങ്കില്‍ ഒട്ടും ചീവാതെ ഇരിക്കുന്നത്

* കൂടുതലായി ഷാംപൂ ഉപയോഗിക്കുന്നത്

English summary

Simple Homemade Conditioners For Natural Hair

Here are the list of simple homemade conditioners for natural hair. Read on.
Story first published: Tuesday, February 4, 2020, 16:51 [IST]
X
Desktop Bottom Promotion