For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാംപൂ നല്ലതല്ലെങ്കില്‍ നിങ്ങളുടെ തലമുടി അത് പറയും

|

ആരോഗ്യമുള്ളതും കട്ടിയുള്ളതും തിളക്കമുള്ളതുമായ മുടി എല്ലാവരുടെയും സ്വപ്‌നമാണ്. അതിനായി ഓരോരുത്തരും പല പല കേശസംരക്ഷണ വഴികളും തേടുന്നു. ഹെയര്‍ മാസ്‌കുകള്‍, ഹെയര്‍ ക്രീം, ഷാംപൂ, കണ്ടീഷനര്‍ അങ്ങനെ നിരവധി കേശസംരക്ഷണ വഴികള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ നിങ്ങളുടെ കേശ സംരക്ഷണ ദിനചര്യയില്‍ പലപ്പോഴും മറക്കുന്ന ഒരു പ്രധാന കാര്യം ഉണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന കേശസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ തലയോട്ടിക്കും മുടിക്കും യോജിക്കുന്നുണ്ടോ എന്ന കാര്യം പലരും ചിന്തിക്കുന്നില്ല.

Most read: മുടിയില്‍ ഇനി പ്രശ്‌നങ്ങളില്ല; തുളസി കൊണ്ട് തീര്‍ക്കാം എല്ലാംMost read: മുടിയില്‍ ഇനി പ്രശ്‌നങ്ങളില്ല; തുളസി കൊണ്ട് തീര്‍ക്കാം എല്ലാം

ചര്‍മ്മത്തിന് അലര്‍ജി ഉണ്ടാകാവുന്നതുപോലെ തന്നെ നിങ്ങളുടെ മുടിക്കും അലര്‍ജി പ്രത്യക്ഷപ്പെടാം. ഇതെല്ലാം നിങ്ങളുടെ കേശസംരക്ഷണ ഉത്പന്നങ്ങളുടെ പ്രതികൂല ഫലങ്ങള്‍ കാരണമാകാം. പലപ്പോഴും, നിങ്ങളുടെ മുടി നിങ്ങള്‍ ഉപയോഗിക്കുന്ന ഷാംപൂവിനോട് പ്രതികരിക്കും. നിങ്ങളുടെ തലയോട്ടിക്ക് പശപശപ്പ് തോന്നുന്നതും കഴുകിയതിനു ശേഷവും മുടിയില്‍ കൊഴുപ്പ് അനുഭവപ്പെടുന്നതും എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ തെറ്റായ ഷാംപൂ ഉപയോഗിക്കുന്നതിനാലാണിത്. നിങ്ങള്‍ ഉപയോഗിക്കുന്ന ഷാംപൂ നിങ്ങളുടെ മുടിക്ക് ശരിയായതല്ലെന്ന് വെളിവാകുന്ന ചില സാധാരണ ലക്ഷണങ്ങളുണ്ട്. ഇതൊക്കെയാണത്, ലേഖനം വായിക്കൂ..

മുടിക്ക് തിളക്കക്കുറവ്

മുടിക്ക് തിളക്കക്കുറവ്

നിങ്ങളുടെ തലമുടി ഷാംപൂ ഇട്ട് കഴുകിയതിനുശേഷം മങ്ങിയതും നിര്‍ജീവവുമായി തോന്നുന്നുണ്ടോ? എങ്കില്‍, നിങ്ങള്‍ നിങ്ങളുടെ മുടിക്ക് തെറ്റായ ഷാംപൂ ഉപയോഗിക്കുന്നുവെന്നതിന്റെ സൂചനയാണിത്. നിങ്ങളുടെ തലമുടിയില്‍ നിന്നുള്ള ഈര്‍പ്പം മുഴുവന്‍ ഷാംപൂ വലിച്ചെടുക്കുകയും ഇതുകാരണം മുടി വരണ്ടതും മങ്ങിയതുമായി മാറുകയും ചെയ്യുന്നതിലൂടെ മുടിക്ക് തിളക്കക്കുറവ് സംഭവിക്കുന്നു.

വരണ്ട മുടി

വരണ്ട മുടി

ഷാംപൂ ചെയ്തതിനുശേഷം നിങ്ങളുടെ മുടി അധികമായി വരളുകയും ചകിരി പോലെ ജടപിടിച്ച് കിടക്കുകയും ചെയ്യുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ മുടിക്ക് അനുയോജ്യമായ ഷാംപൂ അല്ല നിങ്ങള്‍ ഉപയോഗിക്കുന്നത്. ഷാംപൂവില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാലാകാം ഇത്. അത്തരം പ്രശ്‌നം സൃഷ്ടിക്കുന്ന ഷാംപൂ ഉപയോഗിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പിന്നീടത് ഒരു അലര്‍ജിക്കും വഴിവച്ചേക്കാം.

Most read:മുടി തഴച്ചു വളരും; ഇതൊക്കെ കഴിച്ചാല്‍ മതിMost read:മുടി തഴച്ചു വളരും; ഇതൊക്കെ കഴിച്ചാല്‍ മതി

എണ്ണമയമുള്ള തലയോട്ടി

എണ്ണമയമുള്ള തലയോട്ടി

ഷാംപൂ ഇട്ട് കഴുകിയതിനു ശേഷം നിങ്ങളുടെ തലമുടി ഒട്ടുന്നതോ എണ്ണമയമുള്ളതായി തോന്നുകയോ ചെയ്യാറുണ്ടോ? തെറ്റായ ഷാംപൂ ഉപയോഗിക്കുന്നത് തലയോട്ടിയിലെ എണ്ണയുടെ സ്രവണം വര്‍ദ്ധിപ്പിക്കുകയും താരന്‍ ഉണ്ടാക്കുകയും മുടി വൃത്തിഹീനമായി മാറ്റുകയും ചെയ്യും.

വരണ്ട തലയോട്ടി

വരണ്ട തലയോട്ടി

ഷാംപൂവിന്റെ ഉപയോഗം തന്നെ നിങ്ങളുടെ മുടിയും തലയും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. തലയോട്ടി, മുടി എന്നിവ ശുദ്ധീകരിക്കുകയും അവയില്‍ അടിഞ്ഞുകൂടിയ എല്ലാ അഴുക്കും പൊടിയും നീക്കാന്‍ ഒരു നല്ല ഷാംപൂ നിങ്ങളെ സഹായിക്കുന്നു. എന്നാല്‍, ഷാംപൂ ഇട്ട് കഴുകിയതിനു ശേഷവും നിങ്ങളുടെ തലയില്‍ അഴുക്ക് നിലനില്‍ക്കുകയും മുടി നന്നേ വരണ്ടതാവുകയും ചെയ്യുന്നുവെങ്കില്‍ അതിനര്‍ത്ഥം ആ ഷാംപൂ നിങ്ങളുടെ മുടിക്ക് അനുയോജ്യമല്ല എന്നാണ്.

Most read:തഴച്ചുവളരാന്‍ മുടിക്ക് വളമാണ് ചീര; ഉപയോഗം ഇങ്ങനെMost read:തഴച്ചുവളരാന്‍ മുടിക്ക് വളമാണ് ചീര; ഉപയോഗം ഇങ്ങനെ

ജട പിടിച്ച മുടി

ജട പിടിച്ച മുടി

നിങ്ങളുടെ തലമുടിയില്‍ ഒരു ഷാംപൂവോ കണ്ടീഷണറും ഉപയോഗിച്ച ശേഷം, മുടി മൃദുവും മിനുസമാര്‍ന്നതുമായി അനുഭവപ്പെടണം. എന്നാല്‍, ഷാംപൂവോ കണ്ടീഷണറോ ഉപയോഗിച്ചതിനു ശേഷവും മുടിയില്‍ വളരെയധികം കുഴപ്പങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മുടിക്ക് അനുയോജ്യമല്ല എന്നര്‍ത്ഥം. ഷാംപൂ നിങ്ങളുടെ മുടിയുടെ സ്വാഭാവിക ഈര്‍പ്പം തടയുന്നതിലൂടെ മങ്ങിയതുമാക്കി മാറുകയും മുടി ജട പിടിച്ച പോലെ കാണപ്പെടുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരു ഷാംപൂ തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങളുടെ മുടിക്കും തലയോട്ടിക്കും പാര്‍ശ്വഫലങ്ങള്‍ വരുത്താത്ത നല്ല ഒന്നുതന്നെ വാങ്ങുക. നിങ്ങളുടെ മുടി കളര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ഷാംപൂ തന്നെ വാങ്ങുക. ഒരു സാധാരണ ഷാംപൂ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ നിറം പെട്ടെന്ന് മങ്ങാന്‍ ഇടയാക്കും. നിങ്ങളുടെ തലമുടിയില്‍ ലയിപ്പിച്ച ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു കണ്ടീഷണറായി ഉപയോഗിക്കുക. ഷാംപൂവിന്റെ അസിഡിക് കാരണം വരണ്ട തലയോട്ടി, എണ്ണമയമുള്ള തലയോട്ടി, വരണ്ട മുടി എന്നിവയില്‍ നിന്ന് നിങ്ങളെ കരകയറ്റാന്‍ ഇതിന് സാധിക്കുന്നു.

മുടിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക

മുടിയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക

നിങ്ങളുടെ മുടിയുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കുക. താരന്‍ മുതല്‍ മുടി കെട്ടുപിടിക്കുന്നതു വരെ സാധാരണ മുടി പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. നിങ്ങളുടെ മുടിയുടെ പ്രശ്‌നം പരിഹരിക്കുന്നതിന് പ്രത്യേകം രൂപപ്പെടുത്തിയ ഷാംപൂകള്‍ ലഭ്യമാണ്. സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ സള്‍ഫേറ്റ് രഹിത ഷാംപൂ വേണം ഉപയോഗിക്കാന്‍.

Most read:തണുപ്പുകാലത്തും മുഖം മങ്ങാതിരിക്കാന്‍ പരീക്ഷിക്കേണ്ടത്Most read:തണുപ്പുകാലത്തും മുഖം മങ്ങാതിരിക്കാന്‍ പരീക്ഷിക്കേണ്ടത്

English summary

Signs You Are Using The Wrong Shampoo

Here are easy ways to identify whether the shampoo you've been using suits you or not. Take a look.
Story first published: Monday, December 28, 2020, 12:55 [IST]
X
Desktop Bottom Promotion