For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിരമായി ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നവരോ നിങ്ങള്‍?

|

മനോഹരമായ എല്ലാം തികഞ്ഞ രൂപമാണ് നമ്മില്‍ മിക്കവരും ഓരോ ദിവസവും നേടാന്‍ ലക്ഷ്യമിടുന്നത്. ഉചിതമായ വസ്ത്രങ്ങള്‍, വൃത്തിയായ മുഖം, ശരിയായ രീതിയില്‍ ചീകിയൊതുക്കിയ മുടി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഒരു വ്യക്തിയുടെ രൂപവും വ്യക്തിത്വവും ഉള്‍ക്കൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മുടി. നിങ്ങള്‍ക്കിവ എളുപ്പത്തില്‍ ഒരുക്കിയെടുക്കാന്‍ ഹെയര്‍ ജെല്ലുകള്‍ തേക്കാവുന്നതാണ്. ഇത്തരം ജെല്ലുകള്‍ മുടിക്ക് തിളക്കവും ഈര്‍പ്പവും നല്‍കുന്നു, ചീകാനും എളുപ്പമാണ്.

Most read: കുട്ടികളിലെ അകാല നര നീക്കാം; 5 വീട്ടുവൈദ്യങ്ങള്‍Most read: കുട്ടികളിലെ അകാല നര നീക്കാം; 5 വീട്ടുവൈദ്യങ്ങള്‍

ഹെയര്‍ ജെല്ലുകള്‍ മുടിക്ക് സ്‌റ്റൈല്‍ നല്‍കി കൂടുതല്‍ നേരം നിലനിര്‍ത്താനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും നനവുള്ള രൂപം നല്‍കാനും വൃത്തിയും വെടിപ്പുമുള്ളതായി കാണാനും സഹായിക്കുന്നു. ഒപ്പം ഒരു വ്യക്തിയുടെ വ്യക്തിത്വം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. എന്നാല്‍ ഹെയര്‍ ജെല്ലുകള്‍ ശ്രദ്ധാപൂര്‍വ്വം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും? അവ അമിതമായി ഉപയോഗിച്ചാല്‍ ചില പാര്‍ശ്വഫലങ്ങളും നിങ്ങളുടെ മുടിക്ക് ഉണ്ടായേക്കാം.

ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നം

ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നം

വിവിധ ഹെയര്‍സ്‌റ്റൈലുകളിലേക്ക് മുടിയെ മാറ്റിയെടുക്കാന്‍ ഉപയോഗിക്കുന്ന ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങളാണ് ഹെയര്‍ ജെല്‍സ്. പുരാതന ഈജിപ്ഷ്യന്‍, ഗ്രീക്കോ റോമന്‍ കാലം മുതല്‍ പ്രകൃതിദത്ത ഹെയര്‍ ജെല്ലുകള്‍ മനുഷ്യന്‍ ഉപയോഗിച്ചിരുന്നു. ഇന്ന് നമുക്കറിയാവുന്ന ഹെയര്‍ ജെല്‍ 1960കളില്‍ അമേരിക്കയിലെ ലൂയിസ് മോണ്ടോയ കണ്ടുപിടിച്ചതാണ്.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

സാധാരണ ജെല്ലുകള്‍ പ്രധാനമായും കാറ്റോണിക് പോളിമറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അവയുടെ പോസിറ്റീവ് ചാര്‍ജുകള്‍ ജെല്ലിന് വിസ്‌കോസിറ്റി നല്‍കുകയും മുടിയെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുകയും മുടിയെ കൂടുതല്‍ നേരം ഇളക്കം തട്ടാതെ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഹെയര്‍ ജെല്ലുകള്‍ക്ക് ഹാനികരമായ രാസവസ്തുക്കള്‍ ഉള്ളതിനാല്‍ മുടി, തലയോട്ടി, ശരീരം എന്നിവയില്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഹെയര്‍ ജെല്ലിന്റെ അത്തരം പാര്‍ശ്വഫലങ്ങള്‍ വായിക്കാം.

മുടി വരണ്ട് നിര്‍ജ്ജലീകരണം

മുടി വരണ്ട് നിര്‍ജ്ജലീകരണം

ഹെയര്‍ ജെല്ലുകളില്‍ മദ്യവും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയില്‍ നിന്നും തലയോട്ടിയില്‍ നിന്നും ഈര്‍പ്പം നീക്കംചെയ്യുകയും വരണ്ടതും നിര്‍ജ്ജലീകരണം വരുത്തുകയും ചെയ്യുന്നു. ഈ ജെല്ലുകള്‍ ഈര്‍പ്പത്തെ നീക്കി വരണ്ടതും പൊട്ടുന്നതുമായ മുടി സൃഷ്ടിക്കുന്നു. സെബത്തിന്റെ ഉത്പാദനം കുറച്ച് ചൊറിച്ചില്‍, താരന്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അവ മുടിയെ വ്രണപ്പെടുത്തുന്നു.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

ഹെയര്‍ ജെല്ലുകള്‍ മുടിയെയും തലയോട്ടിയെയും നിര്‍ജ്ജലീകരിക്കുന്നു. അതുവഴി മുടി പൊട്ടാനും കൊഴിയാനും കാരണമാകുന്നു. ജെല്ലുകളില്‍ അടങ്ങിയിരിക്കുന്ന രാസ സംയുക്തങ്ങളും ബാഹ്യ മലിനീകരണ വസ്തുക്കളും ചേര്‍ന്ന് നിര്‍ജ്ജീവമായ കോശങ്ങള്‍, തലയോട്ടിയിലെ അധിക സെബം എന്നിവയുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ഇത് മുടിവളര്‍ച്ച തടസ്സപ്പെടുത്തുകയും മുടി കൊഴിച്ചിലിനു കാരണമാവുകയും ചെയ്യുന്നു. അമിതവും നീണ്ടുനില്‍ക്കുന്നതുമായ മുടി കൊഴിച്ചില്‍ കഷണ്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

താരന്‍

താരന്‍

നിര്‍ജ്ജലീകരണമുള്ള, പോഷകക്കുറവുള്ള, രോഗം ബാധിച്ച തലയോട്ടി താരന് കാരണമാകുന്നു. സെബത്തിന്റെ അനുചിതമായ ഉത്പാദനം, അനാരോഗ്യകരവും അടഞ്ഞുപോയതുമായ ചര്‍മ്മ സുഷിരങ്ങള്‍, രോമകൂപങ്ങള്‍ എന്നിവയെല്ലാം താരന്‍, സെബറോഹൈക് ഡെര്‍മറ്റൈറ്റിസ് അല്ലെങ്കില്‍ തലയോട്ടിയിലെ വീക്കം എന്നിവയ്ക്ക് കാരണമാകും.

നിറവ്യത്യാസം

നിറവ്യത്യാസം

ഹെയര്‍ ജെല്‍ ഉപയോഗിക്കുന്നതിന്റെ സാധാരണ പാര്‍ശ്വഫലങ്ങളാണ് മുടി പൊട്ടല്‍, മുടി നേര്‍ത്തതാക്കല്‍, മുടിയുടെ നിറം മാറ്റം എന്നിവ. ജെല്ലുകള്‍ മുടിയുടെ പോഷണവും ഈര്‍പ്പവും നീക്കുകയും മുടിയുടെ പി.എച്ച് ബാലന്‍സ് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അനാരോഗ്യകരവും വിരളവും മങ്ങിയതുമായ മുടിക്ക് ഇവ കാരണമാകുന്നു. ഹെയര്‍ ജെല്ലുകളിലെ ഹാനികരമായ രാസവസ്തുക്കള്‍ മങ്ങിയ മുടി, നിറം മാറല്‍ എന്നിവയ്ക്ക് കാരണമാകുന്നു.

മുടി പൊട്ടല്‍

മുടി പൊട്ടല്‍

വരണ്ടതും പരുക്കനായതുമായ തല മുടി പൊട്ടലിലേക്ക് നയിക്കുന്നു. ഹെയര്‍ ജെല്ലുകള്‍ തലയോട്ടിയിലെ പോഷണത്തെ തടസ്സപ്പെടുത്തുകയും അതിന്റെ ഈര്‍പ്പം തലയോട്ടിയില്‍ നിന്ന് നീക്കം ചെയ്യുകയും മുടിയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഇവയെല്ലാം ഒടുവില്‍ മുടി പൊട്ടലിന് കാരണമാകുന്നു.

English summary

Side Effects Of Hair Gel

Hair gels are usually used to improve the hair texture. But they also carry side effects. Know more.
Story first published: Thursday, February 27, 2020, 16:42 [IST]
X
Desktop Bottom Promotion