For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

15 ദിവസം ആഴ്ചയില്‍ ഒരിക്കലെന്ന തോതില്‍ മുടിയില്‍ തേക്കാം: സ്വിച്ചിട്ടപോലെ മുടികൊഴിച്ചില്‍ മാറും

|

മുടി കൊഴിച്ചില്‍ എല്ലാവരേയും വലക്കുന്ന ഒന്നാണ്. പലപ്പോഴും മുടിയുടെ ആരോഗ്യം നശിക്കുന്നതോടൊപ്പം നമ്മുടെ ആത്മവിശ്വാസവും കൊഴിഞ്ഞ് പോവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. കാരണം മുടി കൊഴിച്ചിലും മുടി നരക്കുന്നതും കഷണ്ടിയും എല്ലാം പലരിലും മാനസികമായി കൂടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. എന്താണ് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ചെയ്യേണ്ടത് എന്നത് പലപ്പോഴും സ്വയം തന്നെ ചോദിക്കുന്ന ഒരു ചോദ്യമായി പലരിലും മാറുന്നുണ്ട്. എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് ഈ ഒരു സമയം വിപണിയില്‍ ലഭ്യമായ പല എണ്ണകളും ഷ്ാമ്പൂകളും വാങ്ങിത്തേക്കുന്നവര്‍ ചുരുക്കമല്ല. എങ്ങനെയെങ്കിലും മുടി കൊഴിച്ചില്‍ മാറിയാല്‍ മതി എന്നാണ് പലരും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഗുണമേന്‍മയൊന്നും ആരും ഓര്‍ക്കുകയില്ല.

Shikakai And Amla Hair Pack

എന്നാല്‍ മുടിയുടെ ആരോഗ്യത്തിന് എപ്പോഴും ഉത്തമം നാട്ടുപരിഹാരങ്ങള്‍ തന്നെയാണ്. അതില്‍ വരുന്നതാണ് ഷിക്കക്കായ അഥവാ സോപ്പുകായ. ഇത് പലരും കണ്ടിട്ടുണ്ടാവും ഉപയോഗിച്ചിട്ടും ഉണ്ടാവും. പലരും ഷാമ്പൂ ഉപയോഗിക്കുന്നതിന് പകരമായി ഷിക്കക്കായ ഉപയോഗിക്കുന്നു. ഇത് തലമുടിയില്‍ കാണിക്കുന്ന ഗുണങ്ങള്‍ അതൊട്ടും തന്നെ നിസ്സാരമല്ല എന്നതാണ്. മുടിയുടെ ആരോഗ്യത്തിന് നിങ്ങളെ സഹായിക്കുന്ന ഏറ്റവും മികച്ച വസ്തുക്കളില്‍ ഒന്നാണ് ഷിക്കക്കായ. ഷിക്കക്കായയോടൊപ്പം നെല്ലിക്കപ്പൊടി കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഹെയര്‍പാക്ക് തയ്യാറാക്കാം

ഹെയര്‍പാക്ക് തയ്യാറാക്കാം

എങ്ങനെ പ്രകൃതിദത്തമായ രീതിയില്‍ ഹെയര്‍പാക്ക് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി അല്‍പം ഷിക്കക്കായ പൊടി എടുത്ത് അതിലേക്ക് നെല്ലിക്ക പൊടി കൂടി മിക്‌സ് ചെയ്യുക. ഇത് വെള്ളവും കലര്‍ത്തി മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് ആഴ്ചയില്‍ ഒരിക്കലെങ്കിലും മുടിയില്‍ തേച്ച് പിടിപ്പിക്കണം. ഇത്തരത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസമെങ്കിലും മുടിയില്‍ തേക്കണം. നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മാറ്റം കണ്ടു തുടങ്ങുന്നു. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഈ ഹെയര്‍മാസ്‌ക് ഉപയോഗിക്കാം.

ഗുണങ്ങള്‍

ഗുണങ്ങള്‍

മുടി കൊഴിച്ചില്‍ തന്നെയാണ് പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു ഈ ഹെയര്‍പാക്ക്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ആ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു. മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ഈ ഹെയര്‍പ്പാക്ക. ഇവ മിക്‌സ് ആക്കാതേയും ഒറ്റക്ക് ഒറ്റക്കായും മുടിയില്‍ തേക്കാവുന്നതാണ്. മുടിക്ക് നല്‍കുന്ന കരുത്തും ആരോഗ്യവും എല്ലാം ഈ ഹെയര്‍പാക്കിന്റെ കൂടി ഗുണമാണ് എന്നതാണ് സത്യം.

തലയോട്ടി വൃത്തിയാക്കുന്നു

തലയോട്ടി വൃത്തിയാക്കുന്നു

പലപ്പോഴും താരന്‍ വര്‍ദ്ധിക്കുന്നതിന്റേയും അത് വഴി മുടി കൊഴിയുന്നതിന്റേയും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയോട്ടിയിലെ അഴുക്കും വൃത്തിയില്ലായ്മയും. ഇത് രണ്ടും ഇല്ലാതാക്കി മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്തുകൊണ്ടും ഷിക്കക്കായ ഹെയര്‍പാക്ക്. ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ നമ്മുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിക്കുകയും താരനേയും അഴുക്കിനേയും എല്ലാം പൂര്‍ണമായി മാറ്റുകയും ചെയ്യുന്നു.

മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു

മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു

മുടി കൊഴിച്ചില്‍ കുറഞ്ഞാല്‍ തന്നെ മുടി താനെ വളരുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. മുടിയുടെ വളര്‍ച്ച ആഗ്രഹിക്കുന്ന ആര്‍ക്കും പാര്‍ശ്വഫലങ്ങളില്ലാതെ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ നില്‍ക്കുമ്പോള്‍ തന്നെ മുടി വളര്‍ന്നോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നമായി നില്‍ക്കുന്നവര്‍ക്ക് ഇനി ഷിക്കക്കായ ഹെയര്‍മാസ്‌ക് ഏറ്റവും മികച്ചത് തന്നെയാണ്.

എന്തുകൊണ്ട് ഷിക്കക്കായ കേശസംരക്ഷണത്തിന്?

എന്തുകൊണ്ട് ഷിക്കക്കായ കേശസംരക്ഷണത്തിന്?

കേശസംരക്ഷണത്തിന് എന്തുകൊണ്ടാണ് ഷിക്കക്കായ ഉപയോഗിക്കുന്നത് എന്നത് പലര്‍ക്കും അറിയില്ല. ഇത്രയൊക്കെ ഗുണങ്ങള്‍ പറഞ്ഞെങ്കിലും ഇത് എങ്ങനെയാണ് ഗുണം നല്‍കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഷിക്കക്കായയില്‍ ധാരാളം സപ്പോണിന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ സ്ഥിരമായി ഇത് ഉപയോഗിച്ചാല്‍ അതിലൂടെ മുടിയുടെ പല പ്രശ്‌നങ്ങളും സ്വാഭാവികമായും പരിഹരിക്കപ്പെടുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പലരും വര്‍ഷങ്ങളായി ഷിക്കക്കായ ഉപയോഗികക്കുന്നു.

നല്ലൊരു ഹെയര്‍ടോണര്‍

നല്ലൊരു ഹെയര്‍ടോണര്‍

നിങ്ങള്‍ക്ക് മുടിയില്‍ നല്ലൊരു ഹെയര്‍ ടോണര്‍ ആയി ഷിക്കക്കായ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ കട്ടിയുള്ളതും ഇരുണ്ടതുമായ മുടിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നുണ്ടെങ്കിലും ഇവ ഉപയോഗിക്കാവുന്നതാണ്. ഇത് അകാല നരയെ ഇല്ലാതാക്കുകയും മുന്‍പ് പറഞ്ഞതുപോലെ മുടി കൊഴിച്ചില്‍ അകറ്റി കട്ടിയുള്ളതും ഇരുണ്ടതുമായ മുടിക്ക് സഹായിക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത ഉത്പ്പന്നം ആയത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള ദോഷഫലങ്ങളും ഇത് നല്‍കുന്നുമില്ല. പതിവായി ഷിക്കക്കായ പൊടി കലക്കി ഷാമ്പൂ രൂപത്തിലും നിങ്ങള്ക്ക് ഉപയോഗിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഗുരുതരമായ മുടി കൊഴിച്ചില്‍ അല്ലെങ്കില്‍ തലയോട്ടിയില്‍ ്ണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലാണെങ്കില്‍ ഡോക്ടറുടെ ഉപദേശം കൂടാതെ ഒരിക്കലും ഒരു ഹെയര്‍ പാക്കും ഉപയോഗിക്കരുത്.

മുടി മുഴുവന്‍ പോവും മുന്‍പെങ്കിലും ഈ ഒറ്റമൂലി പരീക്ഷിക്കൂ, ഫലം ഉറപ്പ്മുടി മുഴുവന്‍ പോവും മുന്‍പെങ്കിലും ഈ ഒറ്റമൂലി പരീക്ഷിക്കൂ, ഫലം ഉറപ്പ്

മുടി പ്രശ്‌നം എത്ര ഗൗരവമെങ്കിലും അതിനെ പരിഹരിക്കും ഈ എണ്ണകള്‍മുടി പ്രശ്‌നം എത്ര ഗൗരവമെങ്കിലും അതിനെ പരിഹരിക്കും ഈ എണ്ണകള്‍

English summary

Shikakai And Amla Hair Pack for Long And Shiny Hair And How To Prepare It

Here in this article we are sharing a natural hair pack of Shikakai and amla mix for long and shiny hair in malayalam. Take a look.
Story first published: Wednesday, January 4, 2023, 17:40 [IST]
X
Desktop Bottom Promotion