For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് താരന്‍ വളരും അധികമായി; പ്രതിരോധിക്കാന്‍ പരിഹാരം ഇത്

|

വേനലിലെ പൊള്ളുന്ന ചൂടില്‍ നിന്ന് മണ്‍സൂണ്‍ കാലം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് ശാന്തത നല്‍കുന്നു. എന്നാല്‍, ഇത് തലയോട്ടിയുടെയും മുടിയുടെയും പ്രശ്നങ്ങളും വര്‍ധിപ്പിക്കുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നത് മുടിയുടെയും തലയോട്ടിയുടെയും ചര്‍മ്മത്തെ നശിപ്പിക്കുന്നു.

Most read: ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ; കക്ഷത്തിലെ കറുപ്പ് നിശ്ശേഷം നീക്കാം, ഉപയോഗം ഈവിധംMost read: ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ; കക്ഷത്തിലെ കറുപ്പ് നിശ്ശേഷം നീക്കാം, ഉപയോഗം ഈവിധം

ഈ കാലാവസ്ഥ വരണ്ടതും അടരുകളുള്ളതുമായ തലയോട്ടി, താരന്‍ എന്നിവയ്ക്ക് കാരണമാകും. ഇത് മുടിപൊട്ടുന്നതിനും കാരണമാകുന്നു. തലയോട്ടിയില്‍ വെളുത്ത നേര്‍ത്ത ചെതുമ്പലുകളായി താരന്‍ പ്രത്യക്ഷപ്പെടുന്നു. മഞ്ഞുകാലത്തും മഴക്കാലത്തും ഇത് സാധാരണയായി രൂക്ഷമാകുന്നു. മഴക്കാലത്ത് നിങ്ങളുടെ താരന്‍ പ്രശ്‌നം ചികിത്സിക്കാനായി സഹായിക്കുന്ന ചില പരിഹാര മാര്‍ഗങ്ങള്‍ ഇതാ.

മഴക്കാലത്ത് താരന്‍ വളരാനുള്ള കാരണം

മഴക്കാലത്ത് താരന്‍ വളരാനുള്ള കാരണം

തലയോട്ടിയിലെ ഏതെങ്കിലും തരത്തിലുള്ള അമിതമായ ഈര്‍പ്പം ഫംഗസിന്റെ പ്രജനന കേന്ദ്രമായി മാറുന്നു. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്ത് ഹെയര്‍ ഓയിലുകളുടെയും ഹെയര്‍ ജെല്ലുകളുടെയും ഉപയോഗം തലയോട്ടിയിലെ ഈര്‍പ്പം വര്‍ദ്ധിപ്പിക്കുകയും താരന്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ സെബാസിയസ് ഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണമയമുള്ള പദാര്‍ത്ഥമാണ് സെബം, ഈര്‍പ്പമുള്ള സാഹചര്യത്തില്‍ തലയോട്ടിയില്‍ വളരെ എളുപ്പത്തില്‍ ഇത് ശേഖരിക്കപ്പെടും. പ്രജനനത്തിനായി സൂക്ഷ്മാണുക്കള്‍ ഈ സെബം ഭക്ഷിക്കുന്നു, ഇത് മഴക്കാലത്ത് താരന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മഴക്കാലത്ത് താരന്‍ അകറ്റാനുള്ള എളുപ്പവഴികള്‍

മഴക്കാലത്ത് താരന്‍ അകറ്റാനുള്ള എളുപ്പവഴികള്‍

* താരന്‍ ചികിത്സിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ഇടയ്ക്കിടെ മുടി കഴുകുക എന്നതാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഹെയര്‍ ഓയിലുകളും ഹെയര്‍ ജെല്ലുകളും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക.

* മണ്‍സൂണുമായി ബന്ധപ്പെട്ട മുടി വരള്‍ച്ചയ്ക്ക് ഏറ്റവും മികച്ച ഹെയര്‍ ഓയില്‍ ഭൃംഗരാജും ഒലിവ് ഓയിലും ആണ്. ഇതിലെ സമ്പന്നമായ ഫാറ്റി ആസിഡ് നിങ്ങളുടെ വരണ്ട തലയോട്ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമാണ്.

Most read;വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഈ വിധം പുരട്ടിയാല്‍ തിളങ്ങുന്ന മുഖം സ്വന്തംMost read;വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ ഈ വിധം പുരട്ടിയാല്‍ തിളങ്ങുന്ന മുഖം സ്വന്തം

ആന്റി-ഡാന്‍ഡ്രഫ് ഷാംപൂ

ആന്റി-ഡാന്‍ഡ്രഫ് ഷാംപൂ

ഫംഗസിനെയും യീസ്റ്റിനെയും നിയന്ത്രിക്കുന്ന സിങ്ക് പൈറിത്തയോണ്‍, പിറോക്ടോണ്‍ ഒലമൈന്‍ അല്ലെങ്കില്‍ കെറ്റോകോണസോള്‍ തുടങ്ങിയ സജീവ ചേരുവകള്‍ അടങ്ങിയ ഫലപ്രദമായ ആന്റി-ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കുക. ഈ ഷാംപൂ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.

ഹെയര്‍ മാസ്‌ക്

ഹെയര്‍ മാസ്‌ക്

ഹെയര്‍സ്‌റ്റൈല്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം, ഹെയര്‍ ജെല്ലുകള്‍ക്ക് പകരം ഹെയര്‍ സ്പ്രേകളോ ഹെയര്‍ ക്രീമുകളോ ഉപയോഗിക്കുന്നത നല്ലതാണ്. കൂടാതെ, നിങ്ങളുടെ മുടിക്ക് ആഴത്തിലുള്ള കണ്ടീഷനിംഗ് നല്‍കുന്നതിന് നിങ്ങള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ഹെയര്‍ മാസ്‌ക് ഉപയോഗിക്കാം. മഴക്കാലത്ത് നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ വരുത്താനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുന്ന ഒരു സംരക്ഷിത പാളി ഇത് ചേര്‍ക്കുന്നു.

Most read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണോ? കര്‍പ്പൂര തൈലം ഈ വിധം പുരട്ടൂMost read:ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണോ? കര്‍പ്പൂര തൈലം ഈ വിധം പുരട്ടൂ

മുടി വരണ്ടതാക്കി സൂക്ഷിക്കുക

മുടി വരണ്ടതാക്കി സൂക്ഷിക്കുക

* മുടി വരണ്ടതാക്കുക. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെളിച്ചെണ്ണ, നാരങ്ങ, വേപ്പിന്‍ നീര്, ഉലുവ, ഓറഞ്ച് തൊലി, ഗ്രീന്‍ ടീ, ഒലിവ് ഓയില്‍, ബേസില്‍ ഇലകള്‍ തുടങ്ങിയ വീട്ടുവൈദ്യങ്ങള്‍ മുടിയില്‍ പുരട്ടുക. താരന്‍ എന്നെന്നേക്കുമായി അകറ്റാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ സഹായിക്കും.

* നിങ്ങള്‍ സ്ഥിരമായി ജെല്‍ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ മുടി ഇടയ്ക്കിടെ കഴുകുക. കൂടാതെ, രണ്ട് ദിവസത്തില്‍ കൂടുതല്‍ ആ ജെല്ല് മുടിയില്‍ വയ്ക്കരുത്. കാരണം ഇത് സെബം ഉല്‍പാദനം വര്‍ധിപ്പിക്കുന്നു.

ഉള്ളി മാസ്‌ക്

ഉള്ളി മാസ്‌ക്

ഉള്ളിക്ക് മികച്ച ആന്റിഫംഗല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള ധാരാളം പോഷകങ്ങളുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയിലെ രക്തപ്രവാഹത്തിനും രക്തചംക്രമണത്തിനും സഹായിക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത്, കുറച്ച് ഉള്ളി കഷണങ്ങള്‍ യോജിപ്പിച്ച് നന്നായി പേസ്റ്റ് നിങ്ങളുടെ തലയില്‍ പുരട്ടി കഴുകുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഉള്ളി കനംകുറഞ്ഞതായി അരിഞ്ഞത് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുകയും ചെയ്യാം.

Most read:തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍Most read:തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍

ഉലുവ ഹെയര്‍ മാസ്‌ക്

ഉലുവ ഹെയര്‍ മാസ്‌ക്

താരന്‍, മുടികൊഴിച്ചില്‍ പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും ശക്തവും പ്രകൃതിദത്തവുമായ പ്രതിവിധികളില്‍ ഒന്നാണ് ഉലുവ ഹെയര്‍ മാസ്‌ക്. നിക്കോട്ടിനിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മഴക്കാലത്ത് മുടി കൊഴിച്ചിലിനും താരനുമെതിരെ പോരാടാന്‍ ഉലുവ നിങ്ങളെ സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ ഒരു രാത്രി കുതിര്‍ത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കി നിങ്ങളുടെ തലയില്‍ പുരട്ടുക. 30 മിനിറ്റ് വിടുക, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

വേപ്പിലയും മഞ്ഞളും

വേപ്പിലയും മഞ്ഞളും

ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് വേപ്പും മഞ്ഞളും. ഇവ രണ്ടും വിറ്റാമിന്‍ സിയുടെ സമ്പന്നമായ സ്രോതസ്സുകളാണ്, മാത്രമല്ല താരന്‍ ചികിത്സിക്കുന്നതിനും നിങ്ങളുടെ തലയോട്ടി ആരോഗ്യകരമാക്കുന്നതിനും വളരെ ഫലപ്രദമാണ്.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

നിങ്ങള്‍ കഴിക്കുന്നതാണ് നിങ്ങളുടെ ശരീരം. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ശരിയായ സമീകൃതാഹാരം മുടിയെ ശക്തിപ്പെടുത്തും. താരന്‍ പരിഹരിക്കുന്നതിന് സ്വാഭാവികമായി ഇത്തരം നല്ല ഭക്ഷണം ഉള്‍പ്പെടുത്തുക. ചൂടുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ മഴക്കാലത്ത് നിങ്ങളുടെ ശരീരത്തിനും മുടിക്കും ആരോഗ്യകരമല്ല. താരനെ ചെറുക്കാനും തലയോട്ടിയെ ആരോഗ്യത്തോടെ നിലനിര്‍ത്താനും പഞ്ചസാരയുടെ അളവ് കുറഞ്ഞതും ആന്റിഓക്സിഡന്റുകള്‍ കൂടുതലുള്ളതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക.

Most read:മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തംMost read:മുടിക്ക് മോര് നല്‍കും അത്ഭുതഫലം; ഈവിധം തേച്ചാല്‍ ഇടതൂര്‍ന്ന മുടി സ്വന്തം

എണ്ണ ചൂടാക്കിയുള്ള മസാജ്

എണ്ണ ചൂടാക്കിയുള്ള മസാജ്

ചൂടുള്ള ഓയില്‍ മസാജ് ചെയ്യുക. വെര്‍ജിന്‍ കോക്കനട്ട് ഹെയര്‍ ഓയില്‍ ഉപയോഗിക്കുക, അത് ധാരാളം പ്രകൃതിദത്ത ചേരുവകള്‍ നിറഞ്ഞതും ദോഷകരമായ ബാക്ടീരിയകളെ ചെറുക്കുകയും നിങ്ങളുടെ തലയോട്ടി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്ന ആയുര്‍വേദ ഔഷധങ്ങള്‍ അടങ്ങിയതുമാണ്.

English summary

Remedies To Get Rid Of Dandruff In Monsoon in Malayalam

Monsoon in particular and the use of hair oils and hair gels increase the moistness on scalp contributing to dandruff. Here are some easy remedies to get rid of dandruff in monsoon.
Story first published: Tuesday, August 23, 2022, 15:19 [IST]
X
Desktop Bottom Promotion