For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ കൂടുതലായി അലോപേഷ്യയിലേക്ക് എത്തുന്നതെപ്പോള്‍?

|

മുടി കൊഴിച്ചില്‍ എന്നത് വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കാരണം അമിതമായി മുടി കൊഴിച്ചില്‍ പലരിലും മുടിയോടൊപ്പം ആത്മവിശ്വാസത്തേയും ഇല്ലാതാക്കുന്നു. മുടി കൊഴിച്ചില്‍ കൂടുന്നത് കഷണ്ടിയിലേക്കും പിന്നീട് കഷണ്ടിയേക്കാള്‍ ഭീകരമായ അലോപേഷ്യ എന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് അലോപേഷ്യ വരുന്നത്, എന്തൊക്കെയാണ് അലോപേഷ്യയുടെ കാരണങ്ങള്‍ എന്താണ് അലോപേഷ്യയിലേക്ക് എത്തിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. നമ്മുടെ ശരീരം പലപ്പോഴും പ്രതികരിക്കുന്നത് ശരീരത്തിന്റെ ആന്തരിക ആരോഗ്യത്തിന്റെ ഫലമായാണ് ഉണ്ടാവുന്നത്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഇപ്രകാരം തന്നെയാണ് സംഭവിക്കുന്നത്.

അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ പോലുള്ള അവസ്ഥകള്‍ ഒരിക്കലും നിസ്സാരമാക്കരുത്. കാരണം ഇത് കേശസംരക്ഷണത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. മുടി കൊഴിച്ചില്‍ അലോപ്പീസിയയുടെ ലക്ഷണമാകാം. പലപ്പോഴും ഇത് അവഗണിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്താണ് അലോപ്പീസിയയുടെ കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും എന്തൊക്കെ കാരണങ്ങളാണ് ഇതിന് പിന്നിലെ കാരണം എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്താണ് അലോപ്പീസിയ?

എന്താണ് അലോപ്പീസിയ?

അലോപ്പീസിയ ഏരിയറ്റ എന്നറിയപ്പെടുന്നത് ഒരു ചര്‍മ്മരോഗമാണ്. ഇത് നിങ്ങളില്‍ അമിതമായി മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് തലയോട്ടിയിലും പുരികങ്ങള്‍, കണ്‍പീലികള്‍, മുഖം എന്നിവയ്ക്ക് ചുറ്റുമുള്ള ഭാഗങ്ങളിലും. രോമകൂപങ്ങളെ ആക്രമിക്കുന്ന പ്രതിരോധസംവിധാനത്തിനുമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ചെറിയ പാച്ചുകളായി മുടികൊഴിച്ചില്‍ ഉണ്ടാവുന്നതാണ് ഈ അവസ്ഥ. അമിതമായ മുടി കൊഴിച്ചിലാണ് പ്രധാനമായും അലോപേഷ്യയുടെ ലക്ഷണങ്ങള്‍. ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അമിതമായ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ അലോപേഷ്യയിലേക്ക് നയിക്കുന്ന ചില കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കൂടിയ സമ്മര്‍ദ്ദം

കൂടിയ സമ്മര്‍ദ്ദം

നിങ്ങളില്‍ ഉണ്ടാവുന്ന അമിത സമ്മര്‍ദ്ദം പലപ്പോഴും നമ്മുടെ നാഡീവ്യവസ്ഥയെയും ദഹനവ്യവസ്ഥയെയും ബാധിക്കുന്നു. ഇത് പിന്നീട് ശരീരത്തില്‍ പല വിധത്തിലുള്ള അസന്തുലിതാവസ്ഥകളിലേക്ക് എത്തിക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും തലയോട്ടിക്കും ആവശ്യമായ പോഷണം ലഭിക്കാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് നിങ്ങളുടെ മുടി കൊഴിയുന്നതിനും സാവധാനം കൊഴിയുന്ന അവസ്ഥയിലേക്കും എത്തിക്കുന്നു. നിങ്ങളുടെ ജോലി, അമിതമായ ചിന്ത, ശസ്ത്രക്രിയ, എന്തെങ്കിലും തരത്തിലുള്ള പരിക്ക്, മറ്റ് പല കാരണങ്ങള്‍ എന്നിവ കൊണ്ട് നാം മുടി കൊഴിച്ചിലിലേക്ക് എത്തുന്നു. ഇത് പിന്നീട് അലോപേഷ്യയിലേക്ക് എത്തുന്നതിന് അധികം സമയമില്ല എന്നതാണ് മനസ്സിലാക്കേണ്ടത്.

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം

കഴിക്കുന്ന ഭക്ഷണവും മുടിയുടെ ആരോഗ്യവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മുടിക്ക് ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ഭക്ഷണം അത്യാവശ്യമാണ്. അതിന് വേണ്ടി വിറ്റാമിനുകള്‍, സിങ്ക്, ബയോട്ടിന്‍, ഇരുമ്പ്, സിങ്ക്, ഫാറ്റി ആസിഡുകള്‍, സെലിനിയം, മറ്റ് പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ സമീകൃതാഹാരം കഴിക്കുന്നില്ലെങ്കില്‍, മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കഴിക്കുന്ന ഭക്ഷണം അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ കുറക്കുന്നതിനുതകുന്ന തരത്തിലുള്ളതാണ് എന്ന് മനസ്സിലാക്കേണ്ടതാണ്.

പാരമ്പര്യം

പാരമ്പര്യം

ചിലരില്‍ മുടി കൊഴിച്ചില്‍ പാരമ്പര്യമായി ഉണ്ടാവുന്നുണ്ട്. അത് പലപ്പോഴും നിങ്ങളെ പ്രശ്‌നത്തിലാക്കിയേക്കാം. അലോപേഷ്യ പോലുള്ള അവസ്ഥകള്‍ ജനിതകമായി ലഭിക്കാവുന്നതാണ്. എന്നാല്‍ ഇതിന് ശാസ്ത്രീയാടിസ്ഥാനം ഇല്ല എന്നതാണ് സത്യം. പക്ഷേ പാരമ്പര്യമായി പറയുന്ന ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. മുടി കൊഴിച്ചിലിന് കാരണമാകുന്ന രോഗങ്ങള്‍ പലപ്പോഴും ജനിതകമായിരിക്കാം. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയാല്‍ അതനുസരിച്ച് ചികിത്സിച്ചാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു.

ഹെയര്‍ സ്റ്റൈലും ഹെയര്‍ ട്രീറ്റ്മെന്റുകളും

ഹെയര്‍ സ്റ്റൈലും ഹെയര്‍ ട്രീറ്റ്മെന്റുകളും

അലോപേഷ്യയിലേക്ക് നയിക്കുന്ന ചില കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ നിങ്ങളുടെ ഹെയര്‍സ്റ്റൈലുകളും ട്രീറ്റ്‌മെന്റുകളും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അലോപേഷ്യയിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. ചൂടുള്ള ഹെയര്‍ ട്രീറ്റ്‌മെന്റ്, സ്റ്റൈലിംഗും ഹെയര്‍ കളറിംഗ്, പെര്‍ംസ്, കഠിനമായ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇതെല്ലാം നിങ്ങളുടെ മുടിയുടെ ഇഴകള്‍ക്ക് കേടുവരുത്തുകയും മുടി കനംകുറക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

ഹോര്‍മോണുകളില്‍ മാറ്റം

ഹോര്‍മോണുകളില്‍ മാറ്റം

സ്ത്രീകളില്‍ ഹോര്‍മോണുകളില്‍ ഉണ്ടാവുന്ന മാറ്റം പലപ്പോഴും സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നു. ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവ വിരാമം എന്നീ അവസ്ഥകളില്‍ സ്ത്രീകളില്‍ അതികഠിനമായ മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നു. ഇവരില്‍ അലോപേഷ്യ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ അലോപേഷ്യയിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

താരനും മറ്റ് ചര്‍മ്മ അണുബാധകളും

താരനും മറ്റ് ചര്‍മ്മ അണുബാധകളും

നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ചര്‍മ്മരോഗത്തിലേക്ക് പിന്നീട് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ താരന്‍ മറ്റ് ചര്‍മ്മത്തിലുണ്ടാവുന്ന അണുബാധകള്‍ പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം മുടിയിലും തലയോട്ടിയിലും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും ഫോളിക്കിളുകളെ തടയുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകളില്‍ അലോപേഷ്യ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയും മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ കനവും ശക്തിയും മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്.

ബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ്‌ഹെഡ്‌സ് മായ്ച്ച് കളയാന്‍ ഭക്ഷണങ്ങളില്‍ ശ്രദ്ധ വേണംബ്ലാക്ക്‌ഹെഡ്‌സ് വൈറ്റ്‌ഹെഡ്‌സ് മായ്ച്ച് കളയാന്‍ ഭക്ഷണങ്ങളില്‍ ശ്രദ്ധ വേണം

മുടിയുടെ ദുര്‍ഗന്ധവും കെട്ടും കുറച്ച് തിളക്കം നല്‍കും പൊടിക്കൈമുടിയുടെ ദുര്‍ഗന്ധവും കെട്ടും കുറച്ച് തിളക്കം നല്‍കും പൊടിക്കൈ

English summary

Reasons That Can Lead To Hair Loss And Alopecia In Malayalam

Here in this article we are sharing some reasons that can lead to hair loss and alopecia in malayalam. Take a look.
Story first published: Tuesday, September 13, 2022, 15:19 [IST]
X
Desktop Bottom Promotion