For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെല്ലിക്ക, വെളിച്ചെണ്ണ മാന്ത്രികക്കൂട്ട്: തലമുറകളായി മുടി വളര്‍ത്തും നാടന്‍ വഴി

|

മുടിയുടെ ആരോഗ്യം എന്നത് പലരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ മുടി എത്രയൊക്കെ ശ്രദ്ധിച്ചാലും ആരോഗ്യത്തോടെയും കരുത്തോടേയും കാണപ്പെടുന്നില്ല. അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടാവാം. ചിലരില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരമില്ലായ്മ, ഭക്ഷണത്തില്‍ വേണ്ടത്ര പോഷകങ്ങള്‍ ഇല്ലാത്തത്, അങ്ങനെ നിരവധി കാരണങ്ങള്‍ മുടിയുടെ അനാരോഗ്യത്തിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ മുടിക്ക് തിളക്കം വര്‍ദ്ധിക്കുന്നതിനും ആരോഗ്യത്തിനും മുടിയുടെ നീളം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുകളില്‍ പറഞ്ഞ കാര്യങ്ങളെയെല്ലാം തന്നെ ഉള്‍ക്കൊണ്ട് ഇനി പറയുന്ന ചില പൊടിക്കൈകള്‍ കൂടി ചേര്‍ത്താല്‍ നമ്മുടെ മുടിയെ കുറിച്ച് ചിന്തിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല.

Proven Home Remedies

പ്രകൃതിദത്തമായ വഴികളാണ് എപ്പോഴും മുടിയുടെ ആരോഗ്യത്തിന് വേണ്ടി നാം ശീലിക്കേണ്ടത്. അല്ലാത്ത പക്ഷം അത് മുടിയെ വേരോടെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ശീലങ്ങള്‍ പരമാവധി ഒഴിവാക്കി ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ ശീലിക്കൂ. ഇതിലൂടെ മുടിക്ക് തിളക്കവും ആരോഗ്യവും നല്ല നിറവും ലഭിക്കുന്നു. മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് പ്രകൃതിദത്താ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.. അവ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിന്ന് കൃത്യമായി വായിക്കാം.

നെല്ലിക്ക പൊടിക്കൈകള്‍

നെല്ലിക്ക പൊടിക്കൈകള്‍

നെല്ലിക്ക എപ്പോഴും മുടി വളര്‍ത്തുന്ന കാര്യത്തില്‍ വളരെ മുന്നില്‍ തന്നെയാണ്. അതിന് വേണ്ടി ആദ്യം ഒരു പാത്രത്തില്‍ രണ്ട് ടീസ്പൂണ്‍ നെല്ലിക്കപ്പൊടിയും രണ്ട് ടീസ്പൂണ്‍ ശിക്കക്കായ് പൊടിയും വെള്ളവും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയിലും തലയിലും നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം സാധാരണ വെള്ളത്തില്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ഒന്ന് ചെയ്ത് നോക്കൂ. ഫലം നിങ്ങളെ അമ്പരപ്പിക്കും.

നെല്ലിക്ക പൊടിക്കൈകള്‍

നെല്ലിക്ക പൊടിക്കൈകള്‍

ഇത് കൂടാതെ നെല്ലിക്ക ഉപയോഗിച്ച് മറ്റൊരു പൊടിക്കൈ കൂടി മുടി വളരാന്‍ നമുക്ക് നോക്കാം. അതിന് വേലണ്ടി 2 ടീസ്പൂണ്‍ വെളിച്ചെണ്ണ ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നെല്ലിക്ക പൊടിച്ചത് ചേര്‍ത്ത് ഇളക്കി ഇത് നല്ലതുപോലെ തണുത്ത ശേഷം തലയില്‍ തേച്ച് പിടിപ്പിക്കുക. പിന്നീട് പ്ത്ത് മിനിറ്റോളം മസ്സാജ് ചെയ്യണം. അതിന് ശേഷം അരണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയുന്നതിന്. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യാം.

നെല്ലിക്ക എങ്ങനെ ഗുണം നല്‍കും?

നെല്ലിക്ക എങ്ങനെ ഗുണം നല്‍കും?

നെല്ലിക്ക നിങ്ങള്‍ക്ക് എങ്ങനെ ഗുണം നല്‍കും എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. നെല്ലിക്ക എപ്പോഴും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു പടി മുന്നില്‍ തന്നെയാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ തരത്തിലുള്ള എല്ലാ ഘടകങ്ങളും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ ഉണ്ട്. ഇത് നിങ്ങളുടെ മുടിയുടെ വേരുകളെ ഉള്‍പ്പടെ ശക്തിപ്പെടുത്തുന്നു. കൂടാതെ നെല്ലിക്കയില്‍ വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അകാലനരയെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ എല്ലാവരും മുടി സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ്. രണ്ട് ടീ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അല്‍പം നാരങ്ങ നീരും തേനും മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ ഇളക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇതിലൂടെ മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമായ താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് കൂടാതെ മുടി വളരുന്നതിന് വേണ്ടി വെളിച്ചെണ്ണയും നല്ലതുപോലെ പഴുത്ത പഴവും കൂടി മിക്‌സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് തേങ്ങാപ്പാല്‍ കൂടി ചേര്‍ക്കണം. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടി കൊഴിച്ചില്‍ പാടേ അകറ്റുന്നതിനുള്ള മാര്‍ഗ്ഗമാണ് ഇത്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയും മുട്ടയും ഒരു സ്പൂണ്‍ തേനും മിക്‌സ് ചെയ്ത് തലയിലും മുടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് മുടിയില്‍ അരമണിക്കൂറോളം വെക്കുക. അതിന് ശേഷം കഴുകി കളയുക. പൊട്ടിയ മുടിക്കും ചകിരി നാര് പോലുള്ള മുടിക്കും മികച്ചതാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. കേടായ മുടിയെ പൂര്‍ണമായും പ്രതിരോധിക്കുന്നു. ഇത് കൂടാതെ വെളിച്ചെണ്ണയില്‍ അല്‍പം ബദാം ഓയില്‍ അല്‍പം തൈര് എന്നിവ മിക്‌സ് ചെയ്ത് നല്ലതുപോലെ മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ തലയോട്ടിയുടെ ദുര്‍ഗന്ധം ഇല്ലാതാവുകയും മുടിയുടെ ആരോഗ്യം തിരിച്ച് പിടിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

 വെളിച്ചെണ്ണ എങ്ങനെ സഹായിക്കുന്നു?

വെളിച്ചെണ്ണ എങ്ങനെ സഹായിക്കുന്നു?

മുടി വളര്‍ച്ചക്ക് വെളിച്ചെണ്ണ എങ്ങനെ സഹായിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ വെളിച്ചെണ്ണയില്‍ ധാരാളം ഫാറ്റി ആസിഡും ലോറിക് ആസിഡും കാപ്രിക് ആസിഡും ഉണ്ട്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. മുടിക്ക് നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ഗുണങ്ങളാണ് ഇത് നല്‍കുന്നത്. മുടിയുടെ വളര്‍ച്ച മുരടിക്കുന്നതില്‍ നിന്ന് ഫ്രീറാഡിക്കലുകളെ തടയുന്നതിനും വെളിച്ചെണ്ണയിലെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. കൂടാതെ മുടിയുടെ കറുപ്പ് നിറം നിലനിര്‍ത്തുകയും ചെയ്യുന്നു.

നിതംബം മറക്കും മുടിക്കും ദിനവും ഒരു ഗ്ലാസ്സ് ജ്യൂസ്: കൊഴിഞ്ഞ മുടി വരെ കിളിര്‍ക്കുംനിതംബം മറക്കും മുടിക്കും ദിനവും ഒരു ഗ്ലാസ്സ് ജ്യൂസ്: കൊഴിഞ്ഞ മുടി വരെ കിളിര്‍ക്കും

15 ദിവസം ആഴ്ചയില്‍ ഒരിക്കലെന്ന തോതില്‍ മുടിയില്‍ തേക്കാം: സ്വിച്ചിട്ടപോലെ മുടികൊഴിച്ചില്‍ മാറും15 ദിവസം ആഴ്ചയില്‍ ഒരിക്കലെന്ന തോതില്‍ മുടിയില്‍ തേക്കാം: സ്വിച്ചിട്ടപോലെ മുടികൊഴിച്ചില്‍ മാറും

English summary

Proven Home Remedies For Hair Care And Regrow Your Hair Naturally In Malayalam

Here in this article we are sharing some proven home remedies for hair growth naturally in malayalam. Take a look.
Story first published: Thursday, January 12, 2023, 20:31 [IST]
X
Desktop Bottom Promotion