Just In
- 6 hrs ago
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- 9 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം
- 13 hrs ago
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- 15 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
മുടി കൊഴിച്ചില്‍ 100% കുറക്കുന്ന ഹെയര്‍മാസ്ക്: ഉറപ്പ് നല്കുന്ന നാട്ടുപ്രയോഗം
മുടി കൊഴിച്ചില്‍ പലപ്പോഴും നമ്മുടെ ശാരീരികാരോഗ്യത്തേയും മാനസികാരോഗ്യത്തേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യം നശിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് മുന്‍പ് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. അവയില്‍ ചിലതാണ് മലിനീകരണം, ഭക്ഷണം, ആരോഗ്യപ്രശ്നങ്ങള്‍, സൗന്ദര്യ സംരക്ഷണ ഉപാധികള്‍ എന്നിവ. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ മുടി വളരുന്നതിന് വേണ്ടി നമ്മള് ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതില്‍ ഒന്നാണ് ഉള്ളി കൊണ്ടുള്ള ഹെയര്‍മാസ്ക്. ഇത് മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതോടൊപ്പം തന്നെ മുടി കൊഴിച്ചില്‍ കുറക്കുന്നതിനും സഹായിക്കുന്നു.
ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണവും വളരെയധികം പ്രാധാന്യമുള്ള ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. മുടിക്ക് ഉള്ളി നീര് എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. മുടിയുടെ അളവ് കൂട്ടാന്‍ ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെയാണ് മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതും. എങ്ങനെ ഹെയര്‍മാസ്ക് തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം. അതിലുപരി എങ്ങനെ ഹെയര്‍മാസ്ക് ഉപയോഗിക്കണം എന്നും നമുക്ക് നോക്കാം.

ഉള്ളി മുടിക്ക് നല്ലതാണോ?
ഇതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. എന്നാല്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇതിലും മികച്ച മാര്‍ഗ്ഗമില്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. സവാളയില്‍ സിങ്ക്, സള്‍ഫര്‍, എന്‍സൈം കാറ്റലേസ് (ആന്റി ഓക്സിഡന്റ്), ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, ഇ, ബി, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ഫംഗസ് അണുബാധയ്ക്കെതിരെ പോരാടുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ മുടി വളരുന്നതിനും മുടിയുടെ ഫോളിക്കിളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നതിന് നാം ശ്രദ്ധിക്കുക തന്നെ വേണം എന്നതാണ് പ്രധാന കാര്യം. ഇത് കൂടാതെ ഹെയര്‍മാസ്കുകള്‍ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

തേന്‍ സവാള ഹെയര്‍ മാസ്ക്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കുന്നത് പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പ്രകൃതിദത്ത ഹെയര്‍പാക്ക് ആയത് കൊണ്ട് തന്നെ മുടിക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് ധൈര്യമായി ഇത് മുടിയില്‍ ഉപയോഗിക്കാം എന്നതാണ് പ്രധാന കാരര്യം. ഇത് മുടിയുടെ ആഴത്തില്‍ പ്രവര്‍ത്തിച്ച് മുടിക്ക് തിളക്കവും ഗുണവും നല്കുന്നു. കൂടാതെ മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതോടൊപ്പം മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

തേന്‍ സവാള ഹെയര്‍ മാസ്ക്
മുടിക്കുണ്ടാവുന്ന പല പ്രശ്നങ്ങളേയും പൂര്‍ണമായും അകറ്റാന്‍ ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ഒരു ടേബിള്‍സ്പൂണ്‍ തേന്‍ അര കപ്പ് ഫ്രഷ് ഉള്ളി നീരില്‍ കലര്‍ത്തി മിക്സ് ചെയ്ത് മാസ്ക് തയ്യാറാക്കുക. ഇത് നല്ലതുപോലെ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് നല്ലതുപോലെ മസ്സാജ് ചെയ്തതിന് ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ ഒരു തവണ ഇത്തരത്തില്‍ മുടിയില്‍ മസ്സാജ് ചെയ്യേണ്ടതാണ്. ഇത് നിങ്ങളുടെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിക്ക് തിളക്കവും ഗുണവും നല്‍കുകയും ചെയ്യുന്നു.

ഉള്ളി നീര്, ഇഞ്ചി മാസ്ക്
ആരോഗ്യ സംരക്ഷണത്തിന് ഇഞ്ചി ഉപയോഗിക്കും എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ഈ മാസ്ക് കേശസംരക്ഷണത്തിനും ഉപയോഗിക്കുന്നു. ആന്റിഓക്ഡിഡന്റ് ഗുണങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് ഈ മാസ്ക് മികച്ചതാണ് എന്ന് നിങ്ങള്‍ക്ക് അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇതിലൂടെ തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിക്കുകയും ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഉള്ളി നീര്, ഇഞ്ചി മാസ്ക്
മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നത് മാത്രമല്ല കഷണ്ടിയുള്ളവര്‍ക്ക് വരെ ഫലപ്രദമായ ഒന്നാണ് ഈ ഹെയര്‍ മാസ്ക്. ഇത് നിങ്ങളുടെ മുടിയുടെ നീളം, ഉള്ള് എന്നിവ അനുസരിച്ച് തുല്യമായി മുടിയില്‍ തേക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മുടിക്ക് നീളം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഹെയര്‍മാസ്ക് സഹായിക്കുന്നു. തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. ശേഷം ഷാമ്പൂവും കണ്ടീഷണറും ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ഹെയര്‍മാസ്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

വെളിച്ചെണ്ണ, ഉള്ളി നീര്
വെളിച്ചെണ്ണമുടിയുടെ വളര്‍ച്ചക്ക് വളരെ അത്യാവശ്യമായി വേണ്ട ഒന്നാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ വെളിച്ചെണ്ണക്കുള്ള പങ്ക് നിസ്സാരമല്ല. മുടിയില്‍ പക്ഷേ വെളിച്ചെണ്ണയോടൊപ്പം അല്പം സവാള നീര് കൂടി ചേരുന്നതിലൂടെ അത് നിങ്ങളുടെ മുടിക്ക് ശക്തിയും കരുത്തും വര്‍ദ്ധിപ്പിക്കുന്നു. ഈ ഹെയര്‍മാസ്ക് മുടിയുടെ ഫോളിക്കിളുകള്‍ക്ക് പുനര്‍ജീവനം നല്കുന്നു. കൂടാതെ തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യത്തിനും ഈ ഹെയര്‍മാസ്ക് മികച്ചതാണ്.

വെളിച്ചെണ്ണ, ഉള്ളി നീര്
ഹെയര്‍മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി വെളിച്ചെണ്ണയും ഉള്ളി നീരും 1:1 എന്ന അനുപാതത്തില്‍ എടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഇത് തലയോട്ടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അരമണിക്കൂറിന് ശേഷം ഈ ഹെയര്‍മാസ്ക് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയേണ്ടതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കുക. നിങ്ങളുടെ മുടിക്കുണ്ടാവുന്ന എല്ലാ പ്രശ്നങ്ങളേയും നിസ്സാരമായി കൈകാര്യം ചെയ്യുന്നതിനുള്ള ഗുണം ഈ ഹെയര്മാസ്കിനുണ്ട്.
ശ്രദ്ധിക്കേണ്ടത്: ഉള്ളി നീര് തലയില്‍ നിന്ന് താഴേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍, വസ്ത്രങ്ങള്‍ സംരക്ഷിക്കേണ്ടതാണ്. ഇതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് ഷവര്‍ ക്യാപ്പ് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ തലയോട്ടിയില്‍ ഉള്ളി ജ്യൂസ് ഉപയോഗിക്കുന്നതിന് മുമ്പ് അലര്‍ജിയുണ്ടോയെന്ന് പരിശോധിക്കുകയും കൂടി ചെയ്യണം.
മുടി
കൊഴിച്ചില്‍
എത്ര
കഠിനമെങ്കിലും
പരിഹരിക്കും
ഉലുവയും
ഉള്ളിയും
മുടി
മുട്ടോളമെത്തിക്കും
കരയാമ്പൂ
സൂത്രം:
താരനില്ല,
നരയില്ല,
കൊഴിച്ചിലുമില്ല