Just In
- 4 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 16 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 21 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 22 hrs ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- News
ഉണ്ണി മുകുന്ദന് മാപ്പ് പറയുന്ന ഓഡിയോ എന്തുകൊണ്ട് പുറത്ത് വിട്ടില്ല: കൂടുതല് വിശദീകരണവുമായി സായി
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന് ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
മുടി കൊഴിച്ചിലിനും താരനും അതിവേഗ പരിഹാരം; ഉള്ളിനീര് - ഇഞ്ചി കൂട്ട്
മുടികൊഴിച്ചില്, അകാല കഷണ്ടി, നര, മുടി സംബന്ധമായ മറ്റു പ്രശ്നങ്ങള് എന്നിവ നേരിടാന് ആരുംതന്നെ ആഗ്രഹിക്കുന്നില്ല. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി വേണമെന്ന് നമ്മള് ഓരോരുത്തരും ആഗ്രഹിക്കുന്നു. നീളമുള്ളതും മനോഹരവുമായ മുടി സ്വന്തമാക്കാനുള്ള വഴികള് മിക്കവരും തേടിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, എല്ലാവര്ക്കും ഇത് ലഭിക്കണമെന്നില്ല.
Most
read:
അയഞ്ഞുതൂങ്ങിയ
മുഖവും
കഴുത്തും
ഇനിയില്ല;
ഈ
ഭക്ഷണങ്ങള്
ഒഴിവാക്കിയാല്
മതി
മുടി പ്രശ്നങ്ങളാല് ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കില് അല്ലെങ്കില് നിങ്ങളുടെ മുടി മെച്ചപ്പെടുത്താന് ആഗ്രഹിക്കുന്നുവെങ്കില് അതിനുള്ള പരിഹാരമാണ് ഈ കൂട്ട്. ഇതിനായി ഉള്ളിനീരും ഇഞ്ചിയും നിങ്ങളെ സഹായിക്കും. നിങ്ങളുടെ മുടിക്ക് സുരക്ഷിതവും പ്രകൃതിദത്തവുമായ വീട്ടുവൈദ്യമാണ് ഉള്ളി. എന്നാല്, ഉള്ളിയോട് അലര്ജിയുണ്ടെങ്കില് ഇത് പരീക്ഷിക്കരുത്. മുടിയുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് ഉള്ളി നീരും ഇഞ്ചിയും എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം.

മുടിക്ക് ഉള്ളിനീരിന്റെ ഗുണങ്ങള്
മുടിവളര്ച്ച വര്ധിപ്പിക്കുന്നതിനും മുടിയുടെ വളര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ഉറപ്പായ മാര്ഗമാണ് ഉള്ളിനീര്. മുടിയുടെ പ്രശ്നങ്ങള് പരിഹരിക്കാനുള്ള ഏറ്റവും നല്ല വഴിയാണിത്. എന്സൈം കാറ്റലേസിന്റെ അളവ് വര്ദ്ധിപ്പിച്ച് ഉള്ളി ജ്യൂസ് നിങ്ങളുടെ മുടിയുടെ വളര്ച്ച മെച്ചപ്പെടുത്തുന്നു. ഇതിലെ സള്ഫറിന്റെ സമ്പന്നമായ ഉള്ളടക്കം നിങ്ങളുടെ മുടിയിഴകളെ പോഷിപ്പിക്കുന്നു. സമൃദ്ധമായ സള്ഫറിന്റെ അംശം മുടി കൊഴിയുന്നതും പൊട്ടുന്നതും കുറയ്ക്കാന് സഹായിക്കുന്നു.

മുടി കൊഴിച്ചില് തടയുന്നു
ഇതിലെ സള്ഫറിന്റെ സാന്നിധ്യം മുടി കൊഴിച്ചില് തടയാന് ഫലപ്രദമാണ്. നിങ്ങളുടെ മുടി ശക്തമാക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണിത്. കൂടുതല് മുടിയിഴകള് ഉല്പ്പാദിപ്പിക്കാനും ചര്മ്മം വൃത്തിയാക്കാനും സഹായിക്കുന്ന കൊളാജന് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സള്ഫര് സഹായിക്കുന്നു. ഉള്ളി നീര് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വര്ദ്ധിപ്പിക്കുകയും മുടി വളര്ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Most
read:താരന്
പ്രശ്നം
ഇനി
നിങ്ങളെ
അലട്ടില്ല;
ഈ
ഹെര്ബല്
ലോഷനിലുണ്ട്
പ്രതിവിധി

അകാല നര ചെറുക്കുന്നു
ഉള്ളിനീരില് കാറ്റലേസ് എന്ന ആന്റിഓക്സിഡന്റ് സംയുക്തം അടങ്ങിയിട്ടുണ്ട. ഇത് മുടിവേരിലെ ഹൈഡ്രജന് പെറോക്സൈഡ് കുറയ്ക്കാന് സഹായിക്കുന്നു. ഹൈഡ്രജന് പെറോക്സൈഡ് മുടി നരയ്ക്കാന് കാരണമാകുന്ന ഘടകമാണ്.

മുടി മോയ്സ്ചറൈസ് ചെയ്യുന്നു
ഉള്ളി നീരില് അടങ്ങിയ വിവിധ മൈക്രോ ന്യൂട്രിയന്റുകള് നിങ്ങളുടെ വരണ്ടതും പൊട്ടുന്നതുമായ മുടിയെ പോഷിപ്പിക്കുന്നു. ഇതില് ഫ്ളേവനോയ്ഡുകള്, ആന്റിഓക്സിഡന്റുകള്, ആന്റി-ഇന്ഫ്ളമേറ്ററി ഗുണങ്ങള് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിവേരുകളുടെ രക്ത വിതരണം വര്ദ്ധിപ്പിക്കുന്നു.
Most
read:മുടി
കൊഴിച്ചില്
പരിഹരിച്ച്
മുടി
തഴച്ചുവളരാന്
ഒരു
ഹെര്ബല്
കൂട്ട്

താരന് അകറ്റുന്നു
മിക്കവരും അനുഭവിക്കുന്ന ഒരു മുടി പ്രശ്നമാണ് താരന്. ഫംഗസ് അണുബാധ മൂലമോ ബാക്ടീരിയ അണുബാധ മൂലമോ താരന് വരാം. താരന് നിങ്ങളുടെ തലയോട്ടിയിലെ ചര്മ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചില് ഉണ്ടാക്കുകയും ചെയ്യും. ഉള്ളിനീരില് ആന്റി ഫംഗല്, ആന്റി മൈക്രോബയല് ഗുണങ്ങള് ഉണ്ട്. ഇത് താരന് അകറ്റാന് സഹായിക്കുന്നു.

മുടിക്ക് ഇഞ്ചി നല്കുന്ന ഗുണങ്ങള്
ഇഞ്ചിയില് മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിനുകള് എന്നിവ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങള് നിങ്ങളുടെ മുടിയിഴകളെ പോഷിപ്പിക്കുകയും അവയെ ശക്തമാക്കുകയും മുടികൊഴിച്ചില് തടയുകയും ചെയ്യുന്നു. ലിനോലെയിക് ആസിഡ് പോലുള്ള അവശ്യ ഫാറ്റി ആസിഡുകളും ഇഞ്ചിയില് അടങ്ങിയിട്ടുണ്ട്. അവശ്യ ആസിഡ് അടങ്ങിയ ഇഞ്ചി മുടി കൊഴിച്ചില് തടയാന് സഹായിക്കും. താരന്, മുടികൊഴിച്ചില് എന്നിവ പലപ്പോഴും ഒരുമിച്ചാണ്. താരന് നിയന്ത്രിക്കാന് സഹായിക്കുന്ന ശക്തമായ ആന്റിഫംഗല്, ആന്റി-ഇന്ഫ്ലമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങള് ഇഞ്ചിയിലുണ്ട്.
Most
read:ശരിയായ
രക്തയോട്ടമുണ്ടായാല്
മുടി
പനങ്കുലപോലെ
വളരും;
തലയിലേക്ക്
രക്തമെത്തിക്കാന്
വഴികളിത്

മുടി പ്രശ്നങ്ങള്ക്ക് പരിഹാരം ഉള്ളി നീര്, ഇഞ്ചി കൂട്ട്
കോശജ്വലന ഗുണങ്ങള്ക്ക് പേരുകേട്ടതാണ് ഇഞ്ചി. ആയുര്വേദത്തിലും സിദ്ധ വൈദ്യത്തിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. തലയോട്ടിയിലെ അണുബാധകള് ചെറുക്കാനും താരന് പ്രതിരോധിക്കാനും ഇത് സഹായിക്കുന്നു. മുടി കൊഴിച്ചില് കുറയ്ക്കുന്നതിനൊപ്പം രക്തചംക്രമണം വര്ദ്ധിപ്പിക്കാനും ഇത് ഗുണകരമാകുന്നു.

തയാറാക്കി ഉപയോഗിക്കുന്ന വിധം
1 ടേബിള് സ്പൂണ് സവാള ജ്യൂസ്, 1 ടേബിള് സ്പൂണ് ഇഞ്ചി ജ്യൂസ് എന്നിവ മിശ്രിതമാക്കി നിങ്ങളുടെ തലയോട്ടിയില് പുരട്ടുക. 3-4 മിനിറ്റ് വരെ സൗമ്യമായി മസാജ് ചെയ്ത് 30 മിനിറ്റ് നേരം ഉണങ്ങാന് വിടുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് പതിവുപോലെ കഴുകുക. നല്ല ഫലങ്ങള് ലഭിക്കുന്നതിന് ഇതര ദിവസങ്ങളില് ഇതു നിങ്ങളുടെ മുടിക്ക് പ്രയോഗിക്കുക.
Most
read:മുഖത്തെ
അഴുക്കും
സെബവും
നീക്കി
മുഖം
തിളങ്ങാന്
ഒരുഗ്രന്
കൂട്ട്