Just In
- 47 min ago
ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തും യോഗാസനങ്ങള്‍ ഇതാണ്
- 2 hrs ago
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
- 3 hrs ago
മുടിയുടെ ആരോഗ്യത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാം
- 3 hrs ago
ചാണക്യനീതി; ഭാര്യയോട് അബദ്ധത്തില്‍ പോലും ഈ 4 കാര്യങ്ങള്‍ പറയരുത്, ഭര്ത്താക്കന്മാര് ശ്രദ്ധിക്കണം
Don't Miss
- News
'പോലീസുകാരെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല', സുരക്ഷ പാളിയെന്ന് രാഹുൽ, മറുപടിയുമായി ബിജെപി
- Movies
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മുടിക്ക് തിളക്കവും കരുത്തും ഉറപ്പുനല്‍കും ഒലിവ് ഓയിലും തേനും; ഉപയോഗം ഈവിധം
മിക്കവരും നീളമുള്ളതും കരുത്തുറ്റതുമായ മുടി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. എന്നിരുന്നാലും എല്ലാവര്ക്കും ഇത് സാധിക്കുന്നില്ല. മോശം മുടി സംരക്ഷണ വഴികളും പാരിസ്ഥിതിക ഘടകങ്ങളും ജീവിതശൈലിയും കാരണം മിക്കവരും മുടി പ്രശ്നങ്ങള്‍ അനുഭവിച്ചുവരുന്നു. ഇന്നത്തെക്കാലത്ത് മുടി സംരക്ഷണം ഒരു വെല്ലുവിളി തന്നെയാണ്.
ജോലി സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ദിവസേന വളരെയധികം ചൂടും പൊടിയും മുടിക്ക് തട്ടുന്നു. ഇത് മുടിക്ക് പല പ്രശ്നങ്ങളും വരുത്തുന്നു. ഇതിനെല്ലാമുള്ള പ്രതിവിധി കാര്യക്ഷമമായ പ്രകൃതിദത്തവുമായ മാസ്കുകള്‍ ഉപയോഗിച്ച് മുടിയെ പരിപാലിക്കുക എന്നതാണ്. ഇതിനായി നിങ്ങളെ ഒലിവ് ഓയിലും തേനും സഹായിക്കും. ഈ ഹെയര്‍ മാസ്ക് നിങ്ങള്‍ക്ക് സ്വന്തമായി എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയാറാക്കി മുടിക്ക് പ്രയോഗിക്കാന്‍ സാധിക്കും. മുടിക്ക് തിളക്കവും കരുത്തും നല്‍കാനായി ഒലിവ് ഓയിലും തേനും ചേര്‍ത്തുള്ള ഈ ഹെയര്‍ മാസ്കും എങ്ങനെ തയാറാക്കാമെന്ന് വായിച്ചറിയൂ.

ഒലിവ് ഓയില്‍, തേന്‍ ഹെയര്‍ മാസ്ക് തയാറാക്കാന്‍
മോയ്സ്ചറൈസിംഗ് ഗുണങ്ങളുള്ള തേനും ഒലിവ് ഓയിലും നിങ്ങളുടെ മുടിക്ക് വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. ഒരു പാത്രത്തില്‍ 4 സ്പൂണ്‍ തേന്‍ എടുക്കുക. അതിലേക്ക് 5 സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. നിങ്ങള്‍ക്ക് നീളമുള്ള മുടിയുണ്ടെങ്കില്‍ കൂടുതല്‍ എണ്ണ ചേര്‍ക്കാം. തേനും ഒലിവ് ഓയിലും നന്നായി മിക്സ് ചെയ്യുക. നിങ്ങളുടെ മുടി 4 ഭാഗങ്ങളായി വിഭജിച്ച് ഈ മിശ്രിതം മുടിയില്‍ പ്രയോഗിക്കുക. ഇത് നിങ്ങളുടെ മുടിയില്‍ 30 മിനിറ്റ് വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഈ മാസ്ക് ഉപയോഗിച്ചതിന് ശേഷം നിങ്ങളുടെ മുടി തിളങ്ങുന്നതും മൃദുവായതുമാകുന്നത് നിങ്ങള്‍ക്ക് കാണാനാകും. നിങ്ങളുടെ മുടിക്ക് ആവശ്യമായ ഈര്‍പ്പവും തിളക്കവും നല്കാന് ഈ ഹെയര്‍ മാസ്ക് ആഴ്ചയില്‍ ഒരിക്കലോ മാസത്തില്‍ രണ്ടുതവണയോ ഉപയോഗിക്കുക.

ഒലിവ് ഓയില്‍ മുടിക്ക് നല്കുന്ന ഗുണങ്ങള്‍
ഒലീവ് ഓയില്‍ ഒരു മികച്ച മോയ്സ്ചറൈസറായി പ്രവര്‍ത്തിക്കുകയും അത് മുടി വരള്‍ച്ച തടയുകയും ചെയ്യുന്നു. നിങ്ങളുടെ മുടിക്ക് ശരിയായ പോഷണവും കണ്ടീഷനിംഗും നല്‍കുന്നതിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഒലീവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്.
Most
read:മുടി
കൊഴിച്ചില്‍
പരിഹരിച്ച്
മുടി
തഴച്ചുവളരാന്‍
ഒരു
ഹെര്‍ബല്‍
കൂട്ട്

തലയോട്ടി ശാന്തമാക്കുന്നു
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ കാരണം ഒലീവ് ഓയില്‍ നിങ്ങളുടെ തലയോട്ടിയില്‍ വളരെ ശാന്തമാക്കുന്നു. ഇതിന്റെ മോയ്സ്ചറൈസിംഗ് പ്രഭാവം ചൊറിച്ചില്‍ കുറയ്ക്കാനും വരള്‍ച്ചയെ നേരിടാനും താരനെതിരെ പോരാടാനും സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ കുറയ്ക്കുന്നു
ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനമാണ് മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇത് മുടിയിഴകളെ ആക്രമിക്കുകയും മുടിയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഒലീവ് ഓയില്‍ ഈ ഹോര്‍മോണിന്റെ ഉത്പാദനത്തെ തടയുന്നു. ഇത് മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Most
read:ശരിയായ
രക്തയോട്ടമുണ്ടായാല്‍
മുടി
പനങ്കുലപോലെ
വളരും;
തലയിലേക്ക്
രക്തമെത്തിക്കാന്‍
വഴികളിത്

മുടിയെ സംരക്ഷിക്കുന്നു
മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഒലീവ് ഓയിലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ മുടികൊഴിച്ചില്‍ തടയുകയും കേടുപാടുകള്‍ സംഭവിക്കാതെ മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.

മുടി പൊട്ടുന്നത് കുറയ്ക്കുന്നു
മുടി പൊട്ടുന്നത് തടയുന്നതിലൂടെ ഒലീവ് ഓയില്‍ നിങ്ങളുടെ മുടിക്ക് വലിപ്പവും കട്ടിയും നല്കുന്നു. മുടിയിലും തലയോട്ടിയിലും ഇതിന്റെ കണ്ടീഷനിംഗ് പ്രഭാവം കാരണം മുടിയുടെ ഘടനയും നിറവും മെച്ചപ്പെടുന്നു. ഒമേഗ 6 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ഒലീവ് ഓയില്‍ മുടി പൊട്ടലും മുടി വരള്‍ച്ചയും പരിഹരിക്കുന്നു.
Most
read:മുഖത്തെ
അഴുക്കും
സെബവും
നീക്കി
മുഖം
തിളങ്ങാന്‍
ഒരുഗ്രന്‍
കൂട്ട്

മുടിക്ക് തേന്‍ നല്കുന്ന ഗുണങ്ങള്‍
തേന്‍ ഒരു എമോലിയന്റ് ആണ്. ഇത് നിങ്ങളുടെ മുടിയിലെ ഈര്‍പ്പം നിലനിര്‍ത്തുന്നു. മുടി കണ്ടീഷന്‍ ചെയ്ത് മുടി തിളങ്ങാന്‍ സഹായിക്കുന്ന. ചുരുണ്ട മുടി അല്ലെങ്കില്‍ വരണ്ട മുടിയുള്ള സ്ത്രീകള്‍ക്ക് തേന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. തേന്‍ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് പറയപ്പെടുന്നു.

മുടിക്ക് ആരോഗ്യം നല്കുന്നു
തേനില്‍ സമ്പന്നമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. അത് മുടിയുടെ കേടുപാടുകള്‍ തടയുകയും നിങ്ങളുടെ തലയോട്ടിയും മുടിയും ആരോഗ്യകരമാക്കുകയും ചെയ്യുന്നു. പ്രോട്ടീനുകളും ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ തേന്‍ മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിലും കഷണ്ടിയും തടയുകയും ചെയ്യുന്നു. തേനിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ അണുബാധ തടയാനും താരന്, എക്സിമ മുതലായ പ്രശ്നങ്ങള്‍ ശമിപ്പിക്കാനും സഹായിക്കുന്നു.
Most
read:ശൈത്യകാലത്തെ
ചര്‍മ്മവരള്‍ച്ചയും
മുഖക്കുരുവും
തടയാന്‍
പ്രതിവിധികള്‍